Monday, January 5, 2009

പറയൂ CBI, രഹസ്യമൊഴികള്‍ എങ്ങനെ പരസ്യമാകുന്നു ?

അഭയാ കേസില്‍ ഹൈ ക്കോടതിയില്‍നിന്നു നിശിത വിമര്‍ശനം നേരിട്ട സിബിഐ തലയൂരാനായി വീണ്ടും മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. മാധ്യമസ്വാധീനമില്ലാതെ കേസ് തങ്ങളുടെ തിരക്കഥ പ്രകാരം നീങ്ങില്ലെന്ന ഉറച്ച ബോധ്യമുള്ള സിബിഐക്ക് ഈ വഴി ഉപേക്ഷിക്കാനാവുന്നില്ല.
മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമായി നടത്തുന്ന മൊഴികളെന്ന പേരില്‍ പലതും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പരസ്യമാക്കി മാധ്യമങ്ങളില്‍ നിറയുകയെന്ന തന്ത്രമാണ് സിബിഐ വീണ്ടും പയറ്റുന്നത്. നിറംപിടിപ്പിച്ച നിരവധി കഥകള്‍ ഇങ്ങനെ സി.ബി. ഐ ഇതിനകം പ്രചരിപ്പിച്ചു. ഹൈ ക്കോടതി ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു പുതിയ അന്വേഷണസംഘം അന്വേഷണമാരംഭിക്കുകയും കുറ്റാരോപിതരായ മൂന്നുപേ രെ അറസ്റു ചെയ്യുകയും ചെയ്ത നാള്‍മുതല്‍ തുടങ്ങിയതാണ് സിബിഐയുടെ ഈ നാടകം.
പ്രതികളിലുള്ള കുറ്റങ്ങള്‍ ദിനംപ്രതി മാറിമറിയുന്നു, സിനിമക്കഥയെ വെല്ലുംവിധം സാക്ഷികളേയും സാക്ഷിമൊഴികളെയും അവതരിപ്പിക്കുന്നു. അന്വേഷണം അവസാനഘട്ടത്തോടടുത്തിരിക്കെ, സാക്ഷികളേയും സാക്ഷിമൊഴികളെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയും സര്‍വസാധാരണമായിരിക്കുന്നു.
ഏറ്റവുമൊടുവില്‍ പുതുവര്‍ഷദിനത്തില്‍ ഹൈക്കോടതിയില്‍നിന്നു നേരിട്ട തിരിച്ചടിക്ക് പകരം വീട്ടാനായി സിബിഐ ഇന്നലെ വീണ്ടും മറുതന്ത്രം പയറ്റിയിരിക്കുകയാണ്. സുപ്രധാന മൊഴി രേഖപ്പെടുത്തിയതായുള്ള വാര്‍ ത്ത തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ വിവരം സഹിതം വിളിച്ചുനല്‍കിയാണ് പിടിച്ചുനില്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയിരിക്കുന്നത്. മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ അതീവ രഹ്യമായിരിക്കണമെന്നിരിക്കെ, അതു രേഖപ്പെടുത്തുന്ന നിമിഷം ചാനലുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പൊരുള്‍ സാധാരണജനങ്ങള്‍ക്ക് ഇനിയും വ്യക്തമാകുന്നില്ല.
മാറിമറിയുന്ന സാക്ഷിമൊഴികളെപ്പറ്റി ജനങ്ങള്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടംമുതല്‍ ഇപ്രകാരം രേഖപ്പെടുത്തിയ ചില സാക്ഷിമൊഴികള്‍ അതേപടി മാധ്യമങ്ങള്‍ക്ക് നല്‍കുകവഴി മാധ്യമവിചാരണയ്ക്ക് ശക്തിപകരാനാണ് സിബിഐ ശ്രമിച്ചത്.
അഭയാ കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം വഴിതെറ്റുന്നതായും അന്വേഷണസംഘം മാധ്യമവിചാരണക്കാരുടെ സ്വാധീനവലയത്തിലാണെന്നുമുള്ള കോടതിവിമര്‍ശനത്തേത്തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യതയ്ക്കു വിള്ളല്‍ വീണിട്ടും പിടിച്ചു നില്‍ക്കാന്‍ അതേ തന്ത്രം വീണ്ടും പയറ്റുകയാണ് സി.ബി.ഐ. ഇതുവരെ ചാനലുകള്‍വഴിയും ചില മാധ്യമങ്ങള്‍ വഴിയും സിബിഐ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന വസ്തുകള്‍ കെട്ടുകഥകളാണെന്ന വിശ്വാസം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്

9 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. അഭയാ കേസില്‍ വീണ്ടും സി.ബി.ഐ രഹസ്യമൊഴി രേഖപ്പെടുത്തിച്ചു. അഭയയുടെ മൃതദേഹം പോസ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ.രാധാകൃഷ്ണന്‍ കോലഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.

    അഭയയുടെ മൃതദേഹം പോസ്റുമോര്‍ട്ടം നടത്തിയ സമയത്ത് വെള്ളം കുടിച്ചാണ് അഭയ മരിച്ചതെന്നും അതിനാല്‍ ആത്മഹത്യയോ, നരഹത്യയോ ആവാമെന്നായിരുന്നു ഡോ. രാധാകൃഷ്ണന്‍ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്ത ശേഷം ഡോ. രാധാകൃഷ്ണനെയുമായി സംഭവ സ്ഥലത്ത് എത്തിയിരുന്നു.

    അഭയയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഡോ.രാധാകൃഷ്ണന്റെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍. കിണറ്റിലേക്ക് വീഴുമ്പോള്‍ അഭയയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും കിണറ്റില്‍ വീണശേഷം വെള്ളം അകത്തു ചെന്നാണ് മരണം സംഭവിച്ച തെന്നും റിപ്പോര്‍ട്ടില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

    ReplyDelete
  4. “Palarum keralakaumudhikku padikkunnu”. simple jealousy? After reading many of the comments, enikku chiriyum karachilum varunnilla, a kind of disinterest and apathy. At the end, who will be there for a priest and a nun, absolutely no one? As someone noted, “Sister Abhaya died once, but our friends, priests, nuns, and even some police officers (at the end ‘we killed’ one among them forever) have been dying for years.

    Why the sisters claimed it to be murder and demanded for CBI enquiry would be an interesting question. Most probably the reason is lack of prudence.

    It was Sri. K. J. Joseph,the then Crime Branch DIG, later DGP of Kerala, who investigated and submitted the report as suicide… what I know is, he has been one of the boldest DGPs Kerala has seen; the then “kuttisagakkal” would have a word to comment on him. DGP Joseph recently also commented in the same line as a suicide.

    The problem is, whoever speaks in the line of church arguments are pictured as liars and who speak against are “saints”.

    ReplyDelete
  5. സത്യത്തിന്‍റെ മുഖം പലപ്പോഴും വികൃതമാണ് ചേട്ടാ...കേരള കൗമുദി സത്യം
    എഴുതിയപ്പോള്‍ നിങ്ങള്‍ക്കൊക്കെ കൊണ്ടു അല്ലെ? എല്ലാ പത്രങ്ങളും ദീപികയെ
    പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല.
    കെ.ജെ.ജോസഫ് പണം കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടി ഇല്ലാത്തവനാണന്ന് അയാളെ
    അറിയുന്നവര്‍ക്കെല്ലാം അറിയാം. ഒരു കൊല്ലം മുമ്പ് ലിസ് എന്ന തട്ടിപ്പു കമ്പനിക്കു വേണ്ടി അയാള്‍ കളിച്ച നാടകം നിങ്ങള്‍ സൗകര്യ പൂര്‍വ്വം മറന്നെങ്കിലും ഞങ്ങളാരും
    മറന്നിട്ടില്ല.
    ജോസഫിനെ പൊക്കി നടക്കുന്ന നിങ്ങളെന്തിയേ സത്യസന്തനും നിസ്വാര്‍ത്ഥനും പണം
    കാണുമ്പോള്‍ പിണമാകാത്തയാളുമായ വര്‍ഗ്ഗീസ്.പി.തോമസ്സ് സാറിന്‍റെ വാക്കിന് വില
    കല്‍പ്പിക്കാത്തത്.
    ബറാബാസ്സിനെ വെറുതെ വിട്ട് ക്രിസ്തുവിനെ കുരിശ്ശിലേറ്റാന്‍ പറഞ്ഞ പുരോഹിതന്മാരുടെ
    ശിഷ്യന്മാരാണ് ഇന്ന് കേരളത്തിലെ ബിഷപ്പുമാരും പുരോഹിതന്മാരും ചിന്താശ്ശേഷി ഇവര്‍ക്ക് പണയം വച്ച് നടക്കുന്ന വിശ്വാസികളും.

    കര്‍ത്താവേ ഇവരുടെ വിവരമില്ലായ്മയില്‍ ഇവരോട് പൊറുക്കരുതേ.......

    ReplyDelete
  6. സത്യത്തിന്‍റെ മുഖം പലപ്പോഴും വികൃതമാണ് ചേട്ടാ...കേരള കൗമുദി സത്യം
    എഴുതിയപ്പോള്‍ നിങ്ങള്‍ക്കൊക്കെ കൊണ്ടു അല്ലെ?


    മലയാളത്തിലെ അറിയപ്പെടുന്ന അശ്ലീല മാസിക ഫയര്‍ കേരളകൌമുധിക്കരന്റെയല്ലേ.. അയ്യേ .. ഇതില്‍ കൂടുതല്‍ എന്ത് സത്യം എന്ത് മാന്യത !!!!

    ReplyDelete
  7. സത്യത്തിന്‍റെ മുഖം പലപ്പോഴും വികൃതമാണ് ചേട്ടാ...കേരള കൗമുദി സത്യം
    എഴുതിയപ്പോള്‍ നിങ്ങള്‍ക്കൊക്കെ കൊണ്ടു അല്ലെ? എല്ലാ പത്രങ്ങളും ദീപികയെ
    പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല.


    അഭയകേസില്‍ ജഡ്‌ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഒന്നാംപേജില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനേ തുടര്‍ന്ന്‌ കേരളകൗമുദി ദിനപത്രത്തിനെതിരെ െൈഹക്കോടതി സ്വമേധയ കേസെടുത്തു. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ചുള്ള കോടതീയലക്ഷ്യക്കേസാണ്‌ എടുത്തിരിക്കുന്നത്‌. ജഡ്‌ജിമാരായ കെ.ഹേമ, കെ.ബി കോശി എന്നിവര്‍ക്കെതിരെ കേരളകൗമുദി 2008ഘ ഡിസംബര്‍ 28-ന് ‘നീതിദേവതയുടെ മൂടപ്പെട്ട മുഖം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ നടത്തിയ പരാമര്‍ശം കോടതിയേയും ജഡ്‌ജിമാരെയും പൊതുജനത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന്‌ ഹൈക്കോടതി കണ്ടെത്തി.

    അഭയാ കേസില്‍ കുറ്റാരോപിതരുടെ ജാമ്യ ഹര്‍ജി പരിഗണനയ്ക്കെടുക്കവെ ഹൈക്കോടതി ജഡ്ജി കെ. ഹേമ നടത്തിയ പരാമര്‍ശങ്ങളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലായിരുന്നു മുഖപ്രസംഗം.

    വളരെ അസാധാരണമായി ഒന്നാം പേജിലാണ് കേരള കൌമുദി പത്രം ഡിസംബര്‍ പതിനെട്ടാം തീയതി മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ജസ്റീസ് ബാലകൃഷ്ണ്‍ നായര്‍, ജസ്റീസ് സുരേന്ദ്രമോഹന്‍ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും.

    ആക്ടിംഗ് ചീഫ് ജസ്റീസിനെതിരെ വര്‍ഗീയതയോളം പോന്ന പരാമര്‍ശങ്ങള്‍ ഒരു പത്രത്തിന്റെ ധാര്‍മിക നിലവാരം വിട്ട് പ്രസിദ്ധീകരിക്കാന്‍ പത്രം തയാറായിതിനെതിരെ സമൂഹത്തിന്റെ പല ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

    മാത്രവുമല്ല ജാമ്യഹര്‍ജിയില്‍ വിധി വരും മുമ്പേ മുന്‍വിധിയോടുകൂടി പരാമര്‍ശങ്ങള്‍ നടത്തുകയും സന്യസ്തരെ വളരെ നീചമായ ഭാഷയില്‍ അവഹേളിക്കുകയും ചെയ്ത പത്രം ദിനപത്രത്തിന്റെ പരിധി ലംഘിക്കുകയായിരുന്നുവെന്നും ജനമനസുകളിലേക്ക് വിഷം വമിപ്പിക്കുകയാണെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വസ്തുതാപരമായ തെറ്റുകള്‍ കൊണ്ട് നിറഞ്ഞിരുന്ന മുഖപ്രസംഗം പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്ന് ആര്‍ക്കും ബോധ്യമാകുന്നതായിരുന്നു.

    ReplyDelete
  8. പയ്യന്‍സ് ,അഭിമന്യു തുടങിയവരുടെ കമന്റ് ഞാനങു ഡിലീറ്റ് ചെയ്തു.. എന്റെ കമ്മുണി്റ്റിയില്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും വന്നു തെറിപറഞ്ഞു ആളാകണ്ട ..മാന്യമായ ഭാഷയില്‍ അഭിപ്രായം പറയാം എന്നുളളവന്‍മാത്രം അഭിപ്രായം പറഞ്ഞാല്‍ മതി ...വീട്ടില്‍ പറയുന്ന അതെ നിലവാരത്തില്‍ പറയാന്‍ ഇവിടെ കമ്മുണിറ്റികള്‍ വേറെ ഉണ്ട് ..

    ReplyDelete
  9. പയ്യന്‍സിന്റെയും അഭിമന്യുവിന്റെയും തെറികള്‍ ഡിലീറ്റ് ചെയ്തത് നന്നായി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന വര്‍ഗ സ്വഭാവം ആണ് അവര്‍ കാണിച്ചത്. ജാത്യാലുള്ള ഗുണം തൂത്താല്‍ പോകില്ലല്ലോ..
    എല്ലാ പത്രങ്ങളും ദീപിക പോലെ ആകെണ്ട, ഫയറും കൌമുദിയും പോലെ ആകാതെ ഇരുന്നാല്‍ മതി. അക്ഷരങ്ങളെ വ്യഭിചരിക്കുക എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മലയാളികള്‍ക്കു മനസ്സിലാക്കി കൊടുക്കുന്ന ഒരു പത്ര സ്ഥാപനമാണ് കൌമുദി എന്ന് ആരും സമ്മതിക്കും. ഏതു കള്ളു കച്ചവടക്കാരനും കൊട്ടിക്കും പത്രം തുടങ്ങാമെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരെയും ചെളിവാരി എറിയാമെന്നും ഉള്ള അവസ്ഥയാണല്ലോ ഇന്ന് നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നത്. പാവം പ്രബുദ്ധ മലയാളിയുടെ ദുരവസ്ഥ.. ഹാ കഷ്ടം....

    ReplyDelete