Sunday, November 1, 2009

തൊണ്ടി നശിപ്പിച്ചതില്‍ സി.ബി.ഐ. യുടെ പങ്ക്!

കോട്ടയം പയസ് ടെന്ത് കോണ്വെന്റ് ഹോസ്റ്റലില് 17 വര്ഷം മുന്പ് നടന്ന 'അഭയ' എന്ന കന്യാസ്ത്രീയുടെ മരണം ഒരു കൊലപാതകമാക്കി ജനമധ്യത്തില് കൊണ്ടുവരുനതിനും അതുവഴി പ്രചാരം വര്ധിപ്പിക്കുന്നതിനും ഏതാനും ദോഷൈകദൃക്കുകളും സ്ഥാപിത താല്പര്യക്കാരും ആയ പത്രപ്രവര്ത്തകര് നടത്തിയ നീചവും നിന്ദ്യവുമായ പ്രവര്ത്തിയാണ് അഭയക്കേസ് ഇത്രത്തോളം വഷളാക്കിയതെന്നും പരിശോദിച്ചാല് മതിയാകും . വര്ഗീസ് പി. തോമസും മാധ്യമപ്രവര്ത്തകരും ചേര്ന്ന് ഈ കേസ് ഒരു കൊലപാതകമാക്കി തീര്ക്കാന് ഉപയോഗിച്ച ആദ്യത്തെ മാര്ഗം ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ഈ കേസിലെ തെളിവുകള് നശിപ്പിച്ചു എന്ന കള്ളപ്രചാരണം ആണ്

1999 ആഗസ്ത് 4 മാതൃഭൂമി ദിനപ്പത്രം : ഡി.വൈ.എസ്.പി വര്ഗീസ് പി. തോമസ് കേസ്അന്വേഷണം
നടത്തിവരുമ്പോള് സിസ്റ്റര് അഭയയുടെ ശിരോവസ്ത്രം,പ്ലാസ്റ്റിക് ചെരുപ്പ് ,ഫ്ലാസ്ക്ക് ,കുപ്പി ,ഡയറി തുടങിയ സ്വൊകാര്യ വസ്തുക്കള് അടക്കം ജൂണ് 16 നു കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് R.D.O കോടതിയില് നിന്നും ഏട്ടുവാങി നശിപ്പിച്ചുകളഞ്ഞു.മറ്റു പ്രധാനപ്പെട്ട പല രേഖകളും ജഡത്തിന്റെ വളരെ അടുത്ത് നിന്നെടുത്ത ഫോട്ടോകളും അഭയയുടെ വസ്ത്രങളുമൊക്കെ തിടുക്കത്തില് നശിപ്പിച്ചത് അന്നത്തെ ക്രൈംബ്രാഞ്ച് സുപ്രണ്ടിന്റെ അറിവോടെയാനെന്നതിനു തെളിവുണ്ടെന്ന് വര്ഗീസ് പി. തോമസ് പറയുന്നുണ്ട് " സി.ബി.ഐക്ക് നോട്ടീസ് തരാതെ ഇതൊക്കെ നശിപ്പിച്ചത് തികച്ചും തെറ്റാണ് . സി.ബി.ഐയുടെ അന്വേഷണത്തിലായിരുന്ന കേസില് വേണ്ട സുപ്രധാന തെളിവുകളാണ് ഇല്ലാതാക്കിയത് പ്രത്യേകിച്ചും അഭയയുടെ പെഴ്സണല് ഡയറി സി.ബി.ഐ ഒരു കാരണവശാലും ആരും കാണരുതെന്ന് ആര്ക്കോ നിര്ബണ്ടാമുണ്ടായിരുന്നു എന്ന് വ്യക്തം " വര്ഗീസ് പറയുന്നു ശ്രീ കെ.ജി. മുരളീതരന് ,വര്ഗീസ് തോമസിന്റെ ആരോപണങ്ങള് ആവര്ത്തിക്കുന്നു.

1999 ആഗസ്ത് 24 മാതൃഭൂമി ദിനപ്പത്രം : അഭയയുടെ മൃതശരീരത്തിന്റെ 14 ചിത്രങള് എടുത്തതില് ക്ലോസപ്പ് ആയുള്ള 5 ചിത്രങള് കോടതിയില് ഹാചരാക്കാതിരിക്കുകയും ഹാചരാക്കിയ 5 ചിത്രങളും , തൊണ്ടി സാധനങളും രേഖകളും സി.ബി.ഐ അന്വേഷണം എറ്റെടുത്ത സാഹചര്യത്തില് അവര്ക്ക് നോട്ടീസ് പോലും നല്കാതെ ക്രൈംബ്രാഞ്ച് നശിപ്പിച്ചതും സത്യസന്തമായ നടപടിയാണോ " എന്ന് വര്ഗീസ് പി. തോമസ്


2000 ഡിസംബര് 20 മംഗളം ദിനപ്പത്രം : "ദൈവം വിചാരിച്ചാല് പോലും തെളിയിക്കാന് പറ്റാത്ത രീതിയില് ഈ കേസിലെ എല്ലാ രേഖകളും ആദ്യം കേസ് അന്വേഷിച്ചവര് നശിപ്പിച്ചിരുന്നു . സി.ബി.ഐ കേസേറ്റെടുത്തശേഷം കേസിലെ material odjects ഉം റിക്കാര്ഡുകളും സി.ബി.ഐ യെ അറിയിക്കാതെ R.D.O. കോടതിയില് ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് കൊടുത്തു നശിപ്പിച്ചു "(ശ്രീ സണ്ണി ചെറിയാന്, മംഗളം , വര്ഗീസ് പി. തോമസുമായുള്ള അഭിമുഖം ) (ഇപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചതായി യാതൊരു രേഖയും ഒരിടത്തുമില്ല . ഉണ്ടെങ്കില് സണ്ണി ചെറിയാനോ മറ്റെതെങ്കിലും പത്രപ്രവര്ത്തകനോ തെളിയിക്കാം .ഈ വെല്ലുവിളി സ്വീകരിക്കുമോ?)

തോണ്ടി മുതലുകളും അഭയയുടെ വസ്ത്രങളും യഥാര്ത്ഥത്തില് നശിപ്പിച്ചതാര്

അഭയയുടെ ശിരോവസ്ത്രങളും ചെരുപ്പും , മറ്റു തോണ്ടി സാധനങളും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് 6 മാസങള്ക്ക് ശേഷം അതായത് സി.ബി.ഐ. ഡി.വൈ. എസ്. പി. വര്ഗീസ് പി, തോമസ് അന്വേഷണം ഏറ്റെടുത്ത് 79 ദിവസങള്ക്കു ശേഷം കോട്ടയം R.D.O. കോടതി സി.ബി. ഐ. യുടെ അറിവോടുകൂടി നശിപ്പിക്കുകയായിരുന്നു . ആയതിലേക്ക് കോട്ടയം Sub Divisional Magistrate (RDO) കോടതിയില് No.K.Dis 2580 /92 -10 നമ്പരായി ഒരു ഫയല് ഉണ്ട് .അതില് അന്നത്തെ RDO (SDM) കിഷോര് IAS ഒപ്പുവച്ചിട്ടുണ്ട് . ഈ സമയം ക്രൈംബ്രാഞ്ച് ഈ കേസിന്റെ picture ല് ഒരിടത്തും ഇല്ല .

തോണ്ടി നശിപ്പിച്ചതില് സി.ബി.ഐ. യുടെ പങ്ക്


അഭയയുടെ വസ്ത്രങളും ചെരിപ്പും മറ്റു തെളിവുകളും യഥര്ത്ഥത്തില് നശിപ്പിച്ചത് R.D.O കോടതിയണെങ്കിലും അതിനു വേണ്ട ഒത്താശയും സഹായവും ചെയ്തത് സി.ബി.ഐ ഓഫീസര് വര്ഗീസ് പി. തോമസ് ആണെന്നതിന് വ്യക്തമായ തെളിവുണ്ട്.

1. സി.ബി.ഐ. കേസ് ഏറ്റെടുത്താല് ഉടനെ തന്നെ നിയമപ്രകാരം കേസ് ഏറ്റെടുത്ത വിവരത്തിനു കോടതിയില് ഒരു റിപ്പോര്ട്ട് അയക്കെണ്ടാതായിട്ടുണ്ട് എന്നാല് അപ്രകാരം ഒരു റിപ്പോര്ട്ട് കോടതിയില് എത്തിയിട്ടുന്ടെങ്കില് കോടതി തോണ്ടി മുതലുകള് നശിപ്പിക്കുകയില്ലായിരുന്നു

2. വര്ഗീസ് പി. തോമസ് R.D.O കോടതിയില് നിന്നും നിയമപ്രകാരം അല്ലാതെ ഒറിജിനല് ഫയല്,Inquest Report തുടങി കോടതിയില് തന്നെ സൂക്ഷിക്കേണ്ട 19 റിക്കാര്ഡുകള് നിയമവിരുദ്ധമായി തന്റെ അവിഹിത സ്വാധീനമോ കൂട്ടുകെട്ടോ ,മറ്റു പാരിതോഷികമോ ഉപയോഗിച്ച് എടുത്തുകൊണ്ടു പൊയി കൈവശം വച്ചു . ഈ വിവരം സി.ബി.ഐ ഓഫീസര് സമ്മദിച്ചിട്ടുണ്ട് (മലയാള മനോരമ 2009 ഫെബ്രുവരി 2 ) ഇപ്രകാരം കോടതിയില് സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് എങ്ങനെ സി.ബി.ഐ 17 കൊല്ലം കൈവശം വെച്ചു . ഇന്ത്യയിലെ നിലവിലുള്ള ഒരു നിയമവും ഇതനുവദിക്കുന്നില്ല (വിവരമുള്ള , നിയമം അറിയാവുന്ന എതെങ്കിലും പത്രപ്രവര്ത്തകര് ഉണ്ടെങ്കില് ഇതിനു മറുപടി പറയാം ) ഇപ്രകാരം എടുത്തുകൊണ്ടു പോയ റിക്കാര്ഡുകളുടെ കൂട്ടത്തില് അഭയയുടെ പിതാവ് ശ്രീമാന് ഐക്കര കുന്നേല് തോമസിന്റെ ഒരു പരാതിയും - അതായത് തന്റെ മകളുടെ മരണത്തില് തനിക്ക് പരാതി ഉണ്ടെന്നും കേസ് നിര്ത്തിവയ്ക്കരുതെന്നും . ഇപ്രകാരം ഒരു പരാതി കോടതിയില് ഉണ്ടായിരുന്നു എങ്കില് RDO കിഷോര് IAS പ്രധാനപ്പെട്ട ഈ കേസിലെ തോണ്ടി മുതല് നശിപ്പിക്കുകയില്ലയിരുന്നു .

3. കോടതിയില് തന്നെ സൂക്ഷിക്കേണ്ട ഒറിജിനല് റിക്കാര്ഡുകള് സി.ബി.ഐ ക്ക് യാതൊരു രസീതും കൂടാതെ എടുത്തു കൊടുത്തതിനാല് തോണ്ടി മുതലുകള് നശിപ്പിക്കുന്നതിനാല് R.D.O കോടതി സ്റ്റാഫും സി.ബി.ഐ. ഡി.വൈ.എസ്.പി. യും ഒത്തുകളിച്ചതായി ഇനിയെങ്കിലും മനസ്സിലാക്കിക്കൂടെ . മേല്വിവരിച്ചതില് നിന്നും ലോക്കല് പോലീസോ ക്രൈംബ്രഞ്ചോ സി.ബി ഐ ആരോപിക്കുന്നതുപോലെ യാതൊരു വിധത്തിലുളള തെളിവ് നശിപ്പിക്കുകയോ തോണ്ടി നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് മനസ്സിലായില്ലേ . വിവരമില്ലാത്ത ഏതോ ചില പത്രപ്രവര്ത്തകര് പേര് കിട്ടാനും താന് മിടുക്കനനാണെന്ന് കാണിക്കാനും എഴുതിയ വിഢിത്തരങള് ഇപ്പോഴും മാധ്യമലോകം ഏട്ടുപാടി നടക്കുന്നു . ഇനിയെങ്കിലും തിരുത്തിക്കൂടേ, അതല്ലേ മാധ്യമധര്മം

C.J.M ശ്രീ ആന്റണി മൊറൈസിന്റെ ഓര്ഡര്

എറണാകുളം Chief Judicial Magistrate ആയിരുന്ന ശ്രീ ആന്റണി മൊറൈസ് കോടതി മുമ്പാകെ സി.ബി.ഐ സമര്പ്പിച്ച അന്തിമ റിപ്പോര്ട്ട് നിരീക്ഷിച്ച ശേഷം 23 -09 -2000 ല് പുറപ്പെടുവിച്ച വിധിന്യായത്തില് ഈ കേസ് വേണ്ടവിടം അന്വേഷിച്ചില്ല എന്നും ആധുനിക അന്വേഷണമാര്ഗങള് അവലംബിച്ചിട്ടില്ല എന്നും അഭിപ്രായപ്പെട്ട് സി.ബി.ഐ യുടെ റിപ്പോര്ട് തള്ളുകയുണ്ടായി . അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തില് (“A detailed investigation regarding destruction of the property involved in this case has also to be done and the reason for destruction is to be fond out”(Page 26 para 28 of the order dated 20-06-2000 of Antony Moraise) സി.ബി.ഐ എന്തുകൊണ്ട് കോടതിയുടെ നിര്ദേശം നാളിതുവരെ പാലിച്ചില്ല . ഇതുചെയ്താല് സി.ബി.ഐ . യും RDO കോടതി സ്റ്റാഫും തമ്മിലുള്ള നിയമവിരുദ്ധമായ ഒത്തുകളിയും ഇരുവരും ചേര്ന്ന് തെളിവ് നശിപ്പിച്ചതും പുറത്തുവരും . ഇപ്പോഴും ലോക്കല് പോലീസും ക്രൈംബ്രാഞ്ചും ചേര്ന്ന് തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്ന ചില പത്ര പ്രവര്ത്തകരും കൂട്ടരും എന്തുകൊണ്ട് സത്യം പുറത്തുപറയുന്നില്ല . ഇത്തരം അന്ദസില്ലാത്ത ഏതാനും പത്രപ്രവര്ത്തകരുടെ തനിനിറം വെളിവാക്കത്തക്കവണ്ണം ഭൂരിപക്ഷ പത്രപ്രവര്ത്തകരും മീഡിയാക്കാരും എന്തുകൊണ്ട് സത്യം പുറത്തു പറയുന്നില്ല .മീഡിയാക്കാരെ സത്യം പുറത്തു പരയൂ

No comments:

Post a Comment