Friday, December 19, 2008

കന്യകാത്വം പരിശോധിച്ചു കൊടുക്കപ്പെടും - CBI


സി. സെഫിയുടെ കന്യകാത്വപരിശോധനയാണു വലിയ തമാശ. അഭയയുടെ മരണനാളില്‍ കന്യകാത്വം നഷ്ടമായിരുന്നോ എന്നറിയാന്‍ 16 വര്‍ഷങ്ങള്‍ക്കുശേഷം നടത്തുന്ന ഒരു ടെസ്റിനാകുമോ എന്നു ചിലര്‍ ചോദിക്കുന്നു. സി.ബി.ഐ. ഇവരുടെ അറിവില്ലായ്മ പൊറുക്കട്ടെ. കന്യകയായിരിക്കണോ കന്യകയാണോ തുടങിയ കാര്യങളൊക്കെ തികച്ചും വ്യക്തിപരവും ,അവര്‍ ദൈവത്തിനു മാത്രം കണക്കു കൊടുക്കേണ്ട കര്യങലുമാണ് ....അടിയന്റെ സംശയം മറ്റൊന്നാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയാണു ലൈംഗികത. ഈ വിഷയത്തില്‍ നിര്‍ബന്ധങ്ങള്‍ അനുവദനീയമാണോ? സ്ത്രീസമ്മതമില്ലാതെ അവളുടെ ലൈംഗികതയുടെ മേല്‍ കുതിരകയറുന്നതിനെ മലയാള നിഘണ്ടു ബലാത്സംഗമെന്നാണു വിളിക്കുന്നത്. സി.ബി.ഐ. നടത്തിയ നിര്‍ബന്ധ കന്യകാത്വ പരിശോധന ഒരര്‍ത്ഥത്തില്‍ ബലാല്‍ക്കാരമല്ലേ?
സെഫിയുടെ നിര്‍ബന്ധ കന്യകാ ത്വ പരിശോധന സന്ന്യാസത്തിനുമേലുള്ള സി.ബി.ഐ. യുടെ കടന്നുകയറ്റമായി ജുഡീഷ്യറി വിലയിരുത്തുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷനുകളും സ്ത്രീപക്ഷവാദികളും ഈ ആക്ഷേപ ത്തില്‍ പാലിക്കുന്ന നിശബ്ദത അത്ഭുതകരം തന്നെ!
ജനാധിപത്യവ്യവസ്ഥിതിയില്‍ പൌരനു നീതി കിട്ടാനു ള്ള അവസാന തുരുത്താണു ജുഡീഷ്യറി. പാക്കിസ്ഥാനു മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥി തി ഏറെക്കുറെ നിഷ്പക്ഷമാണെന്നാണു നമ്മുടെ ധാരണ. പക്ഷേ, ആ ബോധ്യത്തിന് ഇളക്കം തട്ടുന്ന സൂചനകള്‍ അടുത്തകാലത്തു ഗുജറാത്തിലുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരിലും നിയമം വ്യാഖ്യാനിക്കുന്നവരിലും സംഘപരിവാര്‍ സംഘടനകളുടെ പ്രണേതാക്കളുണ്ടായിരുന്നുവെന്നതാണ് അവിടത്തെ പരാതി. അഭയ കേസന്വേഷണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ക്രൈ സ്തവ വിരുദ്ധര്‍ കടന്നുകൂടിയിരിക്കുന്നെന്ന് അടുക്കള സംസാരമുണ്ട്. ഇതൊരു കുപ്രചരണമായി കാണാനാണ് എനിക്കിഷ്ടം. സി.ബി.ഐ. പ്രതികളെ കണ്െടത്തിയില്ലെ ങ്കില്‍ അന്വേഷണം കേരളാ പൊലീസിനു വിടുമെന്ന ഹൈക്കോടതിയുടെ ഭീഷണിയെത്തുടര്‍ന്നാണു സി.ബി.ഐ. ഈ രീതിയില്‍ നീങ്ങുന്നതെന്നു കേള്‍ക്കുന്നു. വാസ്ത വത്തില്‍ ഈ ബലാല്‍ക്കാരത്തിന് ആരാണ് ഉത്തരവാദി?

10 comments:

  1. എന്തായാലും അഭയക്ക് കിട്ടാത്ത സഹതാപം സെഫിക്ക് കിട്ടുന്നുണ്ടല്ലോ. മനുഷ്യവംശത്തില്‍ വിശ്വാസം നഷ്ടപ്പെടാന്‍ സമയമായില്ല.

    ReplyDelete
  2. For example, being a Catholic priest I am supposed to be celibate. If I am not celibate, it is something that affects my personal commitment, and it is my particular church to which I have committed my vow of celibacy that is to take action against me, and not the society. Remember, we are investigating a murder case, and not “adultery”.

    There can be argument that in order to prove that “Abhaya aruthathu kandu”, the case of adultery would be an important point. But the “very presence of the priests in the convent kitchen at early morning” is an “aruthathathu”. So the investigators have to prove only the presence of the priests there and not the use of sex and therefore they have no right to make tests on one’s chastity. Even if “she is found unchaste” there is no proof that it is something that happened on the very day. It could have happen any other day. (Sorry for making such a discussion and I am sure my friends will use their righteousness).

    “Oru kanyasthriyude kanyathvam enganeyanu nastappedunnathu” is never an expected question from a judge, as it is nothing of civil court matter. By making it a matter of public discussion even the court has vehemently violated human right. (Kala pettennu kelkkumpol kayaredukkunna keralathile ‘vanitha commission’ kasikku poyirikkukayanu!!!).

    ReplyDelete
  3. അഭയാ കേസില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ തുടര്‍ച്ച:


    "അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ സ്റാര്‍ വിറ്റ്നെസ് (മുഖ്യ സാക്ഷി). നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തു കയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുക യും ചെയ്തിട്ടുള്ള ഒരു 'സ്റാര്‍ തീഫ്' (കുപ്രസിദ്ധ മോഷ്ടാവ്) ആണിയാള്‍. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് പയസ് ടെന്‍ത് കോണ്‍വെന്റിലെ കെട്ടിടത്തിന്റെ ടെറസിലുള്ള മിന്നല്‍ രക്ഷാകവചത്തിന്റെ ഭാഗങ്ങള്‍ രണ്ടു തവണയായി ഇയാള്‍ മോഷ്ടിച്ചു. മൂന്നാംതവണ ബാക്കി ഭാഗങ്ങള്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ രണ്ടുപേര്‍ ടോര്‍ച്ചു തെളിച്ച് തന്റെനേരേ വരുന്നതു കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ എന്താണു ചെയ്യുന്നതെന്ന് ഇയാള്‍ ഒളിച്ചിരുന്നു നോക്കി.

    കെട്ടിടത്തിന്റെ നിലവറയില്‍നിന്ന് അഞ്ചാംനിലയിലേക്കും ടെറസിലേക്കും പോകുന്ന പിരിയന്‍ ഗോവണികയറി ഇവര്‍ വരുന്നതു കണ്ടു. ടെറസിലെത്തിയ ഇവര്‍ പരസ്പരം തിരിഞ്ഞുനിന്നു പല ദിശകളിലേക്കും നോക്കി. പാരപ്പെറ്റിന്റെ മുകളിലൂടെ ടോര്‍ച്ചുതെളിച്ചു താഴെ മുറ്റത്തേക്കും നോക്കി. തന്നെ അവര്‍ തിരിച്ചറിഞ്ഞെന്നു തോന്നിയപ്പോള്‍ താന്‍ സ്ഥലംവിട്ടു എന്നാണ് അടയ്ക്കാ രാജുവിന്റെ മൊഴി.

    സംഭവം നടന്നതു പതിനാറര വര്‍ഷം മുമ്പാണ്. എന്നാലിപ്പോള്‍ കുറ്റാരോപിതരെ അറസ്റു ചെയ്യുകയും അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരികയും ചെയ്തശേഷം ഇയാള്‍ സി.ബി.ഐയുടെ പക്കല്‍ ചെന്ന് താന്‍ അന്നു കണ്ടവരിലൊരാള്‍ ഒന്നാം കുറ്റാരോപിതനാണെന്നു മൊഴി നല്‍കുകയായിരുന്നു.

    പ്രോസിക്യൂഷന്‍ പറയുന്നത്, മൂന്നാം കുറ്റാരോപിതയുമായി അവിഹിതബന്ധമുണ്ടായിരുന്ന മുന്‍പറഞ്ഞ രണ്ടുപേരും അവരെ കാണാനായി കെട്ടിടത്തിന്റെ നിലവറ ഭാഗത്തുളള അടുക്കളയിലേക്കു പോവുകയായിരുന്നു എന്നാണ്. അടുക്കളയിലേക്ക് എത്രയും വേഗം ചെല്ലുന്നതിനു പകരം അവര്‍ ഗോവണി കയറി അഞ്ചാംനിലയിലെ ടെറസിലെത്തി! നിലവറ ഭാഗത്തുനിന്നാണ് ഈ ഗോവണി തുടങ്ങുന്നത്. ഈ മൊഴിയുടെ ബലത്തിലാണു മൂന്നു കുറ്റാരോപിതരേയും തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കണമെന്നു പ്രോസിക്യൂഷന്‍ ഈ കോടതിയോട് ആവശ്യപ്പെടുന്നത്. "


    "മൂന്നാം കുറ്റാരോപിത ഹോസ്റലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ തനിച്ചു താമസിച്ചത് അവരുടെ സ്വഭാവദൂഷ്യംകൊണ്ടാണെന്ന് വാദമുയര്‍ന്നിരുന്നു. ഈ കോടതിക്കു മുമ്പില്‍ ഇത്തരം വാദങ്ങളുയര്‍ത്താന്‍ ശ്രമിച്ചതിന് എനിക്കു സി.ബി.ഐയോടു സഹതാപം തോന്നുന്നു. ഹോസ്റലില്‍ അന്തേവാസികള്‍ക്കു മുറികള്‍ അനുവദിക്കുന്നതു മദര്‍ സുപ്പീരിയര്‍ ആണെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും മുറിയില്‍ താമസിക്കാനാവില്ല. കുറ്റാരോപിത തനിച്ചല്ല ആ മുറിയില്‍ താമസിച്ചിരുന്നതെന്നും കേസ് ഡയറി വെളിപ്പെടുത്തുന്നു.

    മുതിര്‍ന്ന കന്യാസ്ത്രീയായ സിസ്റര്‍ ഹെലനോടൊപ്പമാണ് അവരുടെ സഹായിയായിരുന്ന കുറ്റാരോപിത ആ മുറിയില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം സിസ്റര്‍ ഹെലന്‍ ഹോസ്റലിലുണ്ടായിരുന്നില്ല. മറ്റൊരു അന്തേവാസിയെ ആ മുറിയില്‍ താമസിപ്പിക്കുന്നതിനായി മുമ്പു താമസിച്ചിരുന്ന മുറിയില്‍നിന്നു കുറ്റാരോപിതയെ ഇപ്പോഴത്തെ മുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നെന്നും കേസ് ഡയറിയിലുണ്ട്. "

    ReplyDelete
  4. അഭയാ കേസില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ തുടര്‍ച്ച:

    ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം കുറ്റാരോപിത ഒരു കന്യകയല്ലെന്നു സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ? കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റി) നടത്തിയെന്നു ആരോപിക്കുകയും സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് അവര്‍ക്കു തെളിയിക്കേണ്ടതുണ്െടന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു.

    പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു തെളിയിക്കാന്‍ ഈ കോടതി നിശ്ചയിക്കുന്ന ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന് അവര്‍ ബോധിപ്പിച്ചു. ഹൈമനോപ്ളാസ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും കുറ്റാരോപിത ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

    ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍ ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം.

    പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നും കന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ ഇറങ്ങിപ്പുറപ്പെടുമായിരുന്നോയെന്ന് ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു! ഇതൊരു ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍ പാലിക്കുകയാണ്.

    കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് എനിക്ക് മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുന്നതിനു പകരം നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നാണ്. വ്യര്‍ഥമായ വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എന്നത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം കണ്െടത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്ന് കണ്െടത്തുകയോ ആണ്. അല്ലാതെ ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല.

    അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്. അന്വേഷകര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട വളരെ പ്രസക്തമായ ചില വിവരങ്ങള്‍ കേസ് ഡയറിയില്‍ ഞാന്‍ കണ്ടു. അന്വേഷണത്തിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും അതുണ്ടായില്ലെങ്കില്‍ സിസ്റര്‍ അഭയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കില്ല.

    അതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്ന് ഞാന്‍ കരുതുന്നു. അന്വേഷണവുമായി ഇനി മുന്നോട്ടു പോകുംമുമ്പ് അവര്‍ ഇവ വിശദമായി പഠിക്കണം. ശരിയായ ദിശയില്‍ അന്വേഷണത്തെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണം ഇതെല്ലാം.

    ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന സംഗതികള്‍ ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

    1. ഹോസ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റര്‍ സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റര്‍ ഷേര്‍ലി എന്നിവരും തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം ഇവര്‍ക്കറിയാമെന്ന് ഇതു സൂചിപ്പിക്കുന്നു).

    2. അഭയ അടുക്കളയില്‍ നിന്നു പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റര്‍ ഷേര്‍ലിയെ ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍ സൂചന നല്‍കുന്നു.

    3. സംഭവം കണ്ടിരുന്ന സിസ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍ ഇവരാണ്).

    4. അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുന്നതായിരുന്നില്ല.

    5. അഭയയെപ്പറ്റി ഹോസ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നെടുത്ത മൊഴികള്‍ മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു എന്നാണ്.

    6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നെന്ന് പരിശോധനാ ഫലങ്ങളില്‍ സൂചനയുണ്ട്.

    ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍ എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവെന്നാണ് എനിക്കു മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്. തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍, അന്വേഷകര്‍ വിശദീകരിക്കാന്‍ വിഷമിക്കുന്ന പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു...

    ReplyDelete
  5. ന്യൂഡല്‍ഹി: അഭയക്കേസിലെ കുറ്റപത്രത്തില്‍ സിസ്‌റ്റര്‍ സെഫിയേപ്പറ്റി സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു രാജ്യസഭാ എം.പിയും സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവുമായ വൃന്ദാ കാരാട്ട്‌ പ്രധാനമന്ത്രിക്കു കത്തയച്ചു. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നാണു തന്റെ ആഗ്രഹമെന്നും എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി സിസ്‌റ്റര്‍ സെഫിക്കെതിരേ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ അങ്ങേയറ്റം അശ്ലീലവും അശാസ്‌ത്രീയവുമാണെന്നു വൃന്ദ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

    ഇത്‌ ഒരു സ്‌ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതും അപമാനിക്കുന്നതും മാത്രമല്ല, കുറ്റപത്രം തയാറാക്കിയവരുടെ വൃത്തികെട്ട മനസിനെ പ്രതിഫലിപ്പിക്കുന്നതുമാണ്‌. ഇക്കാര്യം അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ അച്ചടക്ക, നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

    സ്‌ത്രീകള്‍ മാനഭംഗത്തിനിരയാകുന്നതടക്കമുള്ള പല കേസുകളിലും കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധമുളവാക്കുന്നതാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. സ്‌ത്രീകളോട്‌ കുറെക്കൂടി മാന്യമായ ഭാഷയില്‍ ഇടപെടണമെന്നു കുറ്റാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കണം. സി.ബി.ഐയില്‍നിന്ന്‌ ഇത്തരം വാക്കുകളാണ്‌ ഒരു സ്‌ത്രീക്ക്‌ നേരിടേണ്ടി വരുന്നതെങ്കില്‍ സാധാരണ അന്വേഷണ ഉദ്യോഗസ്‌ഥരുടെ വാക്കുകള്‍ എത്രത്തോളം മോശമാകാമെന്നും വൃന്ദ കത്തില്‍ ആശ്‌ചര്യപ്പെടുന്നു.

    ReplyDelete
  6. സെഫിയേപ്പറ്റി കുറ്റപത്രത്തില്‍ അസഭ്യമെന്ന്‌ ആരോപണം

    കൊച്ചി: സി.ബി.ഐ. കുറ്റപത്രത്തില്‍ സിസ്‌റ്റര്‍ സെഫിയേപ്പറ്റി സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതു വിവാദമാകുന്നു. ഇതിനെതിരേ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

    70 പേജുളള കുറ്റപത്രത്തിന്റെ 29,30 പേജുകളിലാണു 46 വയസുള്ള സ്‌ത്രീയുടെ ശാരീരികനിലയേപ്പറ്റിയുള്ള സി.ബി.ഐയുടെ വിവാദപരാമര്‍ശങ്ങള്‍. പ്രതികളായ ഫാ. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍ എന്നിവരുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാന്‍ വേണ്ടിയാണു സിസ്‌റ്റര്‍ സെഫിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കന്യകാത്വ പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. ഫോറന്‍സിക്‌ വിഭാഗത്തിലെ ഡോ. പി. രമ, ഗൈനക്കോളജിയിലെ ഡോ. ലളിതാംബിക കരുണാകരന്‍ എന്നിവരുടെ പരിശോധനയില്‍ ഹൈമനോപ്ലാസ്‌റ്റി നടത്തിയതായി തെളിഞ്ഞെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്‌. എന്നാല്‍ കുറ്റപത്രത്തിലെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ ഡോ. ലളിതാംബിക തയാറായില്ല.

    ReplyDelete
  7. അഭയാ കേസില്‍ സിസ്റര്‍ സെ ഫിയുടെ കന്യകാത്വ പരിശോധന സംബ ന്ധിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആസൂത്രിതമെന്ന് ആക്ഷേപം. വഴിവിട്ട ബന്ധം ഉള്‍പ്പെടെ സിസ്റര്‍ സെഫിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

    എന്നാല്‍, താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ തെളിവു നല്‍കാന്‍ തയാറാണെന്നും സിബിഐ അടിസ്ഥാന രഹിതമായ ആക്ഷേ പങ്ങള്‍ നിരത്തുകയാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു.

    എന്നാല്‍, ഇത് പരിഗണിക്കാതെ വ്യ ക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസ്റര്‍ സെഫി ക്കെ തിരേ സിബിഐ കുറ്റ പത്രം തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. 16 വര്‍ഷം പഴക്കമുള്ള കേസി ന്റെ അന്വേഷണഭാഗമായി തന്നെ സമൂഹമധ്യത്തില്‍ താറടിക്കാന്‍ സിബി ഐ സൃഷ്ടിച്ചതാണ് കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ടെന്ന് വ്യക്തമാക്കി സിബിഐ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനും സിസ്റര്‍ സെഫി പരാതി നല്‍കി.

    വ്യക്തിപരമായി തേജോവധം ചെയ്യാനും അധിക്ഷേപിക്കാനും സിബിഐ ബോധപൂര്‍വം തയാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ ലംഘനമാണെന്നു കാണിച്ചു കേന്ദ്രമനുഷ്യാവകാശ കമ്മീഷനെയും സിസ്റര്‍ സെഫി സമീപിച്ചിരിക്കു കയാണ്.

    ഗൂഢതാത്പര്യങ്ങളോടെ യാഥാര്‍ഥ്യ ങ്ങളെ വളച്ചൊടിക്കും വിധം കെട്ടുകഥകള്‍ മെനഞ്ഞ് തയാറാക്കി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച റിപ്പോര്‍ട്ട് ഇതോടെ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

    സിസ്റര്‍ സെഫി കന്യകയാണെന്നു തെളിയുന്നതോടെ നാളിതേവരെ വ്യക്തി അ ധിക്ഷേപത്തിനു പാത്രമായ ഈ വ്യക്തി യോട് മാധ്യമങ്ങളും വിചാരണക്കാരും എന്തു മറുപടി നല്‍കും എന്ന ചോദ്യത്തിലേക്കാണ് കേസ് നീങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു അപവാദപ്രചാരണത്തിന് ഇരയായ വൈദികരും നിയമനടപടികളിലേക്കു നീങ്ങാനുള്ള സാധ്യതയും പ്രസക്തമാകുകയാണ്.

    ഭക്ഷണം കഴിക്കുന്നതിനു വൈദികരും സിസ്ററും പുറത്തുപോയപ്പോഴുള്ള കട്ടിംഗാണ് സിഡിയില്‍ കാണുന്ന എഡിറ്റിംഗ് എന്ന് പറയുന്ന ന്യായവാദം സംബന്ധിച്ചും ദുരൂഹതയേറെയാണ്.

    നാര്‍ ക്കോ അനാലിസ് വേളയില്‍ സിസ്റര്‍ സെഫിയുടെ നില വഷളാകുന്നതും രണ്ടു തവണ ഓക്സിജന്‍ കൊടുക്കുന്നതുമായ ദൃശ്യം സിഡിയില്‍ വ്യക്തമാണ്. നാര്‍ക്കോ അനാലിസിസ് വേളയില്‍ അര്‍ധ ബോധാവസ്ഥയില്‍ ഞ രക്കവും മൂളലുമായി മറുപടി പറയുന്ന വ്യക്തി തുടരെ തുടരെ വെള്ളം കുടിക്കുകയും ബാത്ത്റൂമില്‍ പോകുകയും ചെയ്തു എന്നു പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ReplyDelete
  8. അഭയാ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള അശ്ളീലപരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതി ഷേധം വ്യാപിക്കുന്നു.

    സിസ്റര്‍ സെഫിക്കെതിരേ ആ രോപണങ്ങള്‍ നിരത്തുന്ന വിവരണങ്ങളിലാണ് അശ്ളീല മാസികകളില്‍ പോലും ചേര്‍ക്കാന്‍ അറയ്ക്കുന്ന മട്ടിലുള്ള വിവരണങ്ങള്‍ അന്വേഷണസംഘം ഉള്‍പ്പെടുത്തിയത്.

    ഇതിനെതിരേ ഇന്നലെ ദേശീയ തലത്തില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ഷ്ബനം ഹഷ്മി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം തന്നെ ഇതിനെതിരേ രംഗത്തുവന്നു.

    ഇത്തരം വൃത്തികെട്ട ഭാഷ ഉപ യോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപ ടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ഒരു തരത്തിലും ബന്ധിപ്പിക്കാനാവാത്ത കാര്യങ്ങളാണ് സിബിഐ അശ്ളീല വിവരണത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ കേസിനു സഹായകമാകുകയെന്നതിനേക്കാള്‍ സമൂഹമധ്യത്തില്‍ അവഹേളിക്കുകയെന്ന ലക്ഷ ത്തോടെയാണ് കുറ്റപത്രമെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിസ്റര്‍ സെഫിയും കേന്ദ്രസര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിക്കഴിഞ്ഞു.

    സിബിഐ നിലപാട് ആക്ഷേപകരം

    പൌരന്‍, സ്ത്രീ എന്നീ തലങ്ങളില്‍ സിസ്റര്‍ സെഫിയുടെ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന സിബിഐ നിലപാട് അങ്ങേയറ്റം ആക്ഷേപകരമാണ്. സമുന്നതമായ അന്വേഷണ ഏജന്‍സിയായ സിബിഐയും അതിലെ ഉദ്യോഗസ്ഥരും കേസുമായി ബന്ധപ്പെട്ടു തികഞ്ഞ മാന്യത പുലര്‍ത്തേണ്ടതാണ്. സാമാന്യ നീതിയുടെ അതിരുകള്‍ ലംഘിക്കുന്ന അധി ക്ഷേപ ങ്ങള്‍ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്. കെപിസിസി സെക്രട്ടറി ലതിക സുഭാഷ് അഭിപ്രാ യപ്പെട്ടു.

    സാമാന്യ മര്യാദ സിബിഐ കാട്ടിയില്ല: എം.കമലം

    കോഴിക്കോട്: അഭയാക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ സിസ്റര്‍ സെഫിയോട് സിബി ഐക്ക് കുറച്ചുകൂടി മാന്യത കാണിക്കാമായിരുന്നെന്ന് മുന്‍ വനിതാകമ്മീഷന്‍ അധ്യക്ഷ എം.കമലം.

    കന്യകാത്വ പരിശോധനയും അതുസംബന്ധിച്ച് തീര്‍ത്തും അപമാനകരമായ സിബിഐയുടെ പ്രതികരണങ്ങള്‍ക്കുമെതിരേ താനിപ്പോഴും വനിതാകമ്മീഷന്‍ സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ നിയമനടപടിക്കുവെരെ ഒരുങ്ങുമായിരുന്നെന്നും എം.കമലം പറഞ്ഞു.

    സെഫികുറ്റക്കാരിയാണോ അല്ല യോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അതേസമയം, ഒരുകുറ്റവാളിയോടു കാണിക്കുന്ന സാമാന്യമര്യദപോലും പ്രതിചേര്‍ക്കപ്പെടുക മാത്രം ചെയ്ത സെഫിയോട് കാണിച്ചില്ലെന്നതു തികച്ചും അനീതിയായിപ്പോയെന്നും അവര്‍ പ്രതികരിച്ചു.

    ReplyDelete
  9. താങ്ങാവുന്നതിലുമപ്പുറം: എ.കെ പ്രേമജം

    കോഴിക്കോട്: സിസ്റര്‍ സെഫിയോടുള്ള സിബിഐയുടെ ഇടപെടല്‍ ഒരുസ്ത്രീക്ക് താങ്ങാവുന്നതിലുമപ്പുറമായിപ്പോയെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ പ്രഫ. എ.കെ പ്രേമജം.

    കന്യകാത്വപരി ശോധനയും അതുസംബന്ധിച്ചുള്ള തെളിവെടുപ്പുമെല്ലാം എതൊരു സ്ത്രീക്കും താങ്ങാവുന്നതിലപ്പുറമാണ്. അതില്‍പ്പരമൊരപമാനം ഒരുസ്ത്രീക്ക് വേറെയില്ല- പ്രേമജം പറഞ്ഞു.

    അവഹേളിക്കല്‍: ഐഷക്കുട്ടി

    കോഴിക്കോട്: കുറ്റവാളിയെന്നു കോടതി കണ്െടത്തുന്നതിന് മുമ്പുതന്നെ സിസ്റര്‍ സെഫിയെ ക്രൂരവും നിന്ദ്യവുമായി അധിക്ഷേപിച്ചത് ഏതു പോലീസായും സിബിഐയായാലും അംഗീകരിക്കാനാവില്ലെന്ന് മഹിളാകോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഐഷക്കുട്ടി സുല്‍ത്താന്‍.

    അന്തസിനെ ചോദ്യം ചെയ്യരുത്: ഷാനിമോള്‍

    ആലപ്പുഴ: അഭയാ കേസില്‍ കോടതിയെ മാനിക്കുന്നു. എന്നാല്‍, സ്ത്രീകളുടെ അന്തസും അഭിമാനവും ഒരുതരത്തിലും ചോദ്യംചെയ്തുകൂടെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഷാനി മോള്‍ ഉസ് മാന്‍ പറഞ്ഞു. ഈ വിഷയം തെരുവില്‍ ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്ല. പൌരാവകാശം കോടതി സംരക്ഷിക്കുമെന്നു വിശ്വസിക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

    സ്ത്രീത്വത്തെ അപമാനിക്കരുത്: ലതാദേവി

    അഭയാ കേസ് എന്നല്ല, ഏത് അന്വേഷണ ഘട്ടത്തിലാണെങ്കിലും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലെ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കണമെന്ന് സിപിഐ ദേശീയ കൌണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ ആര്‍. ലതാദേവി. സ്ത്രീകളെ സംബന്ധിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സഭ്യമായിരിക്കണം- അവര്‍ പറഞ്ഞു.

    ReplyDelete
  10. സിസ്റ്റര്‍ അനുപാ മേരി ആത്മഹത്യ ചെയ്തപ്പോള്‍ ചാടി ഇറങ്ങി കോണ്വെന്റുകളിലേ മനുഷ്യാവകാശ ലംഘനങ്ങളെക്കുരിച്ച് ചാനളുകളില്‍ ഗിരി പ്രഭാഷണം നടത്തിയ നമ്മുടെ ഇപ്പോളത്തെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മഠത്തില്‍ ചേര്‍ക്കുന്ന പ്രവണതയാണ് സഭയില്‍ നടക്കുന്നതെന്നും അതു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നുമാണ്. സിസ്റ്റര്‍ സെഫിയുടെ കാര്യത്തില്‍ ചാനലുകളില്‍ അവര്‍ വിളമ്പിയ തിരുമൊഴി ഇത് മനപൂര്‍വം കുത്തിപ്പൊക്കുന്ന വിവാധം ആണെന്നും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉള്ള പരിശോധനയേയോ പരാമര്‍ശങ്ങളെയോ പഴിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു.
    പൊതുജനം വെറും കഴുതകളാണെന്നു കരുതരുതെ.. നിങ്ങളെയൊക്കെ ഓരോ കമ്മീഷനുകളുടെ തലപ്പത്തിരുത്തി കാറും ബങ്ഗാളാവും അങ്ങനെ ഒരുപാടു ആനുകൂല്യങ്ങളും വാരിക്കോരി തരുന്നവരോട് തീര്‍ച്ചയായും നിങ്ങള്‍ വിശ്വസ്ത വിധേയരായിരിക്കണം. പക്ഷേ ഇതൊക്കെ ഉണ്ടാവുന്നത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നാണെന്ന്‍ ഓര്‍മകള്‍ ഉണ്ടായിരിക്കണം...

    ReplyDelete