Thursday, November 5, 2009

അഭയ കേസ്‌ : എത്ര നുണവരെ പറയാം...?



സത്യത്തിനു ഒരു നിലപാട് മാത്രമേ ഉള്ളു .മാറി മാറി പറയുന്നതല്ല സത്യം .പത്രങ്ങള്‍ആദ്യം പറഞ്ഞു അമേരിക്കയില്‍പോയ സിസ്റ്റര്‍ആണ് പ്രതി .പിന്നീട് പറഞ്ഞു യഥാര്‍ത്ഥ പ്രതിയെ ഇറ്റലിയില്‍അയച്ചിരിക്കുകയാണ് .ആദ്യം പറഞ്ഞു അഭയയെ തലക്കടിച്ചു കൊന്നിട്ട് കിണറ്റിലിട്ടതാണ് .ഇപ്പോള്‍പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു നോക്കിയപ്പോള്‍തെറ്റ് മനസ്സിലാക്കി സിബിഐ പറയുന്നു അഭയക്ക്കിണറ്റിന്‍വീണപ്പോള്‍ജീവനുണ്ടായിരുന്നു .ആദ്യം പറഞ്ഞു കോടാലികൊണ്ട്അടിച്ചു .പിന്നെ പറഞ്ഞു വേറൊരു കൊച്ചു കോടാലി കൊണ്ടടിച്ചു . പിന്നീട് പറഞ്ഞു കോടാലിക്ക് പുറകെ കൊടാലിപോലുള്ള ചുറ്റികകൊണ്ടടിച്ചു. കെമിക്കല്‍അനാലിസിസ്റിപ്പോര്‍ട്ട്പ്രതികള്‍ തിരുത്തി .അതിന്പ്രകാരം അഭയയെ ബലാത്സഗം ചെയ്തിരുന്നു എന്ന് സിബിഐ യ്യും കൂട്ടരും കൊട്ടിഘോഷിച്ചുകൊണ്ടുനടന്നു . ഇപ്പോള്‍തെറ്റ് മനസിലാക്കി മിണ്ടുന്നില്ല .


ഇപ്പോഴത്തെ കേസ്‌ ഇപ്രകാരം


സമയം 4:30 പരീക്ഷാ ദിവസം .പയസ് ടെന്ത് കൊണ്വെന്ടിലെ കന്യാസ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ചോ ആറോ പേര്‍ സമയം ഉണര്‍ന്നിരുന്നു പഠിക്കുന്നു .4:30 മണിയോടുകൂടി അടുക്കള ജോലിക്കാര്‍ ഉണര്‍‍‍ന്നു ജോലികള്‍ ആരംഭിക്കും . വിവരം മൂന്നാം പ്രതി സെഫിക്കറിയാം . സമയം രണ്ടു വൈദികര്‍‍ 8 അടി പൊക്കമുള്ള കൊണ്വെന്റിലെ മതില്‍ചാടികടക്കുന്നു . രണ്ടു പട്ടികളെ കൊണ്വെന്റില്‍ അഴിച്ചു വിട്ടിട്ടുണ്ട് .(അവ കുരച്ചിട്ടില്ല ). അവര്‍നേരെ അടുക്കളയില്‍ പ്രെവേശിക്കുന്നതിനു പകരം പുറകുവശത്തുള്ള ഇടുങിയ ഗോവണി (Emergency Exit ) തപ്പിത്തടഞ്ഞു നാലാം നിലയുടെ മുകളില്‍കയറുന്നു . അവിടെയെത്തി സമയം ചെബുകമ്പി മോഷ്ട്ടിക്കാന്‍എത്തിയ മാഷ്ടാവിനെ ലൈറ്റ് അടിച്ചു മുഖം കാണിക്കുന്നു . വീണ്ടും താഴെ വന്നു അകത്തു കയറി മൂന്നാം പ്രതി സെഫിയുമായി രണ്ടുപേര്‍ ഒരേസമയം ലൈംകിക വേഴ്ച നടത്തുന്നു .അടുക്കളക്ക് 7 വാതിലുകളും ജനലുകളും ഉണ്ട് . വീതിയുള്ള ഇടനാഴി , ഒന്ന് വര്‍ക്കു ഏരിയയിലേക്ക് പ്രെവേശിക്കാവുന്ന കതകില്ലാത്ത വാതില്‍ഒന്ന് ,വര്‍ക്ക് ഈരിയായില്‍ നിന്നും അടുക്കളയിലേക്കു സാധനം എടുത്തുകൊടുക്കാനുള്ള കതകില്ലാത്ത Opening രണ്ട് സ്റ്റോര്‍ മുറിയിലേക്ക് പ്രെവേശിക്കാവുന്ന അടക്കാവുന്ന വാതില്‍ഒന്ന് അടുക്കളയില്‍നിന്നും മെസ്ഹാളിലേക്ക് ചോറും കറികളും വിളമ്പാനുള്ള 6 അടിയിലതികം വീതിയുളള ഓപ്പണിംഗ് ഒന്ന്. ഇപ്പ്രകാരം 7 ഓപ്പണിംഗ് ഉള്ള തുറസായ മുറിയാണ് രണ്ടു പുരോഹിതന്മാരും കന്യാസ്ത്രീയും അവിഹിതവേഴ്ചക്കായി തിരഞ്ഞെടുത്തത്‌ .


മൂന്നാം പ്രതി സെഫി ഒറ്റക്കുതാമാസിക്കുന്ന അകത്തുനിന്നും പൂട്ടാവുന്ന രണ്ടുബെഡുകള്‍ഉള്ള മുറി അടുക്കളയില്‍ നിന്നും വെറും പത്തടി അകലത്തിലുള്ള മൂന്നാമത്തെ മുറിയാണ് . എന്തുകൊണ്ട് പ്രതികള്‍ മുറി ഉപയോഗിച്ചില്ല .(പ്രതികള്‍ക്ക് കൊണ്വെന്റിനു പുറത്തുവെച്ചു കണ്ടുമുട്ടാനും വേണ്ടിവന്നാല്‍സംഗമിക്കാനും ഉള്ള സൌകര്യവും സ്വാതന്ത്രവും ഉണ്ടായിരുന്നില്ലേ?) അഭയ രാവിലെ വെള്ളമെടുക്കാന്‍വരുമ്പോള്‍ അച്ചന്മാരുടെയും കന്യാസ്ത്രീയുടെയും അവിഹിത വേഴ്ച കാണാനിടയാകുകയും അഭയയോട് മാപ്പുചോദിക്കുകയോ വിവരം ആരോടും പറയരുത് എന്നും പറയാനോ ശ്രമിക്കാതെ അഭയയ്ക്കു ശബ്ദം പുറപ്പെടുവിക്കാന്‍ അവസരം പോലും കൊടുക്കാതെ ഏതോ കോടാലികൊണ്ട്അടിച്ചുവീഴ്ത്തി . ബോധം നഷ്ടപ്പെട്ട അഭയയെ കിണറ്റില്‍കൊണ്ടിട്ടു .കിണറ്റില്‍കൊണ്ടിടുന്നത്കണ്ടിട്ടും രണ്ടു പട്ടികള്‍ എന്തുചെയ്യനമെന്നറിയാതെ മിണ്ടാതെ നിന്നു .

-------------------------------------------------------------------------------------------------------------

എം. മധുവിനെയോ ഷാജി കൈലാസിനെയോ രണ്ജി പണിക്കരെയോ വിളിച്ചിരുന്നങ്കില്‍ ഇതിലും വിശ്വസനീയമായ തിരക്കഥ എഴുതി തന്നെനെയല്ലോ .

No comments:

Post a Comment