
അഭയാകേസിന്റെ പേരില്‍ കോടതിയുടെ ഭാഗത്തുനിന്നു അനേകതവണ കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങളും ശാസനകളും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അഭയയെ രണ്ടു വൈദികര്‍ ഒരു കന്യാസ്ത്രീയുടെ സഹായത്തോടെ കൊലപ്പെടുതിയതാണെന്ന മുന്‍ അന്വേഷണസംഘത്തിന്റെ നിഗമനത്തിന് ആവശ്യമായ തെളിവുകള്‍ എത്രയും വേഗം ഒപ്പിച്ചെടുത്തു തലയൂരിയിരിക്കുകയാണ് സി.ബി.ഐ.
എസ്.പി. ആര്‍.എം. കൃഷണയുടെയും ഡി.വൈ.എസ്.പി. ആര്‍.കെ. അഗര്‍വാളിന്റെയും സംഘത്തിന്റെയും അന്വേഷനരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്താന്‍ സി.ബി.ഐ.യുടെ കൊച്ചി യുണിറ്റിനെ ഏല്പിക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത് .വൈദികരായ തോമസ് കോട്ടൂരിനെയും, ജോസ് പിതൃകയിലിനെയും, സിസ്റ്റര്‍ സെഫിയും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതിനുമുമ്പ് അന്വേഷണം നടത്തിയിട്ടുള്ള നാല് സി.ബി.ഐ. സംഘങളും ചോദ്യം ചെയ്യുകയും വിവിധ നുണപരിശോധനകള്‍ക്ക് വിധയമാക്കുകയും ചെയ്തിരുന്നു .
വൈദികരെയും കന്യാസ്ത്രീകളെയും പ്രതിയാക്കുമ്പോള്‍ പെട്ടന്നുണ്ടായെക്കാവുന്ന സാമുദായിക പ്രതികരണം ലഘുകരിക്കാനായി ഇവര്‍ തന്നെയായിരിക്കും പ്രതികള്‍ എന്ന സൂചന സിബിഐ കേന്ദ്രങള്‍ പലപ്പോഴായി മാധ്യമങള്‍ക്ക് ചോര്‍ത്തിനല്കുകയും ചെയ്തിരുന്നു .
ഇങനെയൊരു ഘട്ടത്തിലാണ് ഹൈക്കോടതി കേസിന്റെ പുനര്‍ അന്വേഷണത്തിനായി സി.ബി.ഐ. യുടെ കൊച്ചി യുണിറ്റിനെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത് . ഇതോടൊപ്പം സി.ബി.ഐ. യെക്കുറിച്ച് കോടതി നടത്തിയ വിമര്‍ശനങള്‍ സി.ബി.ഐയുടെ ഉന്നതാധികാരികള്‍ അതീവ ഗൌരവത്തോടെയാണ് കണ്ടത്. സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു കോടതിയുടെ വിമര്‍ശനങള്‍.ഡി.വൈ.എസ്.പി അഗര്‍വാള്‍ നിര്ത്തിയേടത്ത് നിന്നു തുടങി എത്രയും വേഗം രണ്ടു വൈദികരും കന്യാസ്ത്രീകളും പ്രതികലാണെന്നതിനു തെളിവുകള്‍ ഉണ്ടാക്കി കുറ്റപത്രം നല്‍കാനായിരുന്നു കൊച്ചിയിലെ സി.ബി.ഐ. ഡി.വൈ.എസ്.പി നന്ദകുമാരന്നായര്‍ക്കു കിട്ടിയ നിര്‍ദേശം.
ഡി.വൈ.എസ്.പി നന്ദകുമാരന്നായര്‍ ആദ്യം ഏറ്റെടുത്ത ജോലി വൈദികര്‍ അഭയമരിച്ച ദിവസം പുലര്‍ച്ചെ പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തിയെന്നതിനു സാക്ഷിയെ ഉണ്ടാക്കുക എന്നതായിരുന്നു . അഭയാകേസിന്റെ അന്വേഷണസംഘങ്ങളെല്ലാം ചോദ്യം ചെയ്യാന്‍ പതിവായി വിളിപ്പിക്കാറുള്ള ചില സാക്ഷികള്‍ പയസ് ടെന്ത് കോണ്‍വെന്റിന്റെ പരിസരത്തുണ്ട് അവരില്‍ പ്രധാനിയാണ് സംഭവം നടക്കുമ്പോള്‍ വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യു.
അഭയാകേസിലെ വിവിധ അന്വേഷണസംഘങ്ങള്‍ സന്ജുവിനെ നേരത്തെ പോളിഗ്രാഫ് , ബ്രെയിന്‍ ഫിഗര്‍ പ്രിന്റ് പരിശോധനകള്‍ക്ക് വിധേയമാക്കിയതാണ് .ഡല്‍ഹി യുണിറ്റിലെ ഡി.വൈ.എസ്. പി. സുരീന്ദര്‍ പാലിന്റെ നേതൃത്വതില്‍ അന്വേഷണം നടക്കവേയാണ് ഇയാളെ പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കിയത് . ഇതിനു ശേഷം കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ ഹര്‍ജി 2000 ജൂണ്‍ 23 നു നിരസിക്കവേ സന്ജുവിനെ അന്വേഷകര്‍ വേണ്ടവിടം ചോദ്യം ചെയ്തതായി കാണുന്നില്ലെന്ന് മുന്‍ CJM ആന്റണി ടി. മൊറൈസിന്റെ നിരീഷണ പരാമര്‍ശം ഉണ്ടായിരുന്നു .
പിന്നീട് കോടതി ഉത്തരുപ്രകാരം സി.ബി.ഐ ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റ് അഡീഷണല്‍ സുപ്രണ്ട് ആര്‍.ആര്‍. സഹായിയുടെ നേതൃത്വതതില്‍ വീണ്ടും അന്വേഷണം നടക്കുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ ഒന്പതു സാഷികളെ ബ്രെയിന്‍ ഫിങ്ങള്‍ പ്രിന്റിന് വിടെയരാക്കിയത് . അതിരാവിലെ ആരോ കോണ്‍വെന്റില്‍ നിന്ന് പോകുന്നത് കണ്ടെന്നു പറഞ്ഞതല്ലാതെ അപ്പോഴൊന്നും സഞ്ജു പി.മാത്യുവില്‍ നിന്നോ മറ്റു സാക്ഷികളില്‍ നിന്നോ പ്രതികളാരെന്നത് സംബന്ധിച്ച് സി.ബി.ഐക്ക് നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല . അങ്ങനെയെന്തെങ്കിലും ലഭിച്ചതായുള്ള സൂചന ആ ഘട്ടത്തില്‍ കോടതിയിലും സിബി ഐ ഒരിക്കലും റിപ്പോട്ട് ചെയ്തിട്ടില്ല.
ഡി.വൈ.എസ്.പി. അഗര്‍വാളിന്റെ നേതൃത്വതിലുള്ള സിബിഐ സംഘവും ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വതിലുള്ള ഇപ്പോഴത്തെ സിബിഐ സംഘവും , കേസിന്റെ ആദ്യ ഘട്ടത്തില്‍ ബന്ധപ്പെട്ടിരുന്ന മെഡിക്കല്‍ വിഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അഭയ അതമഹത്യ ചെയ്തതാണെന്ന അഭിപ്രായങ്ങളെ മുഖവിലക്ക് പോലും എടുത്തില്ല.എങ്ങനെയെങ്കിലും ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ വെബല്‍കൊണ്ട സി.ബി.ഐ ഇനി ഒരു പുനര്‍ അന്വേഷണത്തിന് തയ്യാറായി കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്ക് പോകാനും കോടതി വിമര്‍ശനം ഏറ്റുവാങാനും ഇല്ലെന്ന നിലപാടിലെത്തുകയായിരുന്നു.
പതിവായി അന്വേഷകര്‍ ചോദ്യം ചെയ്യാന്‍ വിളിക്കാറുള്ള പയസ് ടെന്ത് കോണ്‍വെന്റിനു സമീപം താമസിച്ചിരുന്ന അക്കാലത്ത് വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യുവിന്റെ പുതിയ മൊഴിയാണ് കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്യാന്‍ പ്രധാന തെളിവാക്കിയത് . സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വഷണം ആരംഭിച്ചശേഷം ദിവസങ്ങളോളം സഞ്ജു പി. മാത്യുവിനെ കസ്ടടിയില്‍ സൂക്ഷിച്ച സി.ബി.ഐ. സംഘം വൈദികരെ നാര്‍ക്കോ അനാലിസിസ് ടെസ്റിന് വിധേയമാക്കുന്നതിന്റെ സിഡി അയാളെ കാണിച്ചു . തുടര്‍ന്ന് സംഭവദിവസം രാവിലെ പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന സഞ്ജു പയസ് ടെന്ത് കോണ്‍വെന്റിന്റെ സമീപം ഫാ. തോമസ് എം കോട്ടൂര്‍ ഒരു സ്ക്കൂട്ടറില്‍ വന്നുപോകുന്നതായി കണ്ടുവെന്നു സാക്ഷിമൊഴി നല്‍കണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടുവത്രെ .
എന്നാല്‍ ആദ്യം ഇതിനു വിസമ്മതിച്ച യുവാവിനു സിബിഐ കസ്ടടിയില്‍ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട് . കനത്ത ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ സഞ്ജു സിബിഐ ആവശ്യപ്പെട്ട നിലയില്‍ സാക്ഷിമൊഴി നല്‍കാന്‍ സമ്മതിക്കുകയായിരുന്നുവേന്നുമാണ് അറിയുന്നത് . ഇതെതുടര്‍ന്നു ഈ കേസില്‍ സുപ്രധാന സാക്ഷിയാകാന്‍ പോകുന്ന സഞ്ജുവിനെയുംകൂട്ടി പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തി ദീര്‍ഘമായ തെളിവെടുപ്പ് നടത്തി. കടുത്ത സമ്മര്‍ദങ്ങള്‍ക്കുശേഷം സി.ബി.ഐ പഠിപ്പിച്ച സാക്ഷിമൊഴി പറയാന്‍ സന്നദധനായ സഞ്ജു പിന്നീട് മൊഴി മാറ്റിയേക്കുമോ എന്ന സംശയം ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നവംബര്‍ 17 നു ഈ യുവാവിന്റെ മൊഴി എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.എസ്. ശരത്ചന്ത്രന്‍ മുമ്പാകെ രേഖപ്പെടുത്തി. കേസന്വേഷിക്കുന്ന കൊച്ചി യൂണിറ്റ് സിബിഐയുടെ ആവശ്യപ്രകാരം മൊഴിയെടുത്ത കൊച്ചി CJM കേസില്‍ സുപ്രധാനമായെക്കാവുന്ന ഈ സാക്ഷിയുടെ മൊഴി CJM സബട്രഷറിയിലെ ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കി .
ഇതോടെ വൈദികരെയും കന്യാസ്ത്രീയെയും കേസില്‍ പ്രതിയാക്കുന്നതിനുള്ള തുറുപ്പു ചീട്ടായി സഞ്ജുവിന്റെ മൊഴി .
ഇവരെ അറസ്റ്റു ചെയ്യുന്നതിനുമുമ്പ് നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടും സഞ്ജുവിന്റെ മൊഴിയും അല്ലാതെ മറ്റൊരു തെളിവും സി.ബി.ഐ.യുടെ പക്കല്‍ ഉണ്ടായിരുന്നില്ല . അറസ്റ്റു വൈകിയാല്‍ സി.ബി.ഐ. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയാണ് എന്ന ആരോപണം ശക്തമാകും എന്ന് ഭയന്നാണ് കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് സി.ബി.ഐ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തതും പത്രസമ്മേളനം നടത്തിയതും മാധ്യമങള്‍ തങള്‍ക്ക് സഹായകരമായ രീതിയിലെ വാര്‍ത്ത റിപ്പോട്ട് ചെയ്യാവു എന്നഭ്യര്തിച്ചതും . പ്രതികളെ 14 ദിവസത്തേക്ക് സിബിഐ കസ്ടടിയില്‍ വിട്ടതോടെ വേണ്ടത്ര തെളിവുകള്‍ ഉണ്ടാക്കാന്‍ സി.ബി.ഐ.ക്കു ബുദ്ദിമുട്ടുണ്ടാവില്ല .
കടപ്പാട് : കേരളശബ്ദം
No comments:
Post a Comment