Monday, October 19, 2009

നാര്‍കോ സിഡി : ഒരു കേരളകൌമുദി വാര്‍ത്ത !



29 December 2008 കേരളകൌമുദി


അഭയയെ തലയ്ക്കടിച്ചത് സെഫി

വടയാര്‍ സുനില്‍

കൊച്ചി: അഭയ കൊലക്കേസില്‍ സിസ്റ്റര്‍ സെഫി മുഖ്യപ്രതിയാകും. രണ്ട് വൈദികരുമായി പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫി നടത്തിയ അവിഹിതവേഴ്ച കണ്ടതിനെത്തുടര്‍ന്ന് അഭയയുടെ ശിരസില്‍ കൈക്കോടാലികൊണ്ട് അടിച്ചത് സെഫിയാണെന്ന് സി.ബി.ഐ ഇന്നലെ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ വെളിപ്പെടുത്തി.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച സി.ബി.ഐ പ്രതികളാരെന്ന് സൂചിപ്പിക്കുന്ന യഥാര്‍ത്ഥ കേസ് ഡയറി കോടതിക്ക് കൈമാറി. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മജിസ്ട്രേട്ട് പി.ഡി. സോമന്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി ജനുവരി 12 വരെ നീട്ടിയിട്ടുണ്ട്.

സിസ്റ്റര്‍ അഭയയെ മറ്റൊരു കന്യാസ്ത്രീയായ സെഫിയാണ് കൈക്കോടാലികൊണ്ട് അടിച്ചുവീഴ്ത്തിയതെന്ന് നാര്‍ക്കോ അനാലിസിസ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കേസ് അന്വേഷിക്കവെ ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് ഇരയായ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഫാ. കോട്ടൂരാണ് അഭയയുടെ തലയ്ക്കു പിന്നില്‍ കോടാലിക്കടിച്ചതെന്ന് പ്രചരിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാര്‍ നായരാണ് അഭയ കേസിലെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

2007 ആഗസ്റ്റ് 31ന് ബാംഗ്ളൂരിലെ ബൌറിംഗ് ആന്‍ഡ് ലേഡി കര്‍സന്‍ ആശുപത്രിയില്‍ കേന്ദ്ര ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ ഡോ. എസ്. മാലിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സിസ്റ്റര്‍ സെഫിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത്.
സോഡിയം പെന്റതോള്‍ എന്ന അ നസ്തേഷ്യാ മരുന്ന് കുത്തിവച്ചതിനുശേഷം സി.ബി.ഐ സംഘം സിസ്റ്റര്‍ സെഫിയോട് അഭയയെ കൊന്നത് എങ്ങനെയെന്നാണ് ആദ്യം ചോദിച്ചത്. കൈക്കോടാലിക്ക് തലയ്ക്കടിച്ചശേഷം ഫാ. തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഞാനും ചേര്‍ന്ന് കിണറ്റിലിട്ടു എന്നായിരുന്നു സെഫിയുടെ മറുപടി.

ആരാണ് കോടാലിക്കടിച്ചത് എന്ന ചോദ്യത്തിന് സെഫി നല്‍കുന്ന മറുപടി ഇങ്ങനെയാണ്. "ഞാനാണ്. കൈക്കോടാലിയുടെ ഇരുമ്പുതലകൊണ്ട് രണ്ടുതവണ തലയ്ക്ക് പിന്നിലടിച്ചു. അഭയ കരഞ്ഞപ്പോള്‍ കോട്ടൂരും പൂതൃക്കയിലും ചേര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. അപ്പോള്‍, കോടാലിക്കൈകൊണ്ട് ഞാന്‍ ഉച്ചിയിലടിച്ചു. അതോടെ അഭയ നിലത്തുവീണു. പിന്നെ മൂന്നുപേരും ചേര്‍ന്ന് കിണറ്റില്‍ എടുത്തിട്ടു."

2007 ആഗസ്റ്റ് 3 ന് ഫാ. ജോസ് പൂതൃക്കയിലിനെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളിലും സെഫി വഹിച്ച പങ്ക് വ്യക്തമാകുന്നുണ്ട്. അഭയയുടെ തലയ്ക്ക് സെഫി കോടാലികൊണ്ട് അടിച്ചതുകൊണ്ടാണ് അഭയയെ കിണറ്റിലെറിയേണ്ടി വന്നതെന്നാണ് പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍. ഫാ. തോമസ് കോട്ടൂരിനോട് അഭയയെ എന്തിന് കൊന്നുവെന്ന് നാര്‍ക്കോ പരിശോധനയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെ: "ഞാനും പൂതൃക്കയിലും സെഫിയും കൂടി നടത്തിയ 'ഓപ്പറേഷന്‍' കണ്ടതുകൊണ്ട്."
--------------------------------------------------------------------------------------------

'സെഫിമൂലം, സെഫിയ്ക്കുവേണ്ടി ഒരു കൈപ്പിഴ പറ്റി' എന്ന് നാര്‍ക്കോ പരിശോധനയില്‍ തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഏറ്റുപറയു ന്നുണ്ട് എന്ന് ഇതേ ദിവസം തന്നെ മറ്റൊരു വാര്‍ത്തയില്‍
പറയുന്നു ...

വൈദികരുമായി ഇതു തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് സെഫി നല്‍കുന്ന മറുപടി "ദേഹബന്ധം" എന്ന് മറ്റൊരു വാര്‍ത്തയിലും കേരളകൌമുദി പറയുന്നു ...

No comments:

Post a Comment