Wednesday, September 23, 2009

സിസ്റ്റര്‍ അഭയ : നാര്‍കോ സിഡിയില്‍ സിബിഐ കൃത്രിമം നടത്തിയത് എന്തിന് !!


അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്‌. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക്‌ എങ്ങനെ കഴിഞ്ഞുവെന്ന്‌ അദ്ഭുതപ്പെട്ടുപോകും.

ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ്‌ സിഡികളിലെ വ്യാപക എഡിറ്റിംഗ്‌. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന്‌ മുമ്പ്‌ ചോദ്യകര്‍ത്താവ്‌ കുറ്റാരോപിതരുമായി സംസാരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. ഈ സമയത്ത്‌ അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ്‌ ചെയ്ത്‌ അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ്‌ സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്‌. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.

കുറ്റാരോപിതരായ വൈദികര്‍ എത്രപ്രാവശ്യം കാണാന്‍ വന്നിരുന്നു എന്ന ചോദ്യത്തിന്‌ ‘തന്നെ വല്ലപ്പോഴും വിഷ്‌ ചെയ്തിരുന്നു’ എന്നാണ്‌ അബോധാവസ്ഥയില്‍ സിസ്റ്റര്‍ സെഫി പറയുന്നത്‌. ‘എങ്ങനെ വന്നിരുന്നു’ എന്ന ചോദ്യത്തിന്‌ ‘ഫോണില്‍ കുര്‍ബാനയ്ക്ക്‌ വരാന്‍ പറയും അന്നേരം വരും’ എന്നായിരുന്നു മറുപടി. എത്രമണിക്ക്‌ അവര്‍ വരും എന്ന ചോദ്യത്തിന്‌ അഞ്ചുമണിക്ക്‌ എന്നാണ്‌ ഉത്തരം. ഏതു ഫാദറിനോട്‌ നിങ്ങള്‍ക്ക്‌ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ? എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. ‘ഫാദറിന്റെ പേരെന്താ, ഏതു ഫാദറാ’ എന്ന രണ്ടു ചോദ്യങ്ങള്‍ക്കു ശേഷവും എഡിറ്റിംഗ്‌ നടന്നതായി കാണാം. പറയുന്ന ആദ്യപേര്‌ വ്യക്തമല്ല. പൂതൃക്ക അച്ചനോട്‌ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ കേള്‍ക്കാം. ‘പിന്നെ’ എന്നു രണ്ടു പ്രാവശ്യം ചോദിക്കുമ്പോഴും എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. പിന്നെയുള്ള ഉത്തരങ്ങളെല്ലാം അവ്യക്തമാണ്‌. ഇതിനിടയില്‍, വൈദികരോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്നേഹബന്ധമുണ്ടെന്നാണ്‌ പ്രതികരണം. ആരോട്‌ എന്നു ചോദിക്കുമ്പോള്‍ എല്ലാ അച്ചന്മാരോടും എന്നാണ്‌ പറയുന്നത്‌. ഇവിടെ എഡിറ്റിംഗ്‌ ഇല്ല താനും. അച്ചന്മാരുടെ പേര്‌ പറയാനുള്ള ചോദ്യത്തിന്‌ ‘പൂതൃക്ക ജോസച്ചനോട്‌ കോട്ടൂരും’ എന്ന്‌ അവ്യക്തമായി പറയുന്നുണ്ട്‌. വല്ലപ്പോഴും വിഷ്‌ ചെയ്യാന്‍ മാത്രം അച്ചന്മാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന്‌ സിസ്റ്റര്‍ സെഫി പറയുന്നത്‌ പരിശോധനയുടെ തളര്‍ച്ചയിലാണ്‌. വിളിച്ചാല്‍ കുര്‍ബാനയ്ക്കായി വരുമെന്നും പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ഈ പറയുന്നത്‌ ശരിയായിരിക്കാനാണ്‌ സാധ്യത. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ഏത്‌ ഫാദറിനോടാണ്‌ എന്നു ചോദിക്കുമ്പോള്‍ മൂന്നുപ്രാവശ്യം എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘പൂതൃക്ക അച്ചനോട്‌ സംസാരിക്കും’ എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌. അതായത്‌ ഈ ഭാഗത്തുനിന്ന്‌ യഥാര്‍ഥ ഉത്തരം എഡിറ്റ്‌ ചെയ്തു നീക്കിയിരിക്കുന്നു. നിലവിലുള്ള ഉത്തരം മറ്റ്‌ ഏതെങ്കിലും ക്ലിപ്‌ ഇവിടെ തിരുകി കയറ്റി സൃഷ്ടിച്ചതാണെന്നു വ്യക്തം. പിന്നെ ആരോട്‌ എന്ന ചോദ്യത്തിനുശേഷം രണ്ട്‌ എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘നാലുമണിക്ക്‌ നേരത്തോ’ എന്ന മറുചോദ്യമാണ്‌ സിഡിയില്‍ കാണുന്നത്‌. ഒന്നോ, രണ്ടോ പേരുകള്‍ മാത്രം ഉത്തരമായി വരേണ്ട സന്ദര്‍ഭത്തില്‍, ഉത്തരത്തിന്‌ മറുചോദ്യമാണ്‌ കാണുന്നതെങ്കില്‍ എഡിറ്റു ചെയ്തു നീക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടായിരുന്നെന്നു വ്യക്തം. അതും സന്ദര്‍ഭത്തില്‍നിന്ന്‌ വ്യതിചലിച്ചുള്ള ചോദ്യങ്ങള്‍. ‘സ്നേഹബന്ധമുണ്ട്‌’ എന്നു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആരോട്‌ എന്ന ചോദ്യത്തിന്‌ എഡിറ്റിംഗ്‌ ഇല്ലാതെ തുടര്‍ച്ചയായി സിസ്റ്റര്‍ മറുപടി പറയുന്നത്‌ എല്ലാ അച്ചന്മാരോടും എന്നാണ്‌. ‘അച്ചന്മാരുടെ പേര്‌ പറ’ എന്ന നിര്‍ദേശത്തിന്‌ മറുപടി എഡിറ്റിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ വൈദികരുടെയും പേരുകളാണ്‌. മറ്റേതോ അവസരത്തില്‍ പറഞ്ഞ പേരുകള്‍ തന്ത്രപൂര്‍വം ഇവിടെ തിരുകി കയറ്റിയതാണെന്നു പകല്‍പോലെ വ്യക്തം. വിടവു വന്ന ഭാഗങ്ങളില്‍ നികത്താനായി സാധാരണ എഡിറ്റിംഗ്‌ നടത്താറുണ്ട്‌. എന്നാല്‍, ഈ സിഡികളില്‍ നീണ്ട വിടവുകള്‍ എഡിറ്റ്‌ ചെയ്ത്‌ നികത്തപ്പെടാതെ പലഭാഗത്തും കിടക്കുകയാണ്‌. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ എഡിറ്റ്‌ ചെയ്താണെങ്കിലും വരുത്താന്‍ കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്‌. അതു സാധിക്കുന്നതുവരെ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന അപൂര്‍ണ ഉത്തരങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്‌. താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം എഡിറ്റു ചെയ്ത്‌ നീക്കപ്പെട്ടത്‌. അതുപോലെ പിന്നീട്‌ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളും. കുറ്റകൃത്യത്തെക്കുറിച്ചു വിവരിക്കുന്നെന്നു പറയുന്ന ഭാഗത്തു കൃത്യമായ എഡിറ്റിംഗുകള്‍ കാണാം. ‘എത്രമണിക്കാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം താഴെ കിച്ചണില്‍ വന്നത്‌’ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. തുടര്‍ന്ന്‌ ഉത്തരം ‘നാലുമണി’. ഇവിടെയും യഥാര്‍ഥ ഉത്തരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഭയ താഴെ വന്നത്‌ നാലുമണിക്കോ അഞ്ചുമണിക്കോ? തുടര്‍ന്ന്‌ എഡിറ്റിംഗ്‌ ശേഷം ഉത്തരം - അഞ്ചുമണി കഴിഞ്ഞു. അപ്പോള്‍ കിച്ചണില്‍ മറ്റാരുണ്ടായിരുന്നു? തുടര്‍ന്ന്‌ എഡിറ്റിംഗ്‌. ഉത്തരം - അവ്യക്തം. ‘ഒരച്ചന്‍’ എന്ന്‌ വേണമെങ്കില്‍ കരുതാം. ഉള്ളില്‍ വന്ന അച്ചന്റെ പേരെന്താ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അവരെങ്ങനാ ഉള്ളില്‍ വന്നത്‌ എന്ന ചോദ്യത്തിന്‌ ആര്‌ എന്ന മറുചോദ്യം. തോമസ്‌ കോട്ടൂര്‌ പുറത്തുവന്നപ്പോള്‍ വാതില്‍ തുറന്നതാരാ? എന്നു ചോദിക്കുമ്പോള്‍ ഞരക്കം മാത്രം. ഞാന്‍ തുറന്നില്ല എന്ന്‌ ഉത്തരം നല്‍കിയതുപോലെ തോന്നുമ്പോള്‍ വര്‍ധിച്ച അസ്വസ്ഥതയോടെ സിസ്റ്റര്‍ ഓക്കാനിക്കുന്നു. ഇവിടെ സൂക്ഷ്മ നിരീക്ഷണത്തില്‍ രണ്ട്‌ എഡിറ്റിംഗ്‌ കാണാം. ഞാന്‍ തുറന്നു എന്നാണ്‌ സിഡിയിലെ ഉത്തരം. ഇത്‌ മേറ്റ്വിടുന്നോ മുറിച്ചുനീക്കി ഇവിടെ തിരുകിയതാണെന്നു മനസിലാക്കാം. വാതില്‍ തുറന്നപ്പോള്‍ ആരാ വന്നത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ വ്യക്തം. കാമറയുടെ പൊസിഷനില്‍ വളരെ വ്യത്യാസം. തോമസ്‌ കോട്ടൂര്‌ എന്ന ഉത്തരം വളരെ സ്ഫുടം. ഇതിനു മുമ്പുവരെ അവ്യക്തമായി ഞരങ്ങിയും മൂളിയും മാത്രം സംസാരിച്ച സിസ്റ്ററിന്റെ മുഖത്ത്‌ കൂടുത ല്‍ പ്രസന്നതയും കാണാം. ഇതില്‍ നിന്നും വീഡിയോയിലും ഓഡിയോയിലും എഡിറ്റിംഗ്‌ നടന്നുവെന്ന്‌ മനസിലാക്കാം. ആരംഭത്തില്‍ മരുന്ന്‌ സിസ്റ്ററിനെ കൂടുതലായി തളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റേതോ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇവിടെ തിരുകികയറ്റിയതാണ്‌.

അഭയയെ തട്ടിയത്‌ (മലയാളത്തിലെ തട്ടലാണോ മലയാളം വ്യക്തമായി അറിയാത്ത ചോദ്യകര്‍ത്താവ്‌ ഉദ്ദേശിച്ചതെന്നറിയില്ല) നിങ്ങളോ തോമസ്‌ കോട്ടൂരോ എന്ന ചോദ്യത്തിന്‌ ആദ്യ ഉത്തരം വ്യക്തമല്ല. സിസ്റ്ററുടെ സംസാരം പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വരം മുറിച്ചുകളഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടില്ല എന്നായിരുന്നു ഉത്തരമെന്നാണ്‌ സിഡി കാണുന്നവര്‍ക്ക്‌ മനസിലാകുന്നത്‌. ‘ഞാന്‍ തട്ട്‌’ എന്ന്‌ സിസ്റ്റര്‍ തുടര്‍ന്ന്‌ പറയുന്നുണ്ടെങ്കിലും അവസാന അക്ഷരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തട്ടിയില്ല എന്ന ഉത്തരമാകാനാണ്‌ ഇവിടെ കൂടുതല്‍ സാധ്യത. ‘എന്തിനാ തട്ടിയത്‌ അവര’്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എവിടെ തട്ടിയിട്ടുണ്ടായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ പൂര്‍ത്തീകരണം എഡിറ്റിംഗ്‌ നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സിസ്റ്ററുടെ വാക്കുകള്‍ വളരെ അവ്യക്തവും. കഴുത്തിന്റെ പുറക്‌ വശത്ത്‌ എന്നത്‌ സിസ്റ്റര്‍ പറയുന്നതായി കേള്‍ക്കാം. ഈ ഉത്തരം എവിടെ നിന്നോ പറിച്ചെടുത്ത്‌ കൊണ്ടുവന്നതാണെന്നു കരുതാം. ഏതു സാധനം കൊണ്ടാ തട്ടിയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ഏതു സാധനം എന്നു വീണ്ടും ചോദിക്കുമ്പോള്‍ കോടാലി ഒപ്പമുണ്ടായിരുന്നു എന്നുത്തരം. ഇവിടെ എഡിറ്റിംഗ്‌ കാണുന്നതിനാല്‍ ഈ ഉത്തരം ഈ ചോദ്യത്തിന്റേതല്ലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അഭയയുടെ തലയില്‍ രക്തമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. അഭയ സിസ്റ്ററിനെ എത്ര ആള്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി കിണറ്റിലിട്ടതാ എന്ന ചോദ്യത്തിന്‌ ഉച്ചത്തില്‍ അല്ല, അല്ല എന്നാണ്‌ മറുപടി. ഇവിടെയും എഡിറ്റിംഗ്‌ വ്യക്തമാണ്‌. കാരണം വളരെ ക്ഷീണിതയായ സിസ്റ്ററുടെ ശബ്ദം ഒരു സമയത്തും ഇത്രയും ഉയര്‍ന്നിരുന്നില്ല. ഒരാള്‍ മതി എന്ന്‌ വീണ്ടും പറയുന്നുണ്ട്‌. ഇതും എഡിറ്റ്‌ ചെയ്തു ചേര്‍ത്തിരിക്കുന്നതാണ്‌. നിങ്ങള്‍ അഭയ സിസ്റ്ററിന്റെ കാലേ പിടിച്ചോ, കൈയില്‍ പിടിച്ചോ എന്ന ചോദ്യത്തിന്‌ ഞാനെങ്ങും പിടിച്ചി... എന്നാണ്‌ മറുപടി. ഇതിനിടയില്‍ എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. ഞാനെങ്ങും പിടിച്ചില്ല എന്നതാണ്‌ പറഞ്ഞതെന്ന്‌ ഇവിടെ വ്യക്തം. ഇതിനിടയില്‍ സിസ്റ്റര്‍ ഓക്കാനിക്കുകയും ഭയാനക ശബ്ദത്തില്‍ ഞരങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സിസ്റ്റര്‍ക്ക്‌ ഓക്സിജന്‍ കൊടുക്കുകയാണ്‌. സിസ്റ്ററുടെ മേലുള്ള കുറ്റാരോപണം കൃത്രിമം നിറഞ്ഞതാണെന്ന്‌ സിഡി സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുറിച്ചുകെട്ടിയ വാക്കുകള്‍ക്ക്‌ പലപ്പോഴും തുടര്‍ച്ചയില്ല. കൃത്രിമത്വം എല്ലായിടങ്ങളിലും വ്യക്തം. യുക്തിബോധത്തോടെ സിഡിയെ വിലയിരുത്തിയാല്‍ സിസ്റ്ററെ മനഃപൂര്‍വം കുറ്റക്കാരിയാക്കണമെന്ന ഉദ്ദേശത്തോടെ ചോദ്യം ചോദിക്കുന്നതായും ഉത്തരങ്ങള്‍ അത്തരത്തിലുള്ളതാക്കാന്‍ ചോദ്യകര്‍ത്താവ്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നതായും കാണാം.

ഫാ. തോമസ്‌ കോട്ടൂരിനോട്‌ ആദ്യ പതിനാറ്‌ മിനിറ്റ്‌ പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. ഇവിടെ ആവശ്യമില്ലാത്തതിനാല്‍ എഡിറ്റിംഗ്‌ അധികമില്ല. അന്നേ ദിവസം നിങ്ങള്‍ കാറിനാണോ സ്കൂട്ടറിനാണോ പോയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ തുടര്‍ന്ന്‌ ‘സ്കൂട്ടറിന്‌, ഇത്‌ താരതമ്യേന ചെലവ്‌ കുറഞ്ഞതാണ്‌ ’ എന്നാണ്‌ ഉത്തരം. എഡിറ്റിംഗ്‌ നടന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ മഠത്തിലേക്കുള്ള യാത്രയാകണമെന്നില്ല. തുടര്‍ന്ന്‌ മതില്‍ ചാടിക്കടന്നത്‌, വാതില്‍ തുറക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍. ഉത്തരം - എന്നെപ്പോലെ കോട്ടയംകാര്‍ക്ക്‌ സുപരിചിതനായ ഒരു വ്യക്തി പാതിരാസമയത്ത്‌ മഠത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമോ എന്ന മറുചോദ്യം. ഇങ്ങനെ അസാധ്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ പാതിരാ നേരത്തുള്ള മഠത്തില്‍ പ്രവേശനമെന്ന വാചകം അച്ചന്റെ വായില്‍നിന്ന്‌ വീണുകിട്ടിയത്‌ സിഡിയില്‍ പിന്നീട്‌ ശരിക്കും മുതലെടുത്തിട്ടുണ്ട്‌. പാതിരാവിലുള്ള മഠത്തില്‍പോക്ക്‌ പ്രധാന കവാടത്തിലൂടെയോ പുറകുവശത്തുള്ള വാതിലിലൂടെയോ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ‘സാധാരണയായി ആള്‍ക്കാര്‍ പോകുന്നത്‌ - തുടര്‍ന്ന്‌ എഡിറ്റിംഗ്‌ - പുറകുവശത്തെ വാതിലിലൂടെയാണ്‌ ‘ എന്ന ഈ ഉത്തരം പറിച്ചുനടപ്പെട്ടതാണ്‌. പുറംവാതില്‍ ആരു തുറന്നുതന്നു എന്ന ചോദ്യം ഇംഗ്ലീഷില്‍. ഉത്തരം മലയാളത്തില്‍ ‘മദര്‍ സുപ്പീരിയര്‍ ഒരു കോണ്‍വന്റിന്റെ മദര്‍’. തുടര്‍ന്നുള്ള ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ ഓരോ വാചകത്തിലും ഒന്നിലേറെ പ്രാവശ്യം എഡിറ്റിംഗ്‌ നടന്നതായി കാണാം. ഓരോ വാക്കിനുശേഷവും എഡിറ്റിംഗ്‌ കണ്ടെത്തിയ ക്ലിപ്പുകളുമുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌ ? ലോറിയുടെ പ്ലാറ്റ്‌ ഫോമിന്റെ വലിപ്പത്തിനനുസരിച്ച്‌ ലോഡ്‌ ചെയ്യേണ്ട തടി വെട്ടിയൊരുക്കുന്നതുപോലെ കുറ്റാരോപിതരെ യഥാര്‍ഥത്തില്‍ കുറ്റക്കാരാക്കാന്‍ തുനിഞ്ഞിറങ്ങിയവരെപ്പോലെയുള്ളതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഓരോ ചോദ്യവും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യാ സാധ്യതയെപ്പറ്റി ഒന്നും ചോദിച്ചതായി കാണുന്നില്ല.

സിസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടോ എന്ന ചോദ്യത്തിന്‌ ‘സാധാരണ സൗഹാര്‍ദം മാത്രമായിരുന്നു രണ്ടച്ചന്മാര്‍ക്കും ഉണ്ടായിരുന്നത്‌ ‘ എന്ന ഉത്തരം കിട്ടി. നാര്‍കോ പരിശോധനയിലൂടെ കിട്ടിയ മറ്റ്‌ അറിവുകള്‍ സ്വീകാര്യമാണെങ്കില്‍ ഈ ഉത്തരവും സ്വീകാര്യമാവണമല്ലോ?

13 comments:

  1. അഭയാ കേസില്‍ അറസ്റിന് ആധാരമായി സിബിഐ സ്വീകരിച്ചിരു നാര്‍കോ പരിശോധനയുടെ സിഡികളില്‍ കൃത്രിമം നടുവെ വിവാദം ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല. ഡിവൈഎസ്പി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തിന്റെ അന്വേഷണ കാലത്തു തന്നെ ഇതുയര്‍ന്നു വിന്നിരുന്നു.

    ബാംഗളൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ വച്ചാണ് നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നതെന്നു അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹം കോടതിയുടെ പോലും രൂക്ഷ വിമര്‍ശനത്തിന് വിധേയനായി. നാര്‍കോ സിഡിയുടെ ആധികാരികതയില്‍ സംശയമുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹം ഇതിലെ തെളിവുവച്ച് ആരേയും അറസ്റു ചെയ്തില്ല.

    പിന്നീട് കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതിയിലെ ജസ്റീസ് ഹേമ, നാര്‍കോ സിഡികളില്‍ കൃത്രിമം നടിട്ടുണ്റദെന്നു ചൂണ്ടിക്കാട്ടുകയും ബാംഗളൂര്‍ ഫോറന്‍സിക് ലബോറട്ടറിയിലെ അസിസ്റന്റ് ഡയറക്ര്‍ എസ്. മാലിനി നല്‍കിയ റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുകയില്ലെന്നു പറയുകയും ചെയ്തിരുന്നു

    ReplyDelete
  2. നാര്‍കോ സിഡിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാനെന്നു പറഞ്ഞാണ് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം മൂന്നു പേരെ അറസ്റ് ചെയ്ത് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് വലിയ ആഘോഷമാക്കിയത്. നാര്‍കോ സിഡികളില്‍ കൃത്രിമം നദന്നു എന്നു വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞതോടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിബിഐ ബാധ്യസ്ഥരായിരിക്കുകയാണ്.

    1. ഇപ്പോഴത്തെ അന്വേഷണസംഘം ചുമതലയേല്‍ക്കുതിനു മുമ്പു തന്നെ നാര്‍കോ പരിശോധനാ സിഡിയില്‍ കൃത്രിമത്വമുണ്െടന്ന വിവാദം ഉയര്‍ിരുന്നു. പിന്നീട് അന്വേഷണ ചുമതലയേറ്റെടുത്ത നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഈ ആരോ പണത്തിന്റെ നിജസ്ഥിതി കണ്െടത്താഞ്ഞത് എന്തുകൊണ്ട്?

    2. കൃത്രിമത്വമുണ്റ്റെന്നു ആരോപണമുയര്‍ സിഡിയുടെ ആധികാരികത പരിശോധിക്കാതെ അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ് നടത്തിയത് ശരിയോ?

    3. സാധാരണക്കാരനു കണ്െടത്താന്‍ കഴിയുന്ന ഒരു കൃത്രിമം സിബിഐക്കു മനസിലായില്ല എനന്നു കരുതേണ്ടി വരുമോ? അതല്ല കണ്ടില്ലെന്നു നടിച്ചതാണ്ന്നു ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

    4. വിശ്വസനീയമല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അറസ്റും കോലാഹലങ്ങളും എന്തിനു വേണ്ടിയായിരുന്നു

    5. സമൂഹത്തില്‍ ആദരണീയരായിരു മൂന്നുപെരെ ഇത്തരത്തില്‍ അവഹേളിച്ചതിനുള്ള ഉത്തരവാദിത്വത്തില്‍ന്ന്ന് അന്വേഷണസംഘം എങ്ങനെ ഒഴിഞ്ഞുമാറും?

    ReplyDelete
  3. 6. നാര്‍കോ പരിശോധന സിഡി യെക്കുറിച്ചു കുറ്റാരോപിതര്‍ നേരത്തെ ഉയിച്ച പരാതികള്‍ പരിഗണിക്കാതിരുത് ശരിയായോ ?

    7. നിലവിലുള്ള സിഡി കുറ്റാരോപിതരെ പ്രതിക്കൂട്ടിലാക്കു രീതിയിലാണ് തയാറാക്കപ്പെട്ടിട്ടുള്ളത് എതിനാല്‍ പ്രതിഭാഗമല്ല തിരിമറിക്കു പിന്നിലെന്നു വ്യക്തമല്ലേ?

    8. നാര്‍കോ സിഡിയിലെ കൃത്രിമം വിവാദമായ പശ്ചാത്തലത്തില്‍ ഫോറന്‍സിക് ലാബിനൊപ്പം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും സംശയത്തിന്റെ നിഴലിലാണ്. അതിനാല്‍ ഈ കൃത്രിമത്തെക്കുറിച്ചു നിലവിലുള്ള സംഘം ത അന്വേഷിക്കുതു നീതിയാണോ ?

    9. സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള അന്വേഷണത്തി ലും പരിശോധനകളി ലും തിരിമറി വ്യക്തമായ സ്ഥിതിക്ക് പരിശോധന നടത്തിയവരെയും ഈ അന്വേഷണങ്ങളില്‍ പങ്കെടുത്തവരെയും നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കേണ്ട തല്ലേ?

    10 .ആരുടെ കൈകൊണ്ടാണ് സിഡിയില്‍ 72 എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.

    ReplyDelete
  4. http://www.thestar.com/news/canada/article/704238

    Bishop surrenders in child-porn case

    N.S. cleric granted bail as accusations rock his former parishioners

    Oct 02, 2009 04:30 AM

    Michael Tutton
    The Canadian Press

    SYDNEY, N.S.–Parishioners at a Nova Scotia diocese where children allegedly endured decades of sexual abuse at the hands of Roman Catholic priests were urged to keep their faith intact Thursday as the man who helped to salve old wounds surrendered to police on child pornography charges.

    Archbishop Anthony Mancini of Halifax appealed to past victims of abuse and parishioners in the diocese of Antigonish after Bishop Raymond Lahey turned himself in at Ottawa police headquarters.

    "We are going through a very painful, contemporary experience of the mystery of faith," Mancini told a news conference in Sydney.

    "I call on you to be hopeful because we do believe in new life and in new possibilities."

    Parishioner John MacEachern said he felt like he'd been punched in the stomach when he learned that his bishop had been charged with possessing and importing child pornography in Ontario.

    "If it proves to be true, it is just tragic," said MacEachern, a vice-principal in nearby Glace Bay.

    MacEachern said Lahey was held in wide esteem in the diocese for his work as theologian and a liturgist, and for brokering a $15 million settlement for parishioners who claimed to have been sexually abused by priests in the area dating back to 1950. He called the 69-year-old priest "the face of the settlement" and the person who was going to help the local church move on from the abuse.

    "If this thing is true, the contradiction is explosive to the faith of some people," he said.

    In Ottawa, a sombre Lahey climbed out of a black sedan and pushed through a crush of reporters to surrender to the charges that have stunned his flock and shaken an already tarnished institution.

    Dressed in street clothes and ignoring questions, Lahey was accompanied by Michael Edelson, a high-profile criminal lawyer who represented Ottawa Mayor Larry O'Brien when he was acquitted this spring of influence-peddling charges. Police say Lahey was later granted bail on conditions until his next court appearance on Nov. 4.

    Mancini began his news conference by speaking directly to those who brought the class-action lawsuit against the diocese.

    "Let me first speak to those victims of past sexual abuse and to all for whom these recent elements and news rekindles past pain," he said. "These recent revelations take on the character of another victimization and I wish that it were not so. Because it is not what our community of faith is supposed to be about."

    Ronald Martin, who launched the lawsuit claiming the diocese failed to protect children, said the charges have shaken both his personal faith and his trust in the church.

    None of the allegations against Lahey has been proven in court.

    The charges against Lahey were filed 10 days after officials found images of "concern" on his laptop computer at the Ottawa airport as he was returning from a foreign country. He resigned from his post with the diocese of Antigonish on the weekend before news of the charges became public.

    ReplyDelete
  5. @a2kallen

    Mr.a2kallen,

    ഓസ്ട്രേലിയയില്‍ ഇങനെയൊക്കെ സംഭവിച്ചതുകൊണ്ട് ഇവിടെ സംഭവിച്ചതൊക്കെ സത്യമാണെന്നാണോ ..അനങനെയെഗില്‍ ഇവിടുത്തെ നീതിന്യായ കോടതികളുടെ ആവശ്യമെന്താണ് ...നേരെ വിധി നടപ്പാക്കിയാല്‍ മതിയായിരുന്നല്ലോ ....മുകളിലെ പോസ്റ്റിനു മറുപടിപറയാതെ നേരെ ആസ്ട്രേലിയയിലെ വാര്‍ത്തകള്‍ പബ്ലിഷ് ചെയ്തത് ,പോസ്തിനു മറുപടി ഇല്ലാത്തതുകൊണ്ടാണോ ...?
    അതോ വാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന ബിഷപ്പിനും അഭയ കേസില്‍ പന്ഗുണ്ടെന്നാണോ?

    എന്റെ വീടിനടുത്തുളള നാരയണന്‍ ചേട്ടന്‍ കഴിഞ്ഞ ദീപാവലിക്ക് ഒരു ഓലപ്പടക്കം പൊട്ടിച്ചു ...അമേരിക്ക ആറ്റംബോബ് പൊട്ടിച്ചിട്ടുളളതുകൊണ്ട് ഞാന്‍ പറയുന്നു നാരായണന്‍ ചേട്ടന്‍ പൊട്ടിച്ചത് ഓലപ്പടക്കമല്ല ആറ്റംബോംബാണ് ...

    Nasiyansan

    ReplyDelete
  6. നാര്‍കോ സി . ഡി യിലെ കൃത്രിമാത്വമാണോ .തികച്ചും സംശ്യസ്പതമായ സാഹചര്യത്തില്‍ ഒരു കന്യാസ്ത്രീ കൊല്ലപെടതാണോ യഥാര്‍ത്ഥ വിഷയം .ഇനി കേസില്‍ ഇടപെടുന്നതാര് .ഇത്രയും കാലം ഈ എങ്ങുമെതാതിരുന്നപ്പോള്‍ ഇതന്നെഷികണം എന്ന് പറയും ഒരു സഭ വക്തവിനെയും ഈ ശക്തിയില്‍ കണ്ടിട്ടില്ല .ഈ ഇടപെടുന്നവരെ കുറിച്ച് സഭ പറയുന്നതല്ലാതെ വ്യെക്തമായി ഒരു പേരുപോലും പറയുന്നില്ലലോ .അതോ സഭ പറഞ്ഞത് പോലെ ഒരു കള്ളന്‍ അഭയയെ കൊന്നുവെന്നും ആ കള്ളന്‍ സി .ബി .ഐ അടക്കമുള്ള ആളുകളെ സ്വാധീനിച്ചു എന്ന് വിശ്വസിക്കണോ ?നാര്‍കോ സി.ടിയില്‍ എഡിറ്റ്‌ നടന്നിട്ടുണ്ട് .എന്നാല്‍ പലയിടത്തും കേസിനു ഉപോള്‍ ബാലകമായി മൊഴിയുണ്ട് .ഇനി ഞാന്‍ മറ്റൊരു സംശയം ചോദികട്ടെ.ഇ ചോദ്യം ഒരു തമാശ ആയി കരുതിയാല്‍ മതി .നാര്‍കോ പരിശോധനയില്‍ കൂടുതല്‍ ഉന്നതരുടെ പേരുകള്‍ ,അല്ലേല്‍ മറ്റാരുടെ ഒക്കെയോ പേരുകള്‍ കൂടി പറഞ്ഞു .അതുകൊണ്ട് സഭ ഇടപ്പെട്ട് ഏതായാലും ഇവര്‍ പെട്ട് വരെ ബലിയാടാക്കി തീര്‍ക്കാന്‍ മറ്റു പേരുകള്‍ എഡിറ്റ്‌ ചെയ്തതന്നെനു പറഞ്ഞാല്‍ ?ഇനി മറ്റൊരു കാര്യം ഈ സി.ഡി പുറത്തു പോയത് പ്രതികളുടെ വക്കെലന്മാരുടെ അറിവോടെയനെന്നും ,അത് മനപൂര്‍വാമാനെന്നും കോടതി പരിസരത്ത് സംസാരമുണ്ട് .അതില്‍ കുറച്ചു കാര്യവുമില്ലേ ?

    ReplyDelete
  7. @Udayips

    1. നാര്‍കോ സി . ഡി യിലെ കൃത്രിമാത്വമാണോ .തികച്ചും സംശ്യസ്പതമായ സാഹചര്യത്തില്‍ ഒരു കന്യാസ്ത്രീ കൊല്ലപെടതാണോ യഥാര്‍ത്ഥ വിഷയം എന്ന് ചോദിച്ചാല്‍ രണ്ടും വിഷയം തന്നെ..

    2 ഒരു കള്ളന്‍ അഭയയെ കൊന്നുവെന്നു പറഞ്ഞത് കേസ്‌ ആദ്യം അന്വേഷിച്ച സിബിഐ അന്വേഷണസംഗമാണ് അല്ലാതെ സഭയല്ല ...ഇപ്പോഴത്തെ "സാഷികളിലെ താരം" അടയ്ക്ക രാജുവാണ് ആ കള്ളന്‍ ....

    3. കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റര്‍ ചെയ്തത്.

    4. "അതുകൊണ്ട് സഭ ഇടപ്പെട്ട് മറ്റു പേരുകള്‍ എഡിറ്റ്‌ ചെയ്തതന്നെനു പറഞ്ഞാല്‍ ? "..

    അതും അന്വേഷിക്കാവുന്നതാണ് ...മാലിനിയെ ചോദ്യം ചെയ്‌താല്‍ മതിയല്ലോ ...അതിനി നടക്കുമെന്നു തോന്നുന്നില്ല സിബിഐ മാലിനിക്ക് "നല്ല" സ്വഭാവ സര്ട്ടിഫികറ്റു കൊടുത്തു കഴിഞ്ഞു..

    5. "ഈ സി.ഡി പുറത്തു പോയത് പ്രതികളുടെ വക്കെലന്മാരുടെ അറിവോടെയനെന്നും ,അത് മനപൂര്‍വാമാനെന്നും കോടതി പരിസരത്ത് സംസാരമുണ്ട് .അതില്‍ കുറച്ചു കാര്യവുമില്ലേ ?"

    അതില്‍ കാര്യമില്ലാതെയില്ല...അങെനെയാണെഗില്‍ പ്രതികള്‍ തന്നെ അവരുടെ നാര്‍കോ സിഡി ചൊര്ത്തിക്കൊടുത്തത് എന്തുകൊണ്ടായിരിക്കണം ?. സിഡി ചോര്‍ന്നത്‌ സിബിഐ-ല്‍ നിന്നാണെന്നും അതല്ല സി-ഡിറ്റി ല്‍ നിന്നാണെന്നും കോടതി പരിസരത്തും വെളിയിലും മറ്റൊരു സംസാരവുമുണ്ട് ...

    ReplyDelete
  8. സുഹൃത്തേ നിങ്ങള്‍ വളരെ ഏക പക്ഷീയമായി മാത്രം കാര്യങ്ങള്‍ ഗ്രഹിക്കുന്നു ,എനിക്ക് തോന്നിയത് മറ്റു ചിലര്‍ പറയുന്നത് പുലമ്പുന്നു .അല്ലാതെ സ്വയം ഈ കേസിന്റെ ഫോളോ അപ്പ്‌ നടത്തുകയോ പഠിക്കുകയോ നിങ്ങള്‍ ചെയ്തിട്ടില്ല .കോടതിയില്‍ നിന്നും സി .ഡി പുറത്തായത് സം ബന്ധിച്ചു വന്ന പരാമര്‍ശം പ്രതിഭങതിനെതിരാന് .അവര്‍ തന്നെ ഇത് പുറത്തു വിട്ടു വിരുദ്ധ മനോഭാവം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുകയാണ് .ബുദ്ധിമാന്മാര്‍ പലരും ഉണ്ടല്ലോ .പല ക്രിമിനോലോങിസ്ട്ടുകള്‍ വരെ ഉപദേശം കൊടുത്തത് നിങള്‍ക്ക് അറിയില്ലേ .ഈ ഒരു കേസിന്റെ പേരില്‍ ഒരു സമൂഹമാണ് തെറ്റിന്റെ നിഴലിലായത് .ആ സമൂഹമാകട്ടെ ഒരു തെറ്റും ചെയ്യാതെയും എല്ലാ പാപത്തിനും പരിഹാരമായി കുരിശില്‍ മരിച്ചവന്റെ രക്ത സാക്ഷിത്വം വിശ്വാസമായി സ്വീകരിച്ചവരും .തെറ്റുപറ്റിയാല്‍
    ഏറ്റു പറയണം .അതിനു അന്തസുണ്ട് .

    ReplyDelete
  9. @Nasiyanachan

    This has happened in Canada not in Australia
    You did not read the story in full it seems

    By reading your arguments you are trying to prove that fathers and sisters never ever commited any crime or illeagal actvities.
    thats why I just posted above article

    I have more respect for that bishop than those fathers and sister in kerala because when he was caught he resigned and came to police headquarters surrendered got bail.Ofcourse he will fight by appointing lawyers that is the straight way of doing things.
    My point is

    lots of lots of illeagal activities are happening in Catholic sabha around the world
    people there does not protect abusive fathers.they face leagal proceedings.

    I live in Canada for 8 years and never seen any father in public with loha dress,no bishops
    They dont have any say on public affair.

    Here in Kerala these people interfere in everything,Hindu and Muslim religious people also equally guilty.

    In sister abhaya case if anybody inside the church is found guilty and got convicted at the first place how it is going to effect christianity and christ?

    Some question not related to the topic

    Do you believe in Darvins evolution theory?

    Do you Support new pope statements in June 2008 that St thomas did not come to South India and instead came up to Kashmir?

    Let fathers get married like what we see in CSI churches that is the only solution

    ReplyDelete
  10. കാനഡയിലെ സംഭവം പറഞ്ഞു ഇവിടുത്തെ സംഭവം "സത്യമാണെന്ന്‌" സ്ഥാപിക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ അംഗീകരിക്കുന്നവരുണ്ടാകാം ...അതുകൊണ്ടായിരിക്കാം അഭയ കേസ്‌ ഇത്രയടികം വഷളായത് ...എല്ലാവരും അങ്ങനെയാകണമെന്നില്ല ....ഒരോ കേസും വ്യത്യസ്തമാണല്ലോ ...

    വിഷയവുമായി ബന്തമില്ലാത്ത താങ്ങളുടെ ചോദ്യങള്‍ക്ക് മറുപടിതരാന്‍ ആഗ്രഹമില്ലെങ്കിലും ചെറിയ രീതിയില്‍ ..

    1.Do you believe in Darvins evolution theory?

    No!

    2. Do you Support new pope statements in June 2008 that St thomas did not come to South India and instead came up to Kashmir?

    Pope Benedeict XVI didnt say that St Thomas didnt come to Kerala, but he tactfully didnt include Kerala or Malabar from the list of places he visited in India.As per our tradition and belief, St Thomas reached here in Kerala and built 7 and half churches.

    Pope Benedict’s published text of the speech says

    "Let us remember that an ancient tradition claims that Thomas first evangelised Syria and Persia then went on to Western India from where he also reached Southern India."

    3. Let fathers get married like what we see in CSI churches that is the only solution

    Nobody is forced to become a priest.
    Those who are truly called for God’s work, celibacy is not a problem.Celibacy is not a forced concept... but it should be voluntarily taken.. When someone decides to be a Roman Catholic priest he is also aware he has to be a celibate.അഭയ കേസില്‍ കുറ്റാരോപിതരായ വൈദികര്‍ csi priest ആയിരുന്നെഗില്‍ എന്ത് ചെയ്യുമായിരുന്നു?

    If you want to know more about it read this article
    http://www.catholic.com/library/Celibacy_and_the_Priesthood.asp

    ReplyDelete
  11. ഈ കേസന്ന്വേഷിചു ആത്മഹത്യാ ആണ് എന്ന് തീര്‍ത്ത്‌ പറഞ്ഞ
    സി ബി ഐ സൂപ്രണ്ട് എന്‍ ത്യാഗരാജന്‍ , ഫോരെന്‍സിക് വിദഗ്ധന്‍ ബി.ഉമാദത്തന്‍ , പോസ്ടുമാരും നടത്തിയ ഡോ.സി രാധാകൃഷ്ണന്‍ ,ക്രയിം ബ്രാഞ്ച് സുപ്രണ്ട് കുഞ്ഞു മോഇയിദീന്‍ ഐ പി സ് തുടങ്ങുയവരും പിന്നീട് സി ബി ഐ അന്വേഷകര്‍ ആയ സ് പി ആര്‍ എം കൃഷ്ണ , ആര്‍.കെ അഗര്‍വാള്‍, ഡി ഐ ഗി കുന്തസ്വാമി തുടങ്ങിയവര്‍ ഇത് ആത്മ ഹത്യ ആണെന്നും കൊലപാതം ആണ് എന്ന് തെളിവില്ല എന്ന് സത്യം പറഞ്ഞപ്പോള്‍ കുറ്റവാളില്കളെ സംരക്ഷിച്ചത് സഭയിലുള്ളവരോ? . മേല്‍ പറഞ്ഞ ആരും തന്നെ ക്നനയക്കാരോ ക്രിസ്തിയാനികാലോ, കത്തോലിക്കാരോ അല്ല. ബ്രയിന്‍ മാപ്പിങ്ങിനും , ലയി ടെറെക്ടര്‍ ടെസ്റ്റിലും , നാര്‍ക്കോ ടെസ്റ്റും പ്രതികള്‍ കുറ്റക്കാരാണ് എന്ന് തെളിയിച്ചില്ല. ഈ ടെസ്റൊക്കെ നടത്തിയത് കോട്ടയം രൂപത്ത കേന്ദ്രത്തില്‍ വച്ചല്ലല്ലോ, സഭയും അല്ല നടത്തിയത്. സി ബി ഐ മുഖം രക്ഷിക്കാന്‍ നടത്തുന്ന പാഴ് ശ്രമം ആണ് ഈ കേട്ടുകേല്‍വികളുടെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകള്‍. ഇവിടെ ആത്മഹത്യ ആണെന്ന് പറഞ്ഞത് തെറ്റാണെന്നും പറഞ്ഞു കൊലപാതകം ആക്കാന്‍ ശ്രമിക്കുന്നത് ആരാണ്.?

    ReplyDelete
  12. കന്യാചർമ്മം തുന്നിപ്പിടിപ്പിച്ചതു ഒരു തെളിവായി കോടതി കണ്ടു. എല്ലാ കന്യസ്ത്രീകളും ഇതുപോലെ ചെയ്യാറുണ്ടോ? ആത്മഹത്യ ആക്കിത്തീർക്കാനുള്ള സമ്മർദം മൂലമല്ലേ 10വര്ഷം സർവീസ് ഉള്ളപ്പോൾത്തന്നെ dysp വർഗീസ് സാർ റിസൈൻ ചെയ്തത്. എന്തിനാ കൊടികൾ അടക്കാരാജുവിന് ഓഫർ ചെയ്തത്.കോട്ടൂരാനെപ്പറ്റിയുള്ള ത്രേസ്യമ്മ ടീച്ചറുടെ വാക്കുകൾ കേട്ടോ?. നോബിൾ അച്ഛന്റെ കൊച്ചിൻടെ പിതൃത്വം ആ 16 വയ സുള്ള ബാലികയുടെ പിതാവിനെ ഏല്പിച്ചതുമുതൽ പലതും പറയാൻ ഉണ്ട്‌.ബൈബിളിൽ തൊട്ടു സത്യം ചെയ്തിട്ടു എങ്ങനെ ഇങ്ങനെ കള്ളം പറയാൻ തോന്നും. മതധ്യാപകരെ വരെ പീഡിപ്പിക്കുകും അൾത്താ രയിൽ വച്ചുപോലും മറ്റും ചെയ്യാമെങ്കിൽ കള്ളം പറയുന്നതുകൊണ്ട് തെറ്റൊന്നുമില്ല. അതിനെയൊക്കെ സപ്പോർട്ട് ചെയ്യാൻ സഭയും ഉണ്ട്‌.പത്തു പ്രമാണങ്ങൾ ലംഘിക്കരുതെന്നു ഞങ്ങളെ പഠിപ്പിച്ചിട്ടു സത്യത്തിൽ ഇവരെയൊക്കെ കാണുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നുന്നു. നേർച്ചപ്പണം ഉണ്ടല്ലോ അപ്പീലിനു പോയി ഇനിയും നിരപരാധി ആണെന്ന് തെളിയിക്കു. അങ്ങനെ അടുത്ത ഒരു 28 വർഷവും കൂടി കടന്നു പോകും. വിശുദ്ധന്മാരുടെ എണ്ണം അവരുടെ പേരിലും പെരുന്നാളു നടത്തി കഴുന്നിനു 30 രൂപയും,മുടിക്കു 40രൂപയും വച്ചു വാങ്ങിക്കാം.

    ReplyDelete
  13. Harrah's Philadelphia - Casino, Racetrack & Skypod
    Get directions, reviews and information for 동해 출장안마 Harrah's Philadelphia in Chester, PA. 김제 출장샵 The building has 1,800 서울특별 출장마사지 sq ft of 하남 출장샵 gaming space, 경산 출장안마 and

    ReplyDelete