Saturday, November 21, 2009

ആത്മഹത്യാവാദം : കേരളശബ്ദം

"....എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ നടപടികള്‍ കുറ്റമറ്റതാണ് എന്നാ വിശ്വാസം ഞങ്ങള്‍ക്കില്ല. വൈദികരും കന്യാസ്ത്രീയുമാണ് കൊലനടത്തിയതെന്ന് മനസ്സില്‍ പതിഞ്ഞു പോയ ജനത്തെ തൃപ്തിപ്പെടുത്താനും,കഴിഞ്ഞ 15 വര്‍ഷത്തെ നീതിപീതിന്റെ നിരന്തര കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാനും സിബിഐക്ക് ഇപ്പോഴത്തെ അറസ്റ്റ്‌ അനിവാര്യമായിരുന്നിരിക്കാം . നാല് സിബിഐ സംങ്ങല്‍ ചെയ്തത് തെറ്റ് ഇപ്പോഴത്തെ സിബിഐ സംഘം ചെയ്തത് ശരി എന്ന് സിബിഐ തന്നെ പറയുന്നത് അപ്പാടെ എങ്ങനെയാണ് വിശ്വസിക്കുക .

കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ ; ഒപ്പം അത് സത്യസന്ധവുമായിരിക്കണം .തെളിവ് നശിപ്പിക്കാനും , കേസ് ഒതുക്കാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കപ്പെടണം . സിബിഐയുടെ മുഖം രക്ഷിക്കാന്നാണ് അറ്റസ്റ്റ് എന്ന അഷേപവും പരിശോധിക്കപ്പെടെണ്ടതാണ് .

അന്വേഷണവും അറസ്റ്റും എത്രമാത്രം സത്യസന്ധമായിരുന്നുവെന്നു നീതിപീഠം തീരുമാനിക്കട്ടെ. ആയിരം കുറ്റവാളികള്‍ ക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്...."


ഒരു സാക്ഷി ജനിക്കുന്നു: സഞ്ജു. പി.മാത്യു

അഭയാകേസിന്റെ പേരില്‍ കോടതിയുടെ ഭാഗത്തുനിന്നു അനേകതവണ കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങളും ശാസനകളും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അഭയയെ രണ്ടു വൈദികര്‍ ഒരു കന്യാസ്ത്രീയുടെ സഹായത്തോടെ കൊലപ്പെടുതിയതാണെന്ന മുന്‍ അന്വേഷണസംഘത്തിന്റെ നിഗമനത്തിന് ആവശ്യമായ തെളിവുകള്‍ എത്രയും വേഗം ഒപ്പിച്ചെടുത്തു തലയൂരിയിരിക്കുകയാണ് സി.ബി.ഐ.
എസ്.പി. ആര്‍.എം. കൃഷണയുടെയും ഡി.വൈ.എസ്.പി. ആര്‍.കെ. അഗര്‍വാളിന്റെയും സംഘത്തിന്റെയും അന്വേഷനരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്താന്‍ സി.ബി.ഐ.യുടെ കൊച്ചി യുണിറ്റിനെ ഏല്പിക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത് .വൈദികരായ തോമസ്‌ കോട്ടൂരിനെയും, ജോസ് പിതൃകയിലിനെയും, സിസ്റ്റര്‍ സെഫിയും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതിനുമുമ്പ് അന്വേഷണം നടത്തിയിട്ടുള്ള നാല് സി.ബി.ഐ. സംഘങളും ചോദ്യം ചെയ്യുകയും വിവിധ നുണപരിശോധനകള്‍ക്ക് വിധയമാക്കുകയും ചെയ്തിരുന്നു .

വൈദികരെയും കന്യാസ്ത്രീകളെയും പ്രതിയാക്കുമ്പോള്‍ പെട്ടന്നുണ്ടായെക്കാവുന്ന സാമുദായിക പ്രതികരണം ലഘുകരിക്കാനായി ഇവര്‍ തന്നെയായിരിക്കും പ്രതികള്‍ എന്ന സൂചന സിബിഐ കേന്ദ്രങള്‍ പലപ്പോഴായി മാധ്യമങള്‍ക്ക് ചോര്‍ത്തിനല്കുകയും ചെയ്തിരുന്നു .

ഇങനെയൊരു ഘട്ടത്തിലാണ് ഹൈക്കോടതി കേസിന്റെ പുനര്‍ അന്വേഷണത്തിനായി സി.ബി.ഐ. യുടെ കൊച്ചി യുണിറ്റിനെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത് . ഇതോടൊപ്പം സി.ബി.ഐ. യെക്കുറിച്ച് കോടതി നടത്തിയ വിമര്‍ശനങള്‍ സി.ബി.ഐയുടെ ഉന്നതാധികാരികള്‍ അതീവ ഗൌരവത്തോടെയാണ് കണ്ടത്. സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു കോടതിയുടെ വിമര്‍ശനങള്‍.ഡി.വൈ.എസ്.പി അഗര്‍വാള്‍ നിര്ത്തിയേടത്ത് നിന്നു തുടങി എത്രയും വേഗം രണ്ടു വൈദികരും കന്യാസ്ത്രീകളും പ്രതികലാണെന്നതിനു തെളിവുകള്‍ ഉണ്ടാക്കി കുറ്റപത്രം നല്‍കാനായിരുന്നു കൊച്ചിയിലെ സി.ബി.ഐ. ഡി.വൈ.എസ്.പി നന്ദകുമാരന്നാ‍യര്‍ക്കു കിട്ടിയ നിര്‍ദേശം.

ഡി.വൈ.എസ്.പി നന്ദകുമാരന്നാ‍യര്‍ ആദ്യം ഏറ്റെടുത്ത ജോലി വൈദികര്‍ അഭയമരിച്ച ദിവസം പുലര്‍ച്ചെ പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തിയെന്നതിനു സാക്ഷിയെ ഉണ്ടാക്കുക എന്നതായിരുന്നു . അഭയാകേസിന്റെ അന്വേഷണസംഘങ്ങളെല്ലാം ചോദ്യം ചെയ്യാന്‍ പതിവായി വിളിപ്പിക്കാറുള്ള ചില സാക്ഷികള്‍ പയസ് ടെന്ത് കോണ്‍വെന്റിന്റെ പരിസരത്തുണ്ട് അവരില്‍ പ്രധാനിയാണ് സംഭവം നടക്കുമ്പോള്‍ വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യു.

അഭയാകേസിലെ വിവിധ അന്വേഷണസംഘങ്ങള്‍ സന്ജുവിനെ നേരത്തെ പോളിഗ്രാഫ് , ബ്രെയിന്‍ ഫിഗര്‍ പ്രിന്റ്‌ പരിശോധനകള്‍ക്ക് വിധേയമാക്കിയതാണ് .ഡല്‍ഹി യുണിറ്റിലെ ഡി.വൈ.എസ്. പി. സുരീന്ദര്‍ പാലിന്റെ നേതൃത്വതില്‍ അന്വേഷണം നടക്കവേയാണ് ഇയാളെ പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കിയത് . ഇതിനു ശേഷം കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ ഹര്‍ജി 2000 ജൂണ്‍ 23 നു നിരസിക്കവേ സന്ജുവിനെ അന്വേഷകര്‍ വേണ്ടവിടം ചോദ്യം ചെയ്തതായി കാണുന്നില്ലെന്ന് മുന്‍ CJM ആന്റണി ടി. മൊറൈസിന്റെ നിരീഷണ പരാമര്‍ശം ഉണ്ടായിരുന്നു .


പിന്നീട് കോടതി ഉത്തരുപ്രകാരം സി.ബി.ഐ ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റ് അഡീഷണല്‍ സുപ്രണ്ട് ആര്‍.ആര്‍. സഹായിയുടെ നേതൃത്വതതില്‍ വീണ്ടും അന്വേഷണം നടക്കുന്നതിനിടെയാണ് സഞ്ജു ഉള്‍പ്പെടെ ഒന്പതു സാഷികളെ ബ്രെയിന്‍ ഫിങ്ങള്‍ പ്രിന്റിന് വിടെയരാക്കിയത് . അതിരാവിലെ ആരോ കോണ്‍വെന്റില്‍ നിന്ന് പോകുന്നത് കണ്ടെന്നു പറഞ്ഞതല്ലാതെ അപ്പോഴൊന്നും സഞ്ജു പി.മാത്യുവില്‍ നിന്നോ മറ്റു സാക്ഷികളില്‍ നിന്നോ പ്രതികളാരെന്നത് സംബന്ധിച്ച് സി.ബി.ഐക്ക് നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല . അങ്ങനെയെന്തെങ്കിലും ലഭിച്ചതായുള്ള സൂചന ആ ഘട്ടത്തില്‍ കോടതിയിലും സിബി ഐ ഒരിക്കലും റിപ്പോട്ട് ചെയ്തിട്ടില്ല.

ഡി.വൈ.എസ്.പി. അഗര്‍വാളിന്റെ നേതൃത്വതിലുള്ള സിബിഐ സംഘവും ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വതിലുള്ള ഇപ്പോഴത്തെ സിബിഐ സംഘവും , കേസിന്റെ ആദ്യ ഘട്ടത്തില്‍ ബന്ധപ്പെട്ടിരുന്ന മെഡിക്കല്‍ വിഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അഭയ അതമഹത്യ ചെയ്തതാണെന്ന അഭിപ്രായങ്ങളെ മുഖവിലക്ക് പോലും എടുത്തില്ല.എങ്ങനെയെങ്കിലും ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ വെബല്‍കൊണ്ട സി.ബി.ഐ ഇനി ഒരു പുനര്‍ അന്വേഷണത്തിന് തയ്യാറായി കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്ക് പോകാനും കോടതി വിമര്‍ശനം ഏറ്റുവാങാനും ഇല്ലെന്ന നിലപാടിലെത്തുകയായിരുന്നു.

പതിവായി അന്വേഷകര്‍ ചോദ്യം ചെയ്യാന്‍ വിളിക്കാറുള്ള പയസ് ടെന്ത് കോണ്‍വെന്റിനു സമീപം താമസിച്ചിരുന്ന അക്കാലത്ത് വിദ്ധ്യാര്‍ത്തിയായിരുന്ന സഞ്ജു. പി.മാത്യുവിന്റെ പുതിയ മൊഴിയാണ് കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്യാന്‍ പ്രധാന തെളിവാക്കിയത് . സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വഷണം ആരംഭിച്ചശേഷം ദിവസങ്ങളോളം സഞ്ജു പി. മാത്യുവിനെ കസ്ടടിയില്‍ സൂക്ഷിച്ച സി.ബി.ഐ. സംഘം വൈദികരെ നാര്‍ക്കോ അനാലിസിസ് ടെസ്റിന് വിധേയമാക്കുന്നതിന്റെ സിഡി അയാളെ കാണിച്ചു . തുടര്‍ന്ന് സംഭവദിവസം രാവിലെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന സഞ്ജു പയസ് ടെന്ത് കോണ്‍വെന്റിന്റെ സമീപം ഫാ. തോമസ്‌ എം കോട്ടൂര്‍ ഒരു സ്ക്കൂട്ടറില്‍ വന്നുപോകുന്നതായി കണ്ടുവെന്നു സാക്ഷിമൊഴി നല്‍കണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടുവത്രെ .


എന്നാല്‍ ആദ്യം ഇതിനു വിസമ്മതിച്ച യുവാവിനു സിബിഐ കസ്ടടിയില്‍ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട് . കനത്ത ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ സഞ്ജു സിബിഐ ആവശ്യപ്പെട്ട നിലയില്‍ സാക്ഷിമൊഴി നല്‍കാന്‍ സമ്മതിക്കുകയായിരുന്നുവേന്നുമാണ് അറിയുന്നത് . ഇതെതുടര്‍ന്നു ഈ കേസില്‍ സുപ്രധാന സാക്ഷിയാകാന്‍ പോകുന്ന സഞ്ജുവിനെയുംകൂട്ടി പയസ് ടെന്ത് കോണ്‍വെന്റില്‍ എത്തി ദീര്‍ഘമായ തെളിവെടുപ്പ് നടത്തി. കടുത്ത സമ്മര്‍ദങ്ങള്‍ക്കുശേഷം സി.ബി.ഐ പഠിപ്പിച്ച സാക്ഷിമൊഴി പറയാന്‍ സന്നദധനായ സഞ്ജു പിന്നീട് മൊഴി മാറ്റിയേക്കുമോ എന്ന സംശയം ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നവംബര്‍ 17 നു ഈ യുവാവിന്റെ മൊഴി എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.എസ്. ശരത്ചന്ത്രന്‍ മുമ്പാകെ രേഖപ്പെടുത്തി. കേസന്വേഷിക്കുന്ന കൊച്ചി യൂണിറ്റ് സിബിഐയുടെ ആവശ്യപ്രകാരം മൊഴിയെടുത്ത കൊച്ചി CJM കേസില്‍ സുപ്രധാനമായെക്കാവുന്ന ഈ സാക്ഷിയുടെ മൊഴി CJM സബട്രഷറിയിലെ ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കി .

ഇതോടെ വൈദികരെയും കന്യാസ്ത്രീയെയും കേസില്‍ പ്രതിയാക്കുന്നതിനുള്ള തുറുപ്പു ചീട്ടായി സഞ്ജുവിന്റെ മൊഴി .

ഇവരെ അറസ്റ്റു ചെയ്യുന്നതിനുമുമ്പ് നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടും സഞ്ജുവിന്റെ മൊഴിയും അല്ലാതെ മറ്റൊരു തെളിവും സി.ബി.ഐ.യുടെ പക്കല്‍ ഉണ്ടായിരുന്നില്ല . അറസ്റ്റു വൈകിയാല്‍ സി.ബി.ഐ. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയാണ് എന്ന ആരോപണം ശക്തമാകും എന്ന് ഭയന്നാണ് കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് സി.ബി.ഐ വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തതും പത്രസമ്മേളനം നടത്തിയതും മാധ്യമങള്‍ തങള്‍ക്ക് സഹായകരമായ രീതിയിലെ വാര്‍ത്ത റിപ്പോട്ട് ചെയ്യാവു എന്നഭ്യര്തിച്ചതും . പ്രതികളെ 14 ദിവസത്തേക്ക് സിബിഐ കസ്ടടിയില്‍ വിട്ടതോടെ വേണ്ടത്ര തെളിവുകള്‍ ഉണ്ടാക്കാന്‍ സി.ബി.ഐ.ക്കു ബുദ്ദിമുട്ടുണ്ടാവില്ല .

കടപ്പാട് : കേരളശബ്ദം

അഭയ : സി.ബി.ഐ. തലയൂരി

Thursday, November 5, 2009

അഭയ കേസ്‌ : എത്ര നുണവരെ പറയാം...?



സത്യത്തിനു ഒരു നിലപാട് മാത്രമേ ഉള്ളു .മാറി മാറി പറയുന്നതല്ല സത്യം .പത്രങ്ങള്‍ആദ്യം പറഞ്ഞു അമേരിക്കയില്‍പോയ സിസ്റ്റര്‍ആണ് പ്രതി .പിന്നീട് പറഞ്ഞു യഥാര്‍ത്ഥ പ്രതിയെ ഇറ്റലിയില്‍അയച്ചിരിക്കുകയാണ് .ആദ്യം പറഞ്ഞു അഭയയെ തലക്കടിച്ചു കൊന്നിട്ട് കിണറ്റിലിട്ടതാണ് .ഇപ്പോള്‍പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു നോക്കിയപ്പോള്‍തെറ്റ് മനസ്സിലാക്കി സിബിഐ പറയുന്നു അഭയക്ക്കിണറ്റിന്‍വീണപ്പോള്‍ജീവനുണ്ടായിരുന്നു .ആദ്യം പറഞ്ഞു കോടാലികൊണ്ട്അടിച്ചു .പിന്നെ പറഞ്ഞു വേറൊരു കൊച്ചു കോടാലി കൊണ്ടടിച്ചു . പിന്നീട് പറഞ്ഞു കോടാലിക്ക് പുറകെ കൊടാലിപോലുള്ള ചുറ്റികകൊണ്ടടിച്ചു. കെമിക്കല്‍അനാലിസിസ്റിപ്പോര്‍ട്ട്പ്രതികള്‍ തിരുത്തി .അതിന്പ്രകാരം അഭയയെ ബലാത്സഗം ചെയ്തിരുന്നു എന്ന് സിബിഐ യ്യും കൂട്ടരും കൊട്ടിഘോഷിച്ചുകൊണ്ടുനടന്നു . ഇപ്പോള്‍തെറ്റ് മനസിലാക്കി മിണ്ടുന്നില്ല .


ഇപ്പോഴത്തെ കേസ്‌ ഇപ്രകാരം


സമയം 4:30 പരീക്ഷാ ദിവസം .പയസ് ടെന്ത് കൊണ്വെന്ടിലെ കന്യാസ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ചോ ആറോ പേര്‍ സമയം ഉണര്‍ന്നിരുന്നു പഠിക്കുന്നു .4:30 മണിയോടുകൂടി അടുക്കള ജോലിക്കാര്‍ ഉണര്‍‍‍ന്നു ജോലികള്‍ ആരംഭിക്കും . വിവരം മൂന്നാം പ്രതി സെഫിക്കറിയാം . സമയം രണ്ടു വൈദികര്‍‍ 8 അടി പൊക്കമുള്ള കൊണ്വെന്റിലെ മതില്‍ചാടികടക്കുന്നു . രണ്ടു പട്ടികളെ കൊണ്വെന്റില്‍ അഴിച്ചു വിട്ടിട്ടുണ്ട് .(അവ കുരച്ചിട്ടില്ല ). അവര്‍നേരെ അടുക്കളയില്‍ പ്രെവേശിക്കുന്നതിനു പകരം പുറകുവശത്തുള്ള ഇടുങിയ ഗോവണി (Emergency Exit ) തപ്പിത്തടഞ്ഞു നാലാം നിലയുടെ മുകളില്‍കയറുന്നു . അവിടെയെത്തി സമയം ചെബുകമ്പി മോഷ്ട്ടിക്കാന്‍എത്തിയ മാഷ്ടാവിനെ ലൈറ്റ് അടിച്ചു മുഖം കാണിക്കുന്നു . വീണ്ടും താഴെ വന്നു അകത്തു കയറി മൂന്നാം പ്രതി സെഫിയുമായി രണ്ടുപേര്‍ ഒരേസമയം ലൈംകിക വേഴ്ച നടത്തുന്നു .അടുക്കളക്ക് 7 വാതിലുകളും ജനലുകളും ഉണ്ട് . വീതിയുള്ള ഇടനാഴി , ഒന്ന് വര്‍ക്കു ഏരിയയിലേക്ക് പ്രെവേശിക്കാവുന്ന കതകില്ലാത്ത വാതില്‍ഒന്ന് ,വര്‍ക്ക് ഈരിയായില്‍ നിന്നും അടുക്കളയിലേക്കു സാധനം എടുത്തുകൊടുക്കാനുള്ള കതകില്ലാത്ത Opening രണ്ട് സ്റ്റോര്‍ മുറിയിലേക്ക് പ്രെവേശിക്കാവുന്ന അടക്കാവുന്ന വാതില്‍ഒന്ന് അടുക്കളയില്‍നിന്നും മെസ്ഹാളിലേക്ക് ചോറും കറികളും വിളമ്പാനുള്ള 6 അടിയിലതികം വീതിയുളള ഓപ്പണിംഗ് ഒന്ന്. ഇപ്പ്രകാരം 7 ഓപ്പണിംഗ് ഉള്ള തുറസായ മുറിയാണ് രണ്ടു പുരോഹിതന്മാരും കന്യാസ്ത്രീയും അവിഹിതവേഴ്ചക്കായി തിരഞ്ഞെടുത്തത്‌ .


മൂന്നാം പ്രതി സെഫി ഒറ്റക്കുതാമാസിക്കുന്ന അകത്തുനിന്നും പൂട്ടാവുന്ന രണ്ടുബെഡുകള്‍ഉള്ള മുറി അടുക്കളയില്‍ നിന്നും വെറും പത്തടി അകലത്തിലുള്ള മൂന്നാമത്തെ മുറിയാണ് . എന്തുകൊണ്ട് പ്രതികള്‍ മുറി ഉപയോഗിച്ചില്ല .(പ്രതികള്‍ക്ക് കൊണ്വെന്റിനു പുറത്തുവെച്ചു കണ്ടുമുട്ടാനും വേണ്ടിവന്നാല്‍സംഗമിക്കാനും ഉള്ള സൌകര്യവും സ്വാതന്ത്രവും ഉണ്ടായിരുന്നില്ലേ?) അഭയ രാവിലെ വെള്ളമെടുക്കാന്‍വരുമ്പോള്‍ അച്ചന്മാരുടെയും കന്യാസ്ത്രീയുടെയും അവിഹിത വേഴ്ച കാണാനിടയാകുകയും അഭയയോട് മാപ്പുചോദിക്കുകയോ വിവരം ആരോടും പറയരുത് എന്നും പറയാനോ ശ്രമിക്കാതെ അഭയയ്ക്കു ശബ്ദം പുറപ്പെടുവിക്കാന്‍ അവസരം പോലും കൊടുക്കാതെ ഏതോ കോടാലികൊണ്ട്അടിച്ചുവീഴ്ത്തി . ബോധം നഷ്ടപ്പെട്ട അഭയയെ കിണറ്റില്‍കൊണ്ടിട്ടു .കിണറ്റില്‍കൊണ്ടിടുന്നത്കണ്ടിട്ടും രണ്ടു പട്ടികള്‍ എന്തുചെയ്യനമെന്നറിയാതെ മിണ്ടാതെ നിന്നു .

-------------------------------------------------------------------------------------------------------------

എം. മധുവിനെയോ ഷാജി കൈലാസിനെയോ രണ്ജി പണിക്കരെയോ വിളിച്ചിരുന്നങ്കില്‍ ഇതിലും വിശ്വസനീയമായ തിരക്കഥ എഴുതി തന്നെനെയല്ലോ .

Sunday, November 1, 2009

തൊണ്ടി നശിപ്പിച്ചതില്‍ സി.ബി.ഐ. യുടെ പങ്ക്!

കോട്ടയം പയസ് ടെന്ത് കോണ്വെന്റ് ഹോസ്റ്റലില് 17 വര്ഷം മുന്പ് നടന്ന 'അഭയ' എന്ന കന്യാസ്ത്രീയുടെ മരണം ഒരു കൊലപാതകമാക്കി ജനമധ്യത്തില് കൊണ്ടുവരുനതിനും അതുവഴി പ്രചാരം വര്ധിപ്പിക്കുന്നതിനും ഏതാനും ദോഷൈകദൃക്കുകളും സ്ഥാപിത താല്പര്യക്കാരും ആയ പത്രപ്രവര്ത്തകര് നടത്തിയ നീചവും നിന്ദ്യവുമായ പ്രവര്ത്തിയാണ് അഭയക്കേസ് ഇത്രത്തോളം വഷളാക്കിയതെന്നും പരിശോദിച്ചാല് മതിയാകും . വര്ഗീസ് പി. തോമസും മാധ്യമപ്രവര്ത്തകരും ചേര്ന്ന് ഈ കേസ് ഒരു കൊലപാതകമാക്കി തീര്ക്കാന് ഉപയോഗിച്ച ആദ്യത്തെ മാര്ഗം ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ഈ കേസിലെ തെളിവുകള് നശിപ്പിച്ചു എന്ന കള്ളപ്രചാരണം ആണ്

1999 ആഗസ്ത് 4 മാതൃഭൂമി ദിനപ്പത്രം : ഡി.വൈ.എസ്.പി വര്ഗീസ് പി. തോമസ് കേസ്അന്വേഷണം
നടത്തിവരുമ്പോള് സിസ്റ്റര് അഭയയുടെ ശിരോവസ്ത്രം,പ്ലാസ്റ്റിക് ചെരുപ്പ് ,ഫ്ലാസ്ക്ക് ,കുപ്പി ,ഡയറി തുടങിയ സ്വൊകാര്യ വസ്തുക്കള് അടക്കം ജൂണ് 16 നു കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് R.D.O കോടതിയില് നിന്നും ഏട്ടുവാങി നശിപ്പിച്ചുകളഞ്ഞു.മറ്റു പ്രധാനപ്പെട്ട പല രേഖകളും ജഡത്തിന്റെ വളരെ അടുത്ത് നിന്നെടുത്ത ഫോട്ടോകളും അഭയയുടെ വസ്ത്രങളുമൊക്കെ തിടുക്കത്തില് നശിപ്പിച്ചത് അന്നത്തെ ക്രൈംബ്രാഞ്ച് സുപ്രണ്ടിന്റെ അറിവോടെയാനെന്നതിനു തെളിവുണ്ടെന്ന് വര്ഗീസ് പി. തോമസ് പറയുന്നുണ്ട് " സി.ബി.ഐക്ക് നോട്ടീസ് തരാതെ ഇതൊക്കെ നശിപ്പിച്ചത് തികച്ചും തെറ്റാണ് . സി.ബി.ഐയുടെ അന്വേഷണത്തിലായിരുന്ന കേസില് വേണ്ട സുപ്രധാന തെളിവുകളാണ് ഇല്ലാതാക്കിയത് പ്രത്യേകിച്ചും അഭയയുടെ പെഴ്സണല് ഡയറി സി.ബി.ഐ ഒരു കാരണവശാലും ആരും കാണരുതെന്ന് ആര്ക്കോ നിര്ബണ്ടാമുണ്ടായിരുന്നു എന്ന് വ്യക്തം " വര്ഗീസ് പറയുന്നു ശ്രീ കെ.ജി. മുരളീതരന് ,വര്ഗീസ് തോമസിന്റെ ആരോപണങ്ങള് ആവര്ത്തിക്കുന്നു.

1999 ആഗസ്ത് 24 മാതൃഭൂമി ദിനപ്പത്രം : അഭയയുടെ മൃതശരീരത്തിന്റെ 14 ചിത്രങള് എടുത്തതില് ക്ലോസപ്പ് ആയുള്ള 5 ചിത്രങള് കോടതിയില് ഹാചരാക്കാതിരിക്കുകയും ഹാചരാക്കിയ 5 ചിത്രങളും , തൊണ്ടി സാധനങളും രേഖകളും സി.ബി.ഐ അന്വേഷണം എറ്റെടുത്ത സാഹചര്യത്തില് അവര്ക്ക് നോട്ടീസ് പോലും നല്കാതെ ക്രൈംബ്രാഞ്ച് നശിപ്പിച്ചതും സത്യസന്തമായ നടപടിയാണോ " എന്ന് വര്ഗീസ് പി. തോമസ്


2000 ഡിസംബര് 20 മംഗളം ദിനപ്പത്രം : "ദൈവം വിചാരിച്ചാല് പോലും തെളിയിക്കാന് പറ്റാത്ത രീതിയില് ഈ കേസിലെ എല്ലാ രേഖകളും ആദ്യം കേസ് അന്വേഷിച്ചവര് നശിപ്പിച്ചിരുന്നു . സി.ബി.ഐ കേസേറ്റെടുത്തശേഷം കേസിലെ material odjects ഉം റിക്കാര്ഡുകളും സി.ബി.ഐ യെ അറിയിക്കാതെ R.D.O. കോടതിയില് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് കൊടുത്തു നശിപ്പിച്ചു "(ശ്രീ സണ്ണി ചെറിയാന്, മംഗളം , വര്ഗീസ് പി. തോമസുമായുള്ള അഭിമുഖം ) (ഇപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചതായി യാതൊരു രേഖയും ഒരിടത്തുമില്ല . ഉണ്ടെങ്കില് സണ്ണി ചെറിയാനോ മറ്റെതെങ്കിലും പത്രപ്രവര്ത്തകനോ തെളിയിക്കാം .ഈ വെല്ലുവിളി സ്വീകരിക്കുമോ?)

തോണ്ടി മുതലുകളും അഭയയുടെ വസ്ത്രങളും യഥാര്ത്ഥത്തില് നശിപ്പിച്ചതാര്

അഭയയുടെ ശിരോവസ്ത്രങളും ചെരുപ്പും , മറ്റു തോണ്ടി സാധനങളും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് 6 മാസങള്ക്ക് ശേഷം അതായത് സി.ബി.ഐ. ഡി.വൈ. എസ്. പി. വര്ഗീസ് പി, തോമസ് അന്വേഷണം ഏറ്റെടുത്ത് 79 ദിവസങള്ക്കു ശേഷം കോട്ടയം R.D.O. കോടതി സി.ബി. ഐ. യുടെ അറിവോടുകൂടി നശിപ്പിക്കുകയായിരുന്നു . ആയതിലേക്ക് കോട്ടയം Sub Divisional Magistrate (RDO) കോടതിയില് No.K.Dis 2580 /92 -10 നമ്പരായി ഒരു ഫയല് ഉണ്ട് .അതില് അന്നത്തെ RDO (SDM) കിഷോര് IAS ഒപ്പുവച്ചിട്ടുണ്ട് . ഈ സമയം ക്രൈംബ്രാഞ്ച് ഈ കേസിന്റെ picture ല് ഒരിടത്തും ഇല്ല .

തോണ്ടി നശിപ്പിച്ചതില് സി.ബി.ഐ. യുടെ പങ്ക്


അഭയയുടെ വസ്ത്രങളും ചെരിപ്പും മറ്റു തെളിവുകളും യഥര്ത്ഥത്തില് നശിപ്പിച്ചത് R.D.O കോടതിയണെങ്കിലും അതിനു വേണ്ട ഒത്താശയും സഹായവും ചെയ്തത് സി.ബി.ഐ ഓഫീസര് വര്ഗീസ് പി. തോമസ് ആണെന്നതിന് വ്യക്തമായ തെളിവുണ്ട്.

1. സി.ബി.ഐ. കേസ് ഏറ്റെടുത്താല് ഉടനെ തന്നെ നിയമപ്രകാരം കേസ് ഏറ്റെടുത്ത വിവരത്തിനു കോടതിയില് ഒരു റിപ്പോര്ട്ട് അയക്കെണ്ടാതായിട്ടുണ്ട് എന്നാല് അപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് എത്തിയിട്ടുന്ടെങ്കില് കോടതി തോണ്ടി മുതലുകള് നശിപ്പിക്കുകയില്ലായിരുന്നു

2. വര്ഗീസ് പി. തോമസ് R.D.O കോടതിയില് നിന്നും നിയമപ്രകാരം അല്ലാതെ ഒറിജിനല് ഫയല്,Inquest Report തുടങി കോടതിയില് തന്നെ സൂക്ഷിക്കേണ്ട 19 റിക്കാര്ഡുകള് നിയമവിരുദ്ധമായി തന്റെ അവിഹിത സ്വാധീനമോ കൂട്ടുകെട്ടോ ,മറ്റു പാരിതോഷികമോ ഉപയോഗിച്ച് എടുത്തുകൊണ്ടു പൊയി കൈവശം വച്ചു . ഈ വിവരം സി.ബി.ഐ ഓഫീസര് സമ്മദിച്ചിട്ടുണ്ട് (മലയാള മനോരമ 2009 ഫെബ്രുവരി 2 ) ഇപ്രകാരം കോടതിയില് സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് എങ്ങനെ സി.ബി.ഐ 17 കൊല്ലം കൈവശം വെച്ചു . ഇന്ത്യയിലെ നിലവിലുള്ള ഒരു നിയമവും ഇതനുവദിക്കുന്നില്ല (വിവരമുള്ള , നിയമം അറിയാവുന്ന എതെങ്കിലും പത്രപ്രവര്ത്തകര് ഉണ്ടെങ്കില് ഇതിനു മറുപടി പറയാം ) ഇപ്രകാരം എടുത്തുകൊണ്ടു പോയ റിക്കാര്ഡുകളുടെ കൂട്ടത്തില് അഭയയുടെ പിതാവ് ശ്രീമാന് ഐക്കര കുന്നേല് തോമസിന്റെ ഒരു പരാതിയും - അതായത് തന്റെ മകളുടെ മരണത്തില് തനിക്ക് പരാതി ഉണ്ടെന്നും കേസ് നിര്ത്തിവയ്ക്കരുതെന്നും . ഇപ്രകാരം ഒരു പരാതി കോടതിയില് ഉണ്ടായിരുന്നു എങ്കില് RDO കിഷോര് IAS പ്രധാനപ്പെട്ട ഈ കേസിലെ തോണ്ടി മുതല് നശിപ്പിക്കുകയില്ലയിരുന്നു .

3. കോടതിയില് തന്നെ സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് സി.ബി.ഐ ക്ക് യാതൊരു രസീതും കൂടാതെ എടുത്തു കൊടുത്തതിനാല് തോണ്ടി മുതലുകള് നശിപ്പിക്കുന്നതിനാല് R.D.O കോടതി സ്റ്റാഫും സി.ബി.ഐ. ഡി.വൈ.എസ്.പി. യും ഒത്തുകളിച്ചതായി ഇനിയെങ്കിലും മനസ്സിലാക്കിക്കൂടെ . മേല്വിവരിച്ചതില് നിന്നും ലോക്കല് പോലീസോ ക്രൈംബ്രഞ്ചോ സി.ബി ഐ ആരോപിക്കുന്നതുപോലെ യാതൊരു വിധത്തിലുളള തെളിവ് നശിപ്പിക്കുകയോ തോണ്ടി നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് മനസ്സിലായില്ലേ . വിവരമില്ലാത്ത ഏതോ ചില പത്രപ്രവര്ത്തകര് പേര് കിട്ടാനും താന് മിടുക്കനനാണെന്ന് കാണിക്കാനും എഴുതിയ വിഢിത്തരങള് ഇപ്പോഴും മാധ്യമലോകം ഏട്ടുപാടി നടക്കുന്നു . ഇനിയെങ്കിലും തിരുത്തിക്കൂടേ, അതല്ലേ മാധ്യമധര്മം

C.J.M ശ്രീ ആന്റണി മൊറൈസിന്റെ ഓര്ഡര്

എറണാകുളം Chief Judicial Magistrate ആയിരുന്ന ശ്രീ ആന്റണി മൊറൈസ് കോടതി മുമ്പാകെ സി.ബി.ഐ സമര്പ്പിച്ച അന്തിമ റിപ്പോര്ട്ട് നിരീക്ഷിച്ച ശേഷം 23 -09 -2000 ല് പുറപ്പെടുവിച്ച വിധിന്യായത്തില് ഈ കേസ് വേണ്ടവിടം അന്വേഷിച്ചില്ല എന്നും ആധുനിക അന്വേഷണമാര്ഗങള് അവലംബിച്ചിട്ടില്ല എന്നും അഭിപ്രായപ്പെട്ട് സി.ബി.ഐ യുടെ റിപ്പോര്ട് തള്ളുകയുണ്ടായി . അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തില് (“A detailed investigation regarding destruction of the property involved in this case has also to be done and the reason for destruction is to be fond out”(Page 26 para 28 of the order dated 20-06-2000 of Antony Moraise) സി.ബി.ഐ എന്തുകൊണ്ട് കോടതിയുടെ നിര്ദേശം നാളിതുവരെ പാലിച്ചില്ല . ഇതുചെയ്താല് സി.ബി.ഐ . യും RDO കോടതി സ്റ്റാഫും തമ്മിലുള്ള നിയമവിരുദ്ധമായ ഒത്തുകളിയും ഇരുവരും ചേര്ന്ന് തെളിവ് നശിപ്പിച്ചതും പുറത്തുവരും . ഇപ്പോഴും ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ചേര്ന്ന് തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്ന ചില പത്ര പ്രവര്ത്തകരും കൂട്ടരും എന്തുകൊണ്ട് സത്യം പുറത്തുപറയുന്നില്ല . ഇത്തരം അന്ദസില്ലാത്ത ഏതാനും പത്രപ്രവര്ത്തകരുടെ തനിനിറം വെളിവാക്കത്തക്കവണ്ണം ഭൂരിപക്ഷ പത്രപ്രവര്ത്തകരും മീഡിയാക്കാരും എന്തുകൊണ്ട് സത്യം പുറത്തു പറയുന്നില്ല .മീഡിയാക്കാരെ സത്യം പുറത്തു പരയൂ