Wednesday, September 23, 2009

സിസ്റ്റര്‍ അഭയ : നാര്‍കോ സിഡിയില്‍ സിബിഐ കൃത്രിമം നടത്തിയത് എന്തിന് !!


അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്‌. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക്‌ എങ്ങനെ കഴിഞ്ഞുവെന്ന്‌ അദ്ഭുതപ്പെട്ടുപോകും.

ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ്‌ സിഡികളിലെ വ്യാപക എഡിറ്റിംഗ്‌. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന്‌ മുമ്പ്‌ ചോദ്യകര്‍ത്താവ്‌ കുറ്റാരോപിതരുമായി സംസാരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. ഈ സമയത്ത്‌ അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ്‌ ചെയ്ത്‌ അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ്‌ സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്‌. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.

കുറ്റാരോപിതരായ വൈദികര്‍ എത്രപ്രാവശ്യം കാണാന്‍ വന്നിരുന്നു എന്ന ചോദ്യത്തിന്‌ ‘തന്നെ വല്ലപ്പോഴും വിഷ്‌ ചെയ്തിരുന്നു’ എന്നാണ്‌ അബോധാവസ്ഥയില്‍ സിസ്റ്റര്‍ സെഫി പറയുന്നത്‌. ‘എങ്ങനെ വന്നിരുന്നു’ എന്ന ചോദ്യത്തിന്‌ ‘ഫോണില്‍ കുര്‍ബാനയ്ക്ക്‌ വരാന്‍ പറയും അന്നേരം വരും’ എന്നായിരുന്നു മറുപടി. എത്രമണിക്ക്‌ അവര്‍ വരും എന്ന ചോദ്യത്തിന്‌ അഞ്ചുമണിക്ക്‌ എന്നാണ്‌ ഉത്തരം. ഏതു ഫാദറിനോട്‌ നിങ്ങള്‍ക്ക്‌ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ? എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. ‘ഫാദറിന്റെ പേരെന്താ, ഏതു ഫാദറാ’ എന്ന രണ്ടു ചോദ്യങ്ങള്‍ക്കു ശേഷവും എഡിറ്റിംഗ്‌ നടന്നതായി കാണാം. പറയുന്ന ആദ്യപേര്‌ വ്യക്തമല്ല. പൂതൃക്ക അച്ചനോട്‌ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ കേള്‍ക്കാം. ‘പിന്നെ’ എന്നു രണ്ടു പ്രാവശ്യം ചോദിക്കുമ്പോഴും എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. പിന്നെയുള്ള ഉത്തരങ്ങളെല്ലാം അവ്യക്തമാണ്‌. ഇതിനിടയില്‍, വൈദികരോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്നേഹബന്ധമുണ്ടെന്നാണ്‌ പ്രതികരണം. ആരോട്‌ എന്നു ചോദിക്കുമ്പോള്‍ എല്ലാ അച്ചന്മാരോടും എന്നാണ്‌ പറയുന്നത്‌. ഇവിടെ എഡിറ്റിംഗ്‌ ഇല്ല താനും. അച്ചന്മാരുടെ പേര്‌ പറയാനുള്ള ചോദ്യത്തിന്‌ ‘പൂതൃക്ക ജോസച്ചനോട്‌ കോട്ടൂരും’ എന്ന്‌ അവ്യക്തമായി പറയുന്നുണ്ട്‌. വല്ലപ്പോഴും വിഷ്‌ ചെയ്യാന്‍ മാത്രം അച്ചന്മാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന്‌ സിസ്റ്റര്‍ സെഫി പറയുന്നത്‌ പരിശോധനയുടെ തളര്‍ച്ചയിലാണ്‌. വിളിച്ചാല്‍ കുര്‍ബാനയ്ക്കായി വരുമെന്നും പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ഈ പറയുന്നത്‌ ശരിയായിരിക്കാനാണ്‌ സാധ്യത. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ഏത്‌ ഫാദറിനോടാണ്‌ എന്നു ചോദിക്കുമ്പോള്‍ മൂന്നുപ്രാവശ്യം എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘പൂതൃക്ക അച്ചനോട്‌ സംസാരിക്കും’ എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌. അതായത്‌ ഈ ഭാഗത്തുനിന്ന്‌ യഥാര്‍ഥ ഉത്തരം എഡിറ്റ്‌ ചെയ്തു നീക്കിയിരിക്കുന്നു. നിലവിലുള്ള ഉത്തരം മറ്റ്‌ ഏതെങ്കിലും ക്ലിപ്‌ ഇവിടെ തിരുകി കയറ്റി സൃഷ്ടിച്ചതാണെന്നു വ്യക്തം. പിന്നെ ആരോട്‌ എന്ന ചോദ്യത്തിനുശേഷം രണ്ട്‌ എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘നാലുമണിക്ക്‌ നേരത്തോ’ എന്ന മറുചോദ്യമാണ്‌ സിഡിയില്‍ കാണുന്നത്‌. ഒന്നോ, രണ്ടോ പേരുകള്‍ മാത്രം ഉത്തരമായി വരേണ്ട സന്ദര്‍ഭത്തില്‍, ഉത്തരത്തിന്‌ മറുചോദ്യമാണ്‌ കാണുന്നതെങ്കില്‍ എഡിറ്റു ചെയ്തു നീക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടായിരുന്നെന്നു വ്യക്തം. അതും സന്ദര്‍ഭത്തില്‍നിന്ന്‌ വ്യതിചലിച്ചുള്ള ചോദ്യങ്ങള്‍. ‘സ്നേഹബന്ധമുണ്ട്‌’ എന്നു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആരോട്‌ എന്ന ചോദ്യത്തിന്‌ എഡിറ്റിംഗ്‌ ഇല്ലാതെ തുടര്‍ച്ചയായി സിസ്റ്റര്‍ മറുപടി പറയുന്നത്‌ എല്ലാ അച്ചന്മാരോടും എന്നാണ്‌. ‘അച്ചന്മാരുടെ പേര്‌ പറ’ എന്ന നിര്‍ദേശത്തിന്‌ മറുപടി എഡിറ്റിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ വൈദികരുടെയും പേരുകളാണ്‌. മറ്റേതോ അവസരത്തില്‍ പറഞ്ഞ പേരുകള്‍ തന്ത്രപൂര്‍വം ഇവിടെ തിരുകി കയറ്റിയതാണെന്നു പകല്‍പോലെ വ്യക്തം. വിടവു വന്ന ഭാഗങ്ങളില്‍ നികത്താനായി സാധാരണ എഡിറ്റിംഗ്‌ നടത്താറുണ്ട്‌. എന്നാല്‍, ഈ സിഡികളില്‍ നീണ്ട വിടവുകള്‍ എഡിറ്റ്‌ ചെയ്ത്‌ നികത്തപ്പെടാതെ പലഭാഗത്തും കിടക്കുകയാണ്‌. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ എഡിറ്റ്‌ ചെയ്താണെങ്കിലും വരുത്താന്‍ കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്‌. അതു സാധിക്കുന്നതുവരെ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന അപൂര്‍ണ ഉത്തരങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്‌. താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം എഡിറ്റു ചെയ്ത്‌ നീക്കപ്പെട്ടത്‌. അതുപോലെ പിന്നീട്‌ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളും. കുറ്റകൃത്യത്തെക്കുറിച്ചു വിവരിക്കുന്നെന്നു പറയുന്ന ഭാഗത്തു കൃത്യമായ എഡിറ്റിംഗുകള്‍ കാണാം. ‘എത്രമണിക്കാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം താഴെ കിച്ചണില്‍ വന്നത്‌’ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. തുടര്‍ന്ന്‌ ഉത്തരം ‘നാലുമണി’. ഇവിടെയും യഥാര്‍ഥ ഉത്തരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഭയ താഴെ വന്നത്‌ നാലുമണിക്കോ അഞ്ചുമണിക്കോ? തുടര്‍ന്ന്‌ എഡിറ്റിംഗ്‌ ശേഷം ഉത്തരം - അഞ്ചുമണി കഴിഞ്ഞു. അപ്പോള്‍ കിച്ചണില്‍ മറ്റാരുണ്ടായിരുന്നു? തുടര്‍ന്ന്‌ എഡിറ്റിംഗ്‌. ഉത്തരം - അവ്യക്തം. ‘ഒരച്ചന്‍’ എന്ന്‌ വേണമെങ്കില്‍ കരുതാം. ഉള്ളില്‍ വന്ന അച്ചന്റെ പേരെന്താ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അവരെങ്ങനാ ഉള്ളില്‍ വന്നത്‌ എന്ന ചോദ്യത്തിന്‌ ആര്‌ എന്ന മറുചോദ്യം. തോമസ്‌ കോട്ടൂര്‌ പുറത്തുവന്നപ്പോള്‍ വാതില്‍ തുറന്നതാരാ? എന്നു ചോദിക്കുമ്പോള്‍ ഞരക്കം മാത്രം. ഞാന്‍ തുറന്നില്ല എന്ന്‌ ഉത്തരം നല്‍കിയതുപോലെ തോന്നുമ്പോള്‍ വര്‍ധിച്ച അസ്വസ്ഥതയോടെ സിസ്റ്റര്‍ ഓക്കാനിക്കുന്നു. ഇവിടെ സൂക്ഷ്മ നിരീക്ഷണത്തില്‍ രണ്ട്‌ എഡിറ്റിംഗ്‌ കാണാം. ഞാന്‍ തുറന്നു എന്നാണ്‌ സിഡിയിലെ ഉത്തരം. ഇത്‌ മേറ്റ്വിടുന്നോ മുറിച്ചുനീക്കി ഇവിടെ തിരുകിയതാണെന്നു മനസിലാക്കാം. വാതില്‍ തുറന്നപ്പോള്‍ ആരാ വന്നത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ വ്യക്തം. കാമറയുടെ പൊസിഷനില്‍ വളരെ വ്യത്യാസം. തോമസ്‌ കോട്ടൂര്‌ എന്ന ഉത്തരം വളരെ സ്ഫുടം. ഇതിനു മുമ്പുവരെ അവ്യക്തമായി ഞരങ്ങിയും മൂളിയും മാത്രം സംസാരിച്ച സിസ്റ്ററിന്റെ മുഖത്ത്‌ കൂടുത ല്‍ പ്രസന്നതയും കാണാം. ഇതില്‍ നിന്നും വീഡിയോയിലും ഓഡിയോയിലും എഡിറ്റിംഗ്‌ നടന്നുവെന്ന്‌ മനസിലാക്കാം. ആരംഭത്തില്‍ മരുന്ന്‌ സിസ്റ്ററിനെ കൂടുതലായി തളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റേതോ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇവിടെ തിരുകികയറ്റിയതാണ്‌.

അഭയയെ തട്ടിയത്‌ (മലയാളത്തിലെ തട്ടലാണോ മലയാളം വ്യക്തമായി അറിയാത്ത ചോദ്യകര്‍ത്താവ്‌ ഉദ്ദേശിച്ചതെന്നറിയില്ല) നിങ്ങളോ തോമസ്‌ കോട്ടൂരോ എന്ന ചോദ്യത്തിന്‌ ആദ്യ ഉത്തരം വ്യക്തമല്ല. സിസ്റ്ററുടെ സംസാരം പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വരം മുറിച്ചുകളഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടില്ല എന്നായിരുന്നു ഉത്തരമെന്നാണ്‌ സിഡി കാണുന്നവര്‍ക്ക്‌ മനസിലാകുന്നത്‌. ‘ഞാന്‍ തട്ട്‌’ എന്ന്‌ സിസ്റ്റര്‍ തുടര്‍ന്ന്‌ പറയുന്നുണ്ടെങ്കിലും അവസാന അക്ഷരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തട്ടിയില്ല എന്ന ഉത്തരമാകാനാണ്‌ ഇവിടെ കൂടുതല്‍ സാധ്യത. ‘എന്തിനാ തട്ടിയത്‌ അവര’്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എവിടെ തട്ടിയിട്ടുണ്ടായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ പൂര്‍ത്തീകരണം എഡിറ്റിംഗ്‌ നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സിസ്റ്ററുടെ വാക്കുകള്‍ വളരെ അവ്യക്തവും. കഴുത്തിന്റെ പുറക്‌ വശത്ത്‌ എന്നത്‌ സിസ്റ്റര്‍ പറയുന്നതായി കേള്‍ക്കാം. ഈ ഉത്തരം എവിടെ നിന്നോ പറിച്ചെടുത്ത്‌ കൊണ്ടുവന്നതാണെന്നു കരുതാം. ഏതു സാധനം കൊണ്ടാ തട്ടിയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ഏതു സാധനം എന്നു വീണ്ടും ചോദിക്കുമ്പോള്‍ കോടാലി ഒപ്പമുണ്ടായിരുന്നു എന്നുത്തരം. ഇവിടെ എഡിറ്റിംഗ്‌ കാണുന്നതിനാല്‍ ഈ ഉത്തരം ഈ ചോദ്യത്തിന്റേതല്ലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അഭയയുടെ തലയില്‍ രക്തമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. അഭയ സിസ്റ്ററിനെ എത്ര ആള്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി കിണറ്റിലിട്ടതാ എന്ന ചോദ്യത്തിന്‌ ഉച്ചത്തില്‍ അല്ല, അല്ല എന്നാണ്‌ മറുപടി. ഇവിടെയും എഡിറ്റിംഗ്‌ വ്യക്തമാണ്‌. കാരണം വളരെ ക്ഷീണിതയായ സിസ്റ്ററുടെ ശബ്ദം ഒരു സമയത്തും ഇത്രയും ഉയര്‍ന്നിരുന്നില്ല. ഒരാള്‍ മതി എന്ന്‌ വീണ്ടും പറയുന്നുണ്ട്‌. ഇതും എഡിറ്റ്‌ ചെയ്തു ചേര്‍ത്തിരിക്കുന്നതാണ്‌. നിങ്ങള്‍ അഭയ സിസ്റ്ററിന്റെ കാലേ പിടിച്ചോ, കൈയില്‍ പിടിച്ചോ എന്ന ചോദ്യത്തിന്‌ ഞാനെങ്ങും പിടിച്ചി... എന്നാണ്‌ മറുപടി. ഇതിനിടയില്‍ എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. ഞാനെങ്ങും പിടിച്ചില്ല എന്നതാണ്‌ പറഞ്ഞതെന്ന്‌ ഇവിടെ വ്യക്തം. ഇതിനിടയില്‍ സിസ്റ്റര്‍ ഓക്കാനിക്കുകയും ഭയാനക ശബ്ദത്തില്‍ ഞരങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സിസ്റ്റര്‍ക്ക്‌ ഓക്സിജന്‍ കൊടുക്കുകയാണ്‌. സിസ്റ്ററുടെ മേലുള്ള കുറ്റാരോപണം കൃത്രിമം നിറഞ്ഞതാണെന്ന്‌ സിഡി സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുറിച്ചുകെട്ടിയ വാക്കുകള്‍ക്ക്‌ പലപ്പോഴും തുടര്‍ച്ചയില്ല. കൃത്രിമത്വം എല്ലായിടങ്ങളിലും വ്യക്തം. യുക്തിബോധത്തോടെ സിഡിയെ വിലയിരുത്തിയാല്‍ സിസ്റ്ററെ മനഃപൂര്‍വം കുറ്റക്കാരിയാക്കണമെന്ന ഉദ്ദേശത്തോടെ ചോദ്യം ചോദിക്കുന്നതായും ഉത്തരങ്ങള്‍ അത്തരത്തിലുള്ളതാക്കാന്‍ ചോദ്യകര്‍ത്താവ്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നതായും കാണാം.

ഫാ. തോമസ്‌ കോട്ടൂരിനോട്‌ ആദ്യ പതിനാറ്‌ മിനിറ്റ്‌ പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. ഇവിടെ ആവശ്യമില്ലാത്തതിനാല്‍ എഡിറ്റിംഗ്‌ അധികമില്ല. അന്നേ ദിവസം നിങ്ങള്‍ കാറിനാണോ സ്കൂട്ടറിനാണോ പോയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ തുടര്‍ന്ന്‌ ‘സ്കൂട്ടറിന്‌, ഇത്‌ താരതമ്യേന ചെലവ്‌ കുറഞ്ഞതാണ്‌ ’ എന്നാണ്‌ ഉത്തരം. എഡിറ്റിംഗ്‌ നടന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ മഠത്തിലേക്കുള്ള യാത്രയാകണമെന്നില്ല. തുടര്‍ന്ന്‌ മതില്‍ ചാടിക്കടന്നത്‌, വാതില്‍ തുറക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍. ഉത്തരം - എന്നെപ്പോലെ കോട്ടയംകാര്‍ക്ക്‌ സുപരിചിതനായ ഒരു വ്യക്തി പാതിരാസമയത്ത്‌ മഠത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമോ എന്ന മറുചോദ്യം. ഇങ്ങനെ അസാധ്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ പാതിരാ നേരത്തുള്ള മഠത്തില്‍ പ്രവേശനമെന്ന വാചകം അച്ചന്റെ വായില്‍നിന്ന്‌ വീണുകിട്ടിയത്‌ സിഡിയില്‍ പിന്നീട്‌ ശരിക്കും മുതലെടുത്തിട്ടുണ്ട്‌. പാതിരാവിലുള്ള മഠത്തില്‍പോക്ക്‌ പ്രധാന കവാടത്തിലൂടെയോ പുറകുവശത്തുള്ള വാതിലിലൂടെയോ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ‘സാധാരണയായി ആള്‍ക്കാര്‍ പോകുന്നത്‌ - തുടര്‍ന്ന്‌ എഡിറ്റിംഗ്‌ - പുറകുവശത്തെ വാതിലിലൂടെയാണ്‌ ‘ എന്ന ഈ ഉത്തരം പറിച്ചുനടപ്പെട്ടതാണ്‌. പുറംവാതില്‍ ആരു തുറന്നുതന്നു എന്ന ചോദ്യം ഇംഗ്ലീഷില്‍. ഉത്തരം മലയാളത്തില്‍ ‘മദര്‍ സുപ്പീരിയര്‍ ഒരു കോണ്‍വന്റിന്റെ മദര്‍’. തുടര്‍ന്നുള്ള ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ ഓരോ വാചകത്തിലും ഒന്നിലേറെ പ്രാവശ്യം എഡിറ്റിംഗ്‌ നടന്നതായി കാണാം. ഓരോ വാക്കിനുശേഷവും എഡിറ്റിംഗ്‌ കണ്ടെത്തിയ ക്ലിപ്പുകളുമുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌ ? ലോറിയുടെ പ്ലാറ്റ്‌ ഫോമിന്റെ വലിപ്പത്തിനനുസരിച്ച്‌ ലോഡ്‌ ചെയ്യേണ്ട തടി വെട്ടിയൊരുക്കുന്നതുപോലെ കുറ്റാരോപിതരെ യഥാര്‍ഥത്തില്‍ കുറ്റക്കാരാക്കാന്‍ തുനിഞ്ഞിറങ്ങിയവരെപ്പോലെയുള്ളതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഓരോ ചോദ്യവും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യാ സാധ്യതയെപ്പറ്റി ഒന്നും ചോദിച്ചതായി കാണുന്നില്ല.

സിസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടോ എന്ന ചോദ്യത്തിന്‌ ‘സാധാരണ സൗഹാര്‍ദം മാത്രമായിരുന്നു രണ്ടച്ചന്മാര്‍ക്കും ഉണ്ടായിരുന്നത്‌ ‘ എന്ന ഉത്തരം കിട്ടി. നാര്‍കോ പരിശോധനയിലൂടെ കിട്ടിയ മറ്റ്‌ അറിവുകള്‍ സ്വീകാര്യമാണെങ്കില്‍ ഈ ഉത്തരവും സ്വീകാര്യമാവണമല്ലോ?

Sunday, September 20, 2009

സിബിഐയുടെ സിഡി ഡ്യൂപ്ലിക്കേറ്റ്‌





ചാനലുകള്‍ പ്രക്ഷേപണം ചെയ്ത സിഡിയെക്കുറിച്ചു രണ്ടു വാക്ക്

1 . ഇതേ സിഡിയാണ് അഭയ കേസിലെ വാദി ആയ അഭയയുടെ പിതാവ് സി ഡി യില്‍ കൃത്രിമം നടന്നതായി ആരോപിച്ചു ഹര്‍ജി നല്‍കിയത്...

2 .ഇതേ സിഡി തന്നെയാണ് ഹൈകോടതി സി ഡി യില്‍ കൃത്രിമം നടന്നതായി നിരീക്ഷിച്ചത് .

3 . കേസ്‌ അന്വേഷിച്ച സി ബി ഐ സി ഡി യില്‍ കൃത്രിമം നടന്നു എന്നും അത് നടത്തിയത് ഫോറന്‍സിക് ലാബ്‌ ആണെന്നും കോടതിയില്‍ പറഞ്ഞു...

4. ഇതേ സിഡി കണ്ടിട്ടാണ് .."സിഡിയിലെ എഡിറ്റിങും കൂട്ടിച്ചേര്‍ക്കലുകളും മനസിലാക്കാന്‍ സങേതിക വിടഗ്ദരുടെയൊന്നും ആവശ്യമില്ല, ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ വ്യക്തമാകും" എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് ..

5 . ഇതേ സിഡി കണ്ടിട്ടാണ് "തെളിവില്ലാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് " സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത് ... (ഇതിനെ തുടര്‍ന്ന് "കേസ്‌ തിരികെ കേരള പോലീസിനെ ഏല്പിക്കുമെന്നു" കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ..പിറ്റേ ആഴ്ച തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു)

6 .ഇതേ സിഡി കണ്ടിട്ടാണ് "കത്തോലിക്കാ സഭയുടെ ഇടപെടലിലൂടെയാണ് സിഡിയില്‍ കൃത്രിമം നടന്നതെന്ന്" ചില കേന്ത്രങള്‍ പ്രചരിപ്പിച്ചത്

7 . കോടതി ഏല്‍പ്പിച്ച പ്രകാരം സി ഡി പരിശോധിച്ച സി-ഡിറ്റിലെ വിദക്ത സംഖം സി ഡി കൃത്രിമം സ്ഥിതീകരിച്ചു . അവര്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു .(മൂന്നു കാസറ്റുകളിലുമായി 72 എഡിറ്റിംഗും ആറ് 'ഡിസോള്‍വിംഗും' നടന്നിട്ടുണ്ട്. )

8 . സി ഡി യുടെ ആധികാരികത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ഇപ്പോഴും കോടതിയുടെ അന്തിമ തീര്‍പ്പിന് കാത്തു നില്‍ക്കുന്നു .

9 . പല പല ആരോപണങളുടെ പേരില്‍ ലാബ് മേധാവി പുറത്താക്കപ്പെട്ടു .

ഒരു സുപ്രഭാതത്തില്‍ മാധ്യമങ്ങള്‍ സി ഡി സംപ്രേഷണം ചെയ്യുന്നു .

ഫ്ലാഷ്‌ ന്യൂസ്‌ : അഭയാ കേസില്‍ പ്രതികളുടെ കുറ്റ സമ്മതം !

------------------------------------------------------------------------------------------

ഇനി സിഡിയിലേക്ക് ...

http://www.youtube.com/watch?v=qdPMtWec5ew&feature=related

(ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ടില്‍ "അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുതായിരുില്ല.")

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചയ്ത ഈ ഭാഗം ഒന്ന് പരിശോദിക്കാം
ഈ ലിങ്കില്‍ സിസ്റ്റര്‍ സെഫി പറഞ്ഞു തുടങുന്നതിങനെ " കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍ .."
പിന്നീടുള്ള സംസാരമെല്ലാം സിസ്റ്റര്‍ സെഫി വാതില്‍ തുറന്നു കൊടുത്തതിനെക്കുറിച്ചാണ് ..അതായത് ചോദ്യം കുര്‍ബാനയ്ക്ക് വന്ന അച്ചന്മാര്‍ക്ക് എന്നുള്ളത് , വെളുപ്പിനെ വന്ന അച്ഛനമാര്‍ക്കു തുറന്നു കൊടുത്തു എന്നുള്ള രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമം നടത്തുന്നു ....

സെഫി ചോദ്യകര്‍ത്താവ് പ്രദീഷിക്കാത്ത മറുപടി പറയുമ്പോള്‍ എന്തൊക്കെയോ സൌണ്ട് കേള്‍പ്പിക്കുന്നു ..ചിലപ്പോള്‍ എതെങിലും പാട്ട് ...ഉത്തരങള്‍ ഒന്നും തന്നെ വ്യക്തമല്ല ..ചോദ്യകര്‍ത്താവ് ചോദ്യങല്‍ക്കൊണ്ട് തന്നെ ഒരു കഥയുണ്ടാക്കിയിരിക്കുന്നു ....സംശയമുള്ളവര്‍
സമയമെടുത്ത് വിശദമായി ചാനലുകള്‍ പുറത്തുവിട്ട നാര്‍കോ സിടി പരിശോദിക്കട്ടെ ...

ഒരു സംസാരഭാഗം....

മാലിനി : അഭയ സിസ്റ്റര്‍ നിങളെ തോമസ്‌ കൊട്ടൂരിനോടെ ഉള്ളപ്പോള്‍ കണ്ടതാ ?
സെഫി : കണ്ടിട്ടില്ല (sound cut)

മാലിനി : ഇല്ല ,തോമസ്‌ കൊട്ടൂരും നിങളും സംസാരിക്കുന്നപ്പോള്‍ നിങ്ങള്‍ രണ്ടാളും ഉണ്ടാരുന്ന സമയത്ത് അഭയ സിസ്റ്റര്‍ നിങളെ കണ്ടോ ?

സെഫി : ഞാന്‍ അഭയയെ കണ്ടില്ല (മാലിനി ഇടക്കുവച്ചു തടസപ്പെടുത്തുന്നു)
മാലിനി : അബയേനെ അടിചതാരാ ? തട്ടിയതാരാ ? നിങ്ങളോ ഫാതറോ ?
മാലിനി (ചോദ്യം ആവര്‍ത്തിക്കുന്നു) :അഭയയെ തട്ടിയത് നിങളാണോ അതോ ഫാദര്‍ തോമസ്‌ കൊട്ടൂരാണോ ?

സെഫി : ഞാനല്ല ("ഞാന" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി : ആര് തട്ടി ?

സെഫി : ഞാന്‍ തട്ടിയിട്ടില്ല ("ഞാന്‍ തട്ടി" എന്ന സ്ഥലത്തുവച്ച് മാലിനി തടസപ്പെടുത്തുന്നു)

മാലിനി :(ഇടയ്ക്കു കയറി ) എന്തിനാ തട്ടിയതവരെ ?

പിന്നീട് കുറെ നേരം ഞരങലും മൂളലും

ഇതില്‍ തന്നെ സിസ്റ്റര്‍ സെഫി "കോടാലി കൊണ്ട്" എന്ന് പറയുന്നതിന് മുമ്പ് എഡിറ്റ്‌ ചെയ്തിട്ടുണ്ട് ...ഒരുപക്ഷെ ചോദ്യം മറ്റെന്തെഗിലുമാകാം ..
"അഭയെന്റെ തലയില്‍ രക്തമൊക്കെ ഉണ്ടായിരുന്നോ " എന്നിടത്ത് ചോദ്യവും ഉത്തരവും രണ്ടു സമയത്തെ പോലെ തോന്നുന്നു ..
അടുത്ത ചോദ്യം "അഭയ സിസ്റ്റ്റിനെ എത്രപേര്‍ എടുത്തുകൊണ്ടു പോയി കിണട്ടിലിട്ടതാ" ഉത്തരം പറയുന്നിടത്ത് എന്തോ വലിയ ഒച്ചമാത്രം (ഇല്ല / അല്ല എന്ന് പറയുന്നത് മറക്കാന്‍ ശ്രമിക്കുന്നതുപോലെ )...
അടുത്ത ചോദ്യം "നിങള്‍ അഭയ സിസ്റ്റ്റിന്റെ കയ്യില്‍ പിടിച്ചോ അതോ കാലില്‍ പിടിച്ചോ ?"
"പിടിച്ചില്ല!" എന്ന സെഫിയുടെ ഉത്തരം വ്യക്തം .....

പലതവണ ശര്ദിക്കുന്നതും ഒക്സിജന്‍ കൊടുക്കുന്നതും ധൃശ്യത്തിലുണ്ട് ..

http://www.youtube.com/watch?v=IT7Gmi49704&feature=related

ഈ ലിങ്കില്‍ ഇത് കുറച്ചുകൂടി വ്യക്തമാണ്

""എതെങിലും ആവശ്യമുന്ടെഗില്‍ പിതൃകയിലച്ചന്‍ വന്നിട്ടുള്ള സംബവങളുണ്ട് " എന്ന് സെഫി പറയുന്നതിന് ശേഷം പിന്നീടുള്ള മാലിനിയുടെ ചോദ്യം "പിത്രുകയിലും ഫാദര്‍ തോമസ്‌ കോട്ടൂരും എത്ര സമയം അവിടെ വന്നത്" എന്നാണു ...അതായത് അഭയ മരിച്ച അന്ന് എപ്പോള്‍ ഇവര്‍ രണ്ടുപേരും അവിടെ വന്നു ...അടുത്ത കഥയുണ്ടാക്കല്‍ ശ്രമം ...അതിനൊന്നുമുള്ള മറുപടി വ്യക്തമല്ല ...

പിന്നീടുള്ള ചോദ്യം "ആരെക്കാണാന്‍ വേണ്ടി ?" ..അതിനു സെഫി പറയുന്ന മറുപടി "ഞങളുടെ (ഏതോ സിസ്റെരിന്റെ പേര് പറയുന്നു )കാണാന്‍ വേണ്ടി "
അടുത്ത ചോദ്യം "കോണ്‍വെന്റില്‍ നിങളെ കാണാന്‍ വേണ്ടി വന്നിട്ടുണ്ടോ ?"..അതിനുള്ള
മറുപടി "ഉണ്ട് "...
അടുത്ത ചോദ്യം "എത്ര സമയം അങ്ങനെ വന്നത് " ഉത്തരം "പെട്ടന്ന് വന്നു പോകും "..
ഇതിനു ശേഷം മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ "(അതായത് ഇവിടെ സെഫി ഒരവര്‍ എന്ന് പറഞ്ഞിട്ടുണ്ട് ..സിഡിയില്‍ അത് കേള്ക്കാന്‍ വയ്യ ,അതിനു ബാക്കിയായാണ് മാലിനി പറയുന്നത് "എങ്ങനെ, ഒരവര്‍ " -ഈ ഒരവര്‍ സിസ്റ്റര്‍ സെഫി പറയുനത് കുര്ബാനയെക്കുറിച്ചാണ് )

അതിനു മറുപടിയായി സിസ്റ്റര്‍ സെഫി പറയുന്നതില്‍ "വര്‍ത്തമാനം" (വര്‍ത്തമാനം പറയും എന്നാകാം) എന്ന് മാത്രം തിരിയും ...

അടുത്ത ചോദ്യം "നിങള്‍ വിളിച്ചാല്‍ വരുമല്ലേ " സെഫിയുടെ മറുപടി "ഫോണില്‍ കുര്‍ബാനയ്ക്ക് വരാന്‍ പറയുമ്പോള്‍"
---------------------------------------------------------------------------------------
ഇവിടെ ഒരു പഴയ മാതൃഭുമി വാര്‍ത്ത വായിക്കാം

Mathrubhumi June 25 2009

നാര്‍കോ ടേപ്പുകളില്‍ കൃത്രിമം: വൈദികന്‍ രാത്രി എന്തിന്‌ വന്നു? സിസ്റ്റര്‍ സെഫി പറഞ്ഞു - 'കുര്‍ബാനയ്‌ക്ക്‌'
കൊച്ചി: വൈദികനായ ഫാ. തോമസ്‌ കോട്ടൂര്‍ രാത്രി അസമയത്ത്‌ എന്തിന്‌ കോണ്‍വെന്റില്‍ വന്നു? സിസ്റ്റര്‍ സെഫി അപ്പോള്‍ മറുപടി നല്‍കി: ''അച്ചന്‍ കുര്‍ബാനയ്‌ക്ക്‌ വന്നു''.

സിസ്റ്റര്‍ സെഫി നല്‍കിയ ശരിക്കുള്ള ഉത്തരം അപ്രത്യക്ഷമായി. അത്‌ വീഡിയോ ടേപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം മറ്റെവിടെയോ കുര്‍ബാനയെ കുറിച്ച്‌ പറഞ്ഞത്‌ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അച്ചന്‍ രാത്രി കോണ്‍വെന്റില്‍ കുര്‍ബാനയ്‌ക്കു വന്നു എന്ന ഉത്തരമായി.

മൂന്ന്‌ പ്രതികളുടെയും നാര്‍കോ പരിശോധന ചിത്രീകരിച്ചത്‌ വീഡിയോ കാസറ്റ്‌ ടേപ്പുകളിലാണ്‌. ഒന്നര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യം മൂന്നുപേരുടെയും ടേപ്പിനുണ്ട്‌. എന്നാല്‍, അവ എഡിറ്റ്‌ ചെയ്യപ്പെട്ട്‌ ദൈര്‍ഘ്യം കുറച്ചുകൊണ്ടാണ്‌ ഫൊറന്‍സിക്‌ ലാബില്‍ നിന്ന്‌ സി.ബി.ഐ.ക്ക്‌ കൈമാറിയത്‌. അവ എഡിറ്റ്‌ ചെയ്യപ്പെട്ടവയാണെന്ന്‌ സി.ബി.ഐ. ബുധനാഴ്‌ച ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമ്മതിച്ചു.

അവയുടെ ദൈര്‍ഘ്യം കുറച്ച്‌ എഡിറ്റ്‌ ചെയ്‌തപ്പോള്‍ പ്രതികള്‍ നല്‍കിയ ഉത്തരങ്ങളും കൃത്രിമത്തിന്‌ വിധേയമായിട്ടുണ്ടെന്ന്‌ സി-ഡിറ്റിലെ വിദഗ്‌ദ്ധ പരിശോധനകളില്‍ കണ്ടെത്തി. സി.ബി.ഐ.യെ മനഃപൂര്‍വം വഴിതെറ്റിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള ഉത്തരങ്ങളാണ്‌ കൃത്രിമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ്‌ സി.ബി.ഐ.യുടെ ശ്രമം. പല വിലപ്പെട്ട സൂചനകളും കിട്ടിയില്ലെങ്കിലും ലഭ്യമായവയെ ആശ്രയിച്ചാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌. മൂന്നു പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞത്‌ അങ്ങനെയാണ്‌. സംഭവദിവസം ഫാ. തോമസ്‌ കോട്ടൂരും ഫാ. പൂതൃക്കയിലും രാത്രി അസമയത്ത്‌ കോണ്‍വെന്റില്‍ ഉണ്ടായിരുന്നുവെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞു. മറ്റ്‌ സാക്ഷികളെ ചോദ്യം ചെയ്‌ത്‌ തെളിവിന്റെ അറ്റുപോയ കണ്ണികള്‍ കൂട്ടിയിണക്കിയാണ്‌ സി.ബി.ഐ. അന്വേഷണം നടത്തിയത്‌.

ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടിലെ ഉത്തരങ്ങള്‍ നോക്കി അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന്‌ സി.ബി.ഐ. നേരെത്തെ കോടതിയെ അറിയിച്ചു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ പകുതിയോളം സി.ബി.ഐ.യെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നുവെങ്കിലും അത്‌ മറികടന്ന്‌ പ്രതികളുടെ പങ്കാളിത്തം കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ സി.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്‌.

കോണ്‍വെന്റിന്റെ പിന്‍വാതില്‍ വൈദികന്‌ ആരാണ്‌ തുറന്നുകൊടുത്തതെന്നും അഭയയുടെ തലയില്‍ തട്ടിയത്‌ ആരാണെന്നും ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും സൂചനകള്‍ ലഭിച്ചപ്പോഴാണ്‌ തലയ്‌ക്ക്‌ അടിയേറ്റ്‌ അഭയ മരിച്ചതിനെക്കുറിച്ച്‌ അന്വേഷണത്തില്‍ സി.ബി.ഐ.ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. കോണ്‍വെന്റിലെ അന്തേവാസികളെയും മറ്റ്‌ സാക്ഷികളെയും ചോദ്യം ചെയ്‌തപ്പോള്‍ സാഹചര്യങ്ങള്‍ പൂര്‍ണമായി.

നാര്‍കോയുടെ അസ്സല്‍ ടേപ്പുകള്‍ എവിടെ? അത്‌ സി.ബി.ഐ. കണ്ടെത്തണമെന്ന്‌ അഭയയുടെ പിതാവിന്റെ അഭിഭാഷകന്‍ എ.എക്‌സ്‌. വര്‍ഗീസ്‌ ബുധനാഴ്‌ച ആവശ്യപ്പെട്ടു. അസ്സല്‍ ടേപ്പുകള്‍ കിട്ടിയാല്‍ അവ ഹാജരാക്കുമെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേക്കുറിച്ച്‌ അന്വേഷിക്കും. സത്യം സി.ബി.ഐ. വെളിച്ചത്ത്‌ കൊണ്ടുവരും. ഒന്നും മറച്ചുവെക്കില്ലെന്ന്‌ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.

ടേപ്പുകള്‍ എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌. ഉത്തരങ്ങളില്‍ ചിലത്‌ നഷ്ടപ്പെട്ട നിലയിലാണെന്ന്‌ അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളെ രക്ഷിക്കുന്നതിനാണ്‌ അവയില്‍ എഡിറ്റിങ്‌ നടന്നതെന്ന്‌ അഡ്വ. വര്‍ഗീസ്‌ ആരോപിച്ചു.

കേസ്‌ അന്വേഷണത്തില്‍ മേല്‍നോട്ടം ഹൈക്കോടതി ഉത്തരവ്‌ അനുസരിച്ച്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനാണുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലാബിന്റെ മുന്‍ അസി. ഡയറക്ടര്‍ മാലിനിക്ക്‌ എതിരെ തെളിവ്‌ നശിപ്പിച്ചതിന്‌ കേസ്‌ എടുക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം.

----------------------------------------------------------------------------------------------

http://www.youtube.com/watch?v=dPdiH1gPkOY

പിത്രൃകയിലിന്റെ സിഡി ഭാഗം അതിലും തമാശയാണ് ..അദേഹം പറയുന്നു "അഭയ കൊല്ലപ്പെട്ടതാണു" ബാക്കി ഭാഗം നിങള്‍ തന്നെ കേള്‍ക്കുക ...ഇത് പിത്രൃകയില്‍ ഉള്‍പെട്ട ഒരു കൊലപാതകത്തിന് പറയുന്ന മറുപടികളല്ല ..പകരം ഏതൊരു സാമാന്യ ജനവും പറയുന്ന മറുപടിയാണ് ...കേരളം പാടിപ്പടിച്ചത് ...

"ആരാണ് കൊന്നത്, എന്തിനു" എന്ന് ചോദിക്കുമ്പോള്‍ മറുപടി "To whom i have to accused!"...അതിനു ശേഷം "Bishops and all the authorities also participated in the rally...." ബിഷപ്പിനെകൂടി ഇരയായിട്ടു കിട്ടി എന്നാണു മാലിനി കരുതിയത്..പക്ഷെ അച്ചന്‍ പറഞ്ഞു വന്നത് റാലിയെക്കുറിച്ചായിപ്പോയി ...അതിനു ശേഷം പറയുന്നതെല്ലാം നടന്ന സംഭവതെതക്കുറിച്ചല്ല ...മറിച്ച് Bishops & Authorities rally നടത്തിയതിന്റെ reasons ആണ്...(അല്ലയിരുന്നെങില്‍ "Name of two fathers..." എന്ന് പിത്രൃകയില്‍ പറയില്ലായിരുന്നു) ..സംശയമുള്ളവര്‍ ഒന്നുകൂടി സിഡി കാണട്ടെ....ഈ ഭാഗം എല്ലാ ചാനലുകളും പിതൃകയിലിന്റെ കുറ്റ സമ്മദമായി അവതരിപ്പിച്ചു ....

അതിനു ശേഷം മാലിനി ചോദിക്കുന്നു "what happened in the kitchen"...
പിത്രൃകയില്‍ : "what to say madam..."

പിന്നീട് പിത്രൃകയില്‍ പറയുന്നതെല്ലാം conventile കിച്ചണെക്കുറിച്ചാണ് .."they were two siters..." എന്ന് പറയുന്നത് അതുകൊണ്ടാണ്...അല്ലാതെ അവിടെ നടന്നു എന്ന് സിബിഐ - കേരളകൌമുദി ആരോപിക്കുന്ന കാര്യത്തെക്കുറിച്ചല്ല ...(പ്രതികള്‍ക്കെതിരെ പ്രകൃതി വിരുധം ആരോപിച്ച പത്രമാണ്‌ കേരളകൌമുദി.സംഭവ ദിവസം പ്രതികള്‍ ഈ പരിപാടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ടോര്‍ച്ചടിച്ചു കൊടുത്തത് കേരളകൌമുദി ചീഫ് എഡിറ്റര്‍ ആയിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു )

-----------------------------------------------------------------------------------------

"അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങളും പൊതുസമൂഹവും സ്വന്തം നിഗമനങളുമായി ഏറെ മുന്നോട്ടുപോയി .24 വാല്യങളുള്ള കേസ് ഡയറിയിലെ വിവരങ്ങള്‍ എന്താണൈന്നറിയാതെയാണിത് .വദഗധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ,മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ,ബ്രെയിന്‍ ഫിന്ഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,കോടതിയുടെ നിരന്തരമായ ശ്രമഭലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു ശേകരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍ ,അവയുടെ മൂല്യവും നിയമസാടുടയും ,വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ - ഇവയെക്കുറിചൊന്നും പോതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു .അതൊന്നും മാധ്യമങളെയോ പൊതുജനതെയോ ഒരിക്കലും വേവലാധിപ്പെടുതിയില്ല .
എന്നല്‍ മുന്പറഞ്ജ കാര്യങലോന്നും പരിശോടിക്കതെതന്നെ മാധ്യമങള്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു . കേസഡയറിയിലുളള നഗ്നസത്യങലുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിധീകരിച്ച മാധ്യമങളുടെ സ്വാദീനവലയതില്‍പ്പെട്ട പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു .മാദ്യമാങളും പൊതുജനവുംചെര്‍ന്നു ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങിലും എഴുതാനോ സംസാരിക്കാനോ ദൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സത്പേര് കളന്ഗപ്പെടുമെന്ന ഭീഷണിയുടെ "ഡമോക്ലീസിന്റെ വാള്‍" തൂങിനിലക്കുന്നു .മൂന്നുപേരെ ഇതിനകം തന്നെ തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു .പിന്നെതിനാണ് ഇ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ സംവിദാനം നിലനില്‍ക്കുന്നത് .നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍,ലോക്കല്‍ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍ ,ക്രൈസ്തവസഭ, കോണ്‍വെന്റ് അധി്കൃധര് ,ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍ -ഇവരെല്ലാം പ്രതിക്കൂട്ടിലാണ് .മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമവും പൊതുജനവും ചേര്ന്നു വേട്ടയാടുന്നു .

പാവം പൊതുജനം രേഖകളിലുള്ളത് എന്താണെന്ന് അവര്‍ അവര്‍ക്കറിയില്ല .നിരന്തരമായ മസ്ഥിഷ്കപ്രഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും വിശോസിപ്പിചിരിന്നതുമായി യോചിക്കാത്ത ഒരു കോടതിവിധി അന്ഗീകരിക്കാന്പോലും തയാറായേക്കില്ല .കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനതില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു .എന്നാല്‍, പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ് .സത്യം വളരെ അകലെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്ക്കു കഴിയുന്നില്ല .ഈ രണ്ട് വാചകങള്‍ പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ ,ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ." ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി

------------------------------------------------------------------------------------------

നാര്‍കോ സിഡികളെക്കുറിച്ചു കുറച്ചുകൂടി പറയാണ്ട് ..അത് പിന്നീട് !