Tuesday, January 13, 2009

അഭയ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോർട്ട് വിധി : ജസ്റ്റിസ് ഹേമ


അഭയാ കേസില്‍ മൂന്നു കുറ്റാരോപിതര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ ജനുവരി ഒന്നിനു പുറപ്പെടുവിച്ച വിധിന്യായത്തിന്റെ വിശദരൂപം.


ഏകദേശം ഒന്നര പതിറ്റാണ്ടു മുമ്പ് പയസ് ടെന്‍ത് കോണ്‍വന്റ് ഹോസ്റലിലെ അന്തേവാസിയായിരുന്ന സിസ്റര്‍ അഭയ(Sister Abhaya) എന്ന കന്യാസ്ത്രീയുടെ മൃതദേഹം ഹോസ്റല്‍ കോമ്പൌണ്ടിലുള്ള കിണറ്റില്‍ നിന്നു പുറത്തെടുത്തു. ഈ ഹോസ്റല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വനിതാ ഹോസ്റല്‍ ആയിരുന്നു. ഇരുപതു കന്യാസ്ത്രീകളടക്കം 123 അന്തേവാസികളാണ് ഹോസ്റലില്‍ ഉണ്ടായിരുന്നത്.

അഭയാ കേസില്‍ മൂന്നാം പ്രതിയായി കുറ്റാരോപിതയായ കന്യാസ്ത്രീ ഹോസ്റലിന്റെ താഴത്തെ നിലയില്‍ അടുക്കളയുടെയും ഭക്ഷണമുറിയുടെയും സമീപത്തുള്ള മുറിയിലാണ് താമസിച്ചിരുത്. ഹോസ്റലില്‍ മെസിന്റെയും അടുക്കളയുടെയും ചുമതലയുള്ള സിസ്റര്‍ ഹെലന്റെ സഹായിയായിരുന്നു അവര്‍. ഹോസ്റലില്‍ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുത്. സംഭവദിവസം സിസ്റര്‍ ഹെലന്‍ ഹോസ്റലില്‍ ഉണ്ടായിരുന്നില്ല.

കുറ്റാരോപിതയായ കന്യാസ്ത്രീക്ക് ഒരു കോളജില്‍ അധ്യാപകരായ രണ്ടു വൈദികരുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഒന്നാം കുറ്റാരോപിതനായ ആള്‍ മനഃശാസ്ത്രവും രണ്ടാം കുറ്റാരോപിതനായ ആള്‍ മലയാളവുമാണ് കോളജില്‍ പഠിപ്പിച്ചിരുത്. സംഭവദിവസമായ 1992 മാര്‍ച്ച് 27-ന് പരീക്ഷയ്ക്കു തയാറെടുക്കുകയായിരു സിസ്റര്‍ അഭയയെ, നേരത്തെ വാഗ്ദാനം ചെയ്തിരുതുപോലെ സിസ്റര്‍ ഷേര്‍ലി പുലര്‍ച്ചെ നാലിന് വിളിച്ചെഴുന്നല്പിച്ചു. തുടര്‍ന്ന സിസ്റര്‍ അഭയ ടോയ്ലറ്റില്‍ പോയി. പിന്നീട് ഉറക്കംവരാതെ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ ഒഴിക്കുതിന് ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയി. അടുക്കളയില്‍ ചെന്ന സിസ്റര്‍ അഭയ അവിടെ കുറ്റാരോപിതരായ രണ്ടു വൈദികരും കന്യാസ്ത്രീയും അരുതാത്ത രീതിയിലിരിക്കുന്ന കാഴ്ച കണ്ടുവെന്നാണ് ആരോപണം. അഭയ ഇതു പുറത്തു പറയുമെന്ന ഭയത്താല്‍ ഒന്നാം കുറ്റാരോപിതന്‍ അവരുടെ കഴുത്തിനു ഞെക്കിപ്പിടിക്കുകയും മൂന്നാം കുറ്റാരോപിത കോടാലി കൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് മൂന്നുപേരുംകൂടി ബലമായി പിടികൂടി അഭയയെ ബോധാവസ്ഥയില്‍ത്തന്ന കിണറ്റിലെറിയുകയും അവിടെക്കിടന്ന് വെള്ളം കുടിച്ചു മരിക്കുകയും ചെയ്തുവെന്നാണ് കേസ്.

(ആരോപിക്കപ്പെടു ആക്രമണത്തിന്റെ ഈ ഭാഗം കേസ് ഡയറിയിലോ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിലോ വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ഞാന്‍ പ്രോസിക്യൂഷന്റെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത ശേഷം പ്രോസിക്യൂഷന്‍ അഭിഭാഷകനാണ് മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.)

അഭയയുടെ മരണം നടന്ന് പതിനാറര വര്‍ഷത്തിനുശേഷം അറസ്റു ചെയ്യപ്പെട്ട മൂന്ന് കുറ്റാരോപിതരേയും 2008 നവംബര്‍ 19ന് ജുഡീഷ്യല്‍ കസ്റഡിയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. അവര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ അഭിഭാഷകനായ എം.കെ ദാമോദരന്‍ മൂന്നാം കുറ്റാരോപിതയ്ക്കു വേണ്ടിയും ബി. രാമന്‍ പിള്ള ഒന്നാം കുറ്റാരോപിതനുവേണ്ടിയും സി.പി ഉദയഭാനു രണ്ടാം കുറ്റാരോപിതനുവേണ്ടിയും കോടതിയില്‍ ന്യായവാദം നടത്തി.

കുറ്റാരോപിതര്‍ക്ക് ജാമ്യം കിട്ടാന്‍ അര്‍ഹതയുണ്ടുന്ന വാദിച്ച അഭിഭാഷകര്‍ അതിനായി നിരവധി ന്യായങ്ങള്‍ നിരത്തി. ഈ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ അഭിഭാഷകന്‍ കുറ്റാരോപിതര്‍ക്കെതിരേ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് വാദിച്ചു. ഫാ. ജോസ് പൂതൃക്കയിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചതാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. അഭയയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. എക്സ് വര്‍ഗീസും കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു വാദിച്ചു.

വാദങ്ങളില്‍ ഉയര്‍ത്തപ്പെട്ട, പൊരുത്തമില്ലാത്ത വസ്തുതകളെ അഭിമുഖീകരിച്ച ഞാന്‍ ഒരു ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട എന്റെ ഉത്തരവാദിത്വത്തെയും പ്രത്യേക ശ്രദ്ധയെയുംപറ്റി സ്വയം ഓര്‍മിപ്പിച്ചു. ഒരു ജാമ്യഹര്‍ജി പരിഗണിക്കുന്ന കോടതി അതിന്റെ വിവേചനാധികാരം നീതിപൂര്‍വകമായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. വ്യക്തമായ നിഗമനങ്ങളുടെ പിന്‍ബലത്തോടെയാവണം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടത്. അതുകൊണ്ട് കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടാ ഇല്ലയോ എന്ന ഹ്രസ്വമായ പരിശോധന ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ അത്യാവശ്യമാണ്.

എന്തുകൊണ്ട് ജാമ്യം നല്‍കുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു എന്നതിന്റെ കാരണം കൂടി ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ കോടതി കാണിച്ചിരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ഇത് പ്രത്യേകിച്ചും ആവശ്യമാണ്. ഇത്തരം കാരണങ്ങള്‍ കാണിക്കാതെയുള്ള ഏത് ഉത്തരവും നിയമദൃഷ്ടിയില്‍ മോശമാകും.

അതേസമയം മറ്റൊരു പ്രധാന ഘടകത്തെപ്പറ്റിയും കോടതി ജാഗരൂകമാകേണ്ടതുണ്ട്. ജാമ്യം നല്‍കുന്ന സമയത്ത് തെളിവുകളുടെയും കേസിന്റെ മെരിറ്റിന്റെയും വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. കോടതിയുടെ ഏതെങ്കിലും നിരീക്ഷണംമൂലം കുറ്റാരോപിതരോ അന്വേഷണ ഏജന്‍സിയോ മുന്‍വിധിക്ക് അടിപ്പെട്ടുപോകരുത് എന്നുറപ്പുവരുത്തേണ്ട ചുമതല കോടതിക്കുണ്ട് എതിനാലാണത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് കേസ് എങ്കില്‍ ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി രേഖപ്പെടുത്തുന്ന കണ്ടത്തലുകള്‍ കുറ്റാരോപിതരെയോ അന്വേഷകരെയോ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാം. അതുകൊണ്ട് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കോടതി എന്തെങ്കിലും വ്യക്തമായ കണ്ടെത്തലുകളോ നിഗമനങ്ങളോ രേഖപ്പെടുത്തുത് കഴിയുന്നതും ഒഴിവാക്കണം.

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശദമായി പരിഗണിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് സ്റേറ്റ് ഓഫ് യു.പി വേഴ്സസ് അമര്‍മണി ത്രിപാഠി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണമെന്ന് കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ് രാജേഷ് രഞ്ചന്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് ഇപ്പോള്‍ 16 വര്‍ഷവും എട്ടു മാസവുമായി. മൂന്ന് ഏജന്‍സികള്‍ കേസ് അന്വേഷിച്ചു. കോണ്‍വന്റിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം എന്ന പേരില്‍ 1992 മാര്‍ച്ച് 27-ന് ലോക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്ന് 1992 ഏപ്രില്‍ 13ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. അഭയ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് 1993 ജനുവരി 30-ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ചു.

1993 മാര്‍ച്ച് 29-ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു കണ്ടത്താന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് സി.ബി.ഐ എസ്.പി എ.കെ ഓഹ്രി 1996 നവംബര്‍ 29-ന് നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.

അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ് 1999 ജൂലൈ ഒമ്പതിന് സി.ബി.ഐ ഡിവൈഎസ്പി സുരീന്ദര്‍ പാല്‍ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചില്ല. വീണ്ടും അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ അഡീഷണല്‍ എസ്.പി ആര്‍.ആര്‍ സഹായ് 2005 ഓഗസ്റ് 25-നു നല്‍കിയ റിപ്പോര്‍ട്ടും കോടതി നിരസിച്ചു. കേസന്വേഷണം സി.ബി.ഐയുടെ കേരള ഘടകത്തെ ഏല്‍പ്പിച്ചുകൊണ്ട് 2008 സെപ്റ്റംബര്‍ നാലിന് കേരള ഹൈക്കോടതി ഉത്തരവിട്ടു.

അറസ്റിലായ കുറ്റാരോപിതര്‍ നല്‍കിയ ജാമ്യഹര്‍ജിയിലുള്ള വാദം ഈ കോടതിയില്‍ നടക്കവേ, കേസിനെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ സി.ബി.ഐയുടേയോ കുറ്റാരോപിതരുടേയോ അഭയയുടെ പിതാവിന്റേയോ പക്കലില്ലെന്ന് ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി. കോടതിയില്‍ ഹാജരായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സി.ബി.ഐ അഭിഭാഷകന്‍ എം.വി.എസ് നമ്പൂതിരി ബോധിപ്പിച്ച കാര്യങ്ങള്‍ കേസ് ഡയറിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളല്ലാതെ, കുറ്റാരോപിതര്‍ക്കെതിരായ ആരോപണങ്ങളെപ്പറ്റി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് അവരുടെ അഭിഭാഷകര്‍ തുറന്നുപറഞ്ഞു. പത്രവാര്‍ത്തകളേയും ടെലിവിഷന്‍ റിപ്പോര്‍ട്ടുകളേയും ആധാരമാക്കിയാണ് അവര്‍ തുടക്കത്തില്‍ വാദിച്ചിരുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പലതും കേസ് ഡയറിയിലെ വസ്തുതകളുമായി പൊരുത്തപ്പെടുതായിരുന്നില്ല.

കുറ്റാരോപിതരെ പോലീസ് കസ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ ബാധ്യസ്ഥമായ പ്രസക്തവിവരങ്ങളൊന്നും നല്‍കിയില്ലെന്ന് കുറ്റാരോപിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഫാ. പൂതൃക്കയിലിന്റെ കേസില്‍ ഈ വിവരങ്ങള്‍ ഈ കോടതിയിലും നല്‍കിയിരുന്നില്ല. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ അഭിഭാഷകരുമായി കേസ് ചര്‍ച്ച ചെയ്യാനുള്ള അനുവാദം പോലും കുറ്റാരോപിതര്‍ക്കു നിഷേധിക്കപ്പെട്ടതായി അവര്‍ ബോധിപ്പിച്ചു.

ശരിയായ നീതിനിര്‍വഹണം സാധ്യമാക്കുതല്ല ഈ സാഹചര്യം. അഭിഭാഷകര്‍ വാദിക്കുതിനു മുമ്പ് അവര്‍ക്ക് കുറ്റാരോപിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ലഭിക്കുകയെങ്കിലും വേണം. അതുകൊണ്ടാണ് സംഭവം നടന്ന ദിവസം ഹോസ്റലില്‍ താമസിച്ചിരു മൂന്നാം കുറ്റാരോപിതയെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ അഭിഭാഷകനെ അനുവദിച്ചുകൊണ്ട് ഞാന്‍ ഉത്തരവിട്ടത്.

ഹോസ്റലില്‍ നടന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്ക് ചില വിവരങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ഈ വിവരങ്ങള്‍ അറിയുന്നത് ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ മറ്റു കുറ്റാരോപിതര്‍ക്കും ഈ അനുവാദം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.

ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എനിക്കു താിേയത്, വാദങ്ങളെല്ലാം നടക്കുന്നത് കേസ് റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലല്ല, കഴിഞ്ഞ 16 വര്‍ഷമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന  ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. ഈ കെട്ടുകഥകള്‍ക്ക് കേസ് റിക്കാര്‍ഡുകളുമായി യാതൊരു ബന്ധവുമില്ല. കേസ് ഡയറി മാത്രമേ ഞാന്‍ കാര്യമാക്കുന്നൊള്ളു.

കുറ്റാരോപിതരെ സഹായിക്കുന്നതിനുവേണ്ടി ലോക്കല്‍ പോലീസ് അഭയയുടെ മരണം ആത്മഹത്യയാണെന്ന  റിപ്പോര്‍ട്ടു നല്‍കിയതായി വാദം ഉയർന്നിരുന്നു. കൊലപാതകം മൂടിവയ്ക്കാന്‍ ലോക്കല്‍ പോലീസ്, പ്രത്യേകിച്ച് മരണമടഞ്ഞ മുന്‍ എ.എസ്.ഐ വി.വി അഗസ്റിന്‍ ശ്രമിച്ചതായി സി.ബി.ഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു . കോവന്റ് അധികൃതരുടെ പ്രേരണമൂലം അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ  പല തിരിമറികളും നടന്നതായും അദ്ദേഹം വാദിച്ചു. എന്നാല്‍, ലോക്കല്‍ പോലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയില്ലെന്നു  കേസ് ഡയറി വെളിപ്പെടുത്തുന്നു.

അഭയുടെ മരണം ആത്മഹത്യയാണോ നരഹത്യയാണോ എ നിഗമനങ്ങളിലൊന്നും  അവര്‍ എത്തിയില്ല. രണ്ടു സാധ്യതകളും ലോക്കല്‍ പോലീസ് പരിഗണിച്ചെന്നും  കേസ് ഡയറി വെളിപ്പെടുത്തുന്നു . നരഹത്യയാണെങ്കില്‍ അതു നടന്നിരിക്കാനുള്ള വിവിധ രീതികളുടെ സാങ്കല്പിക ചിത്രവും എ.എസ്.ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കുറ്റാരോപിതരെ സഹായിക്കാനായി ലോക്കല്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന്  സി.ബി.ഐ പോലൊരു ഏജന്‍സി കേസ് ഡയറിയിലെ വസ്തുതകള്‍ക്കു വിരുദ്ധമായി ആരോപണം ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

അഗസ്റിന്‍ രണ്ടു ദിവസം, 1992 ഏപ്രില്‍ 27നും 28നും, മാത്രമേ കേസ് അന്വേഷിച്ചുള്ളൂ. അഭയ ആത്മഹത്യ ചെയ്യില്ലെന്നും  അതിനുള്ള കാരണങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം റിക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ഇതൊരു നരഹത്യയാണെന്ന മട്ടിലാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. 1992 മാര്‍ച്ച് 28-ന് താന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ അഗസ്റിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : കാണരുതാത്തത് എന്തെങ്കിലും അഭയ അന്നു  രാവിലെ കണ്ടിരിക്കാം. അഭയ തന്നെ  തിരിച്ചറിയുമെന്നു  തോന്നിയ  ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ് ഡയറിയിലെ ഈ ഭാഗം അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അഗസ്റിന്‍ ശ്രമിച്ചുവെന്ന  വാദവുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകള്‍ക്കു വിരുദ്ധമായ ഇത്തരം ആരോപണങ്ങള്‍ ഉയിക്കുന്നത് എന്തുകൊണ്ടാണെന്ന  വാദം കേള്‍ക്കുന്നതിനിടെ ഞാന്‍ സി.ബി.ഐയുടെ അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കേസ് ഡയറിയില്‍ അഗസ്റിന്‍ എഴുതിയ മുന്‍പറഞ്ഞ ഭാഗങ്ങള്‍ സി.ബി.ഐ അഭിഭാഷകനെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായത്. കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കുതിനു വേണ്ടിയായിരുന്നു  അത്. എന്നാല്‍, എന്നെ  വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, കോടതി കേസ് ഡയറി വായിക്കാന്‍ പാടില്ലെന്ന്  സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു! കേസ് നരഹത്യ അല്ലാതാക്കി മാറ്റാന്‍ വി.വി അഗസ്റിന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന വാദം മറ്റു പല കോടതികളും അംഗീകരിച്ചുവെന്ന വാദവും അദ്ദേഹം ഉയര്‍ത്തി. കേസ് ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് സി.ബി.ഐയില്‍ നിന്നുള്ള ശരിയായ വിശദീകരണമല്ല ഇതെന്നതില്‍ സംശയമില്ല. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിവിട്ട സെന്‍സേഷനില്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നാണ് എനിക്കു തോന്നിത്. അതുകൊണ്ടായിരിക്കാം കേസ് റിക്കാര്‍ഡുകളില്‍നിന്നു തീര്‍ത്തും വിരുദ്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. മരിച്ചുപോയ വി.വി അഗസ്റിനെതിരേ സി.ബി.ഐ ഇപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. (ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഗസ്റിന്റെ പക്കല്‍നിന്നും  തന്റെ മരണത്തിനു കാരണം സി.ബി.ഐ ആണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.കോടതി കേസ് ഡയറി വായിക്കരുതെന്ന  സി.ബി.ഐ അഭിഭാഷകന്റെ വിചിത്രമായ വാദം കേട്ട് ഞാന്‍ അമ്പരന്നുപോയി. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 172-ാം വകുപ്പുപ്രകാരം ഏതു ക്രിമിനല്‍ കോടതിക്കും പോലീസ് ഡയറികള്‍ വിളിച്ചുവരുത്താനും അവ കേസുകളില്‍ കോടതിയുടെ സഹായത്തിനായി ഉപയോഗപ്പെടുത്താനും അധികാരമുണ്ട്. ഒരു ജാമ്യഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്നു കണ്ടെത്തുതിന് കോടതിക്ക് കേസ് ഡയറി ഉപയോഗപ്പെടുത്താം. കുറ്റാരോപിതരുടെ പങ്ക് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉള്ള കേസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷമേ കോടതിക്ക് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്നും ജാമ്യം നല്‍കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ മറ്റു മാര്‍ഗമൂന്നും എന്റെ അറിവിലില്ല. സി.ബി.ഐ അഭിഭാഷകന്‍ മറ്റുമാര്‍ഗമൂന്നും നിര്‍ദേശിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സി.ബി.ഐയുടെ വാദങ്ങള്‍ ഞാന്‍ തള്ളുകയാണ്. 

അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉയിച്ചിരുന്നു . സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു  എന്നായിരുന്നു ആരോപണം. എന്നാല്‍, കേസ് ഡയറിയില്‍ ഇതിന് ഉപോദ്ബലകമായ യാതാുന്നുമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണുെ പോലീസിനെ ബോധ്യപ്പെടുത്താനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്ന്  കേസ് ഡയറി വെറുതെ വായിച്ചുപോയാല്‍ തന്നെ മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണോ  സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ് ഡയറിയില്‍ ഇല്ല. അഭയയുടെ മരണം ആത്മഹത്യയാണെന്ന്  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുപോയത് ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്. കോവന്റ് അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ് സഭ ആഗ്രഹിച്ചിരുതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന് അവര്‍ നടപടി എടുക്കുമായിരുന്നോ? ഉത്തരമില്ല.കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റര്‍ ചെയ്തത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണം സിബി.ഐയെ ഏല്പിച്ചതെന്ന അഭയയുടെ പിതാവ് അവകാശപ്പെട്ടിരുന്നു . കേസ് രേഖകള്‍ തെളിയിക്കുന്നത് മറിച്ചാണ്. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു  ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന  സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്. സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു  എന്ന്  ഇപ്പോഴും ആരോപണം ഉയിക്കുന്നത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത് എന്ന  കാരണത്താല്‍ത്തന്നെ  ഈ ആരോപണം അടിസ്ഥാനരഹിതമാണ്. അഭയയുടെ മരണം കൊലപാതകമാണെ ശക്തമായ നിലപാട് കോവന്റ് അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുന്നതായി കേസ് ഡയറിയില്‍നിന്നു കാണാം. അഭയയുടെ മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു സംശയിക്കുന്ന  ചിലരെക്കുറിച്ചും പോലീസിനു സൂചന നല്‍കിയിരുന്നു . സിസ്റര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ എടുത്തു.ചില ആകുട്ടികളോടൊപ്പം ആലപ്പുഴയില്‍ കറങ്ങിനടന്ന  പയസ്ടെന്‍ത് ഹോസ്റലിലെ അന്തേവാസികളായ ചില പെകുട്ടികളെ ആലപ്പുഴ പോലീസ് കസ്റഡിയില്‍ എടുത്തിരുന്നു . ഈ പെകുട്ടികളെ മദര്‍ സുപ്പീരിയര്‍ ഹോസ്റലില്‍ നിന്നു  പുറത്താക്കി. ഇതേത്തുടർന്ന്  ആകുട്ടികള്‍ കോവന്റിലേക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുതായി ആരോപണമുണ്ട്. അഭയയുടെ മരണത്തില്‍ ഈ ആകുട്ടികള്‍ക്കു പങ്കുണ്ടെന്നു  സംശയിച്ച കോവന്റ് അധികൃതര്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു . ഇങ്ങനെ സംശയിക്കപ്പെട്ട ചിലരേയും ക്രൈംബ്രാഞ്ച് കസ്റഡിയില്‍ എടുത്തിരുന്നു . ഈ ആകുട്ടികളില്‍ രണ്ടു പേരെ പിന്നീട്  കാണാതായി. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ചശേഷം ഞരമ്പു മുറിച്ച് ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചു. അഭയാ കേസില്‍ ഇവരുടെ പങ്കിനെക്കുറിച്ച് ദീര്‍ഘകാലം അന്വേഷണം നടന്നിരുന്നു . ഇതെല്ലാമായിട്ടും അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ സഭ ശ്രമിക്കുന്നു  എന്ന ആരോപണം എങ്ങനെയാണ് ഉയരുന്നതെന്നു  എനിക്കു മനസ്സിലാകുന്നില്ല. ഇനി വസ്തുതകളിലേക്കു വന്നാല്‍, നരഹത്യയാണെ വാദത്തിനു പിന്‍ബലമേകുന്ന , കോടതിക്കു മുമ്പാകെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവ് അലങ്കോലപ്പെട്ട അടുക്കളയാണെന്ന്  ഞാന്‍ കാണുന്നു . ഫ്രിഡ്ജിനു സമീപം വെള്ളത്തിന്റെ കുപ്പി മറിഞ്ഞു കിടിരുന്നു . പുറത്തുനിന്നു  പൂട്ടിയ, പുറത്തേക്കുള്ള വാതിലിനടിയില്‍ ശിരോവസ്ത്രം കാണപ്പെട്ടു. ഒരു കോടാലിയും ഒരു കൊട്ടയും മറിഞ്ഞുകിടിരുന്നു . അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ രണ്ടു സ്ഥലത്തായാണ് കാണപ്പെട്ടത്. ആകെപ്പാടെ, ഒരു മല്‍പ്പിടുത്തം നടതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുുന്നു  അഭയയുടെ മരണം കൊലപാതകമാണെ നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക് ഇതെല്ലാം മതിയായിരുന്നു . എന്നാല്‍, എന്നെ  സംബന്ധിച്ചിടത്തോളം ചോദ്യം അടുക്കളയില്‍ ഒരു മല്‍പ്പിടുത്തം നടന്നോ  ഇല്ലയോ എന്നതു മാത്രമല്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെ അടുക്കളയില്‍വച്ച് അഭയ ആക്രമിക്കപ്പെട്ടോ എാന്നാണ് കണ്ടെത്തേണ്ടത്. ഒന്നാമത്തെ കുറ്റാരോപിതന്‍ അഭയയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചുവെന്നും  മൂന്നാം കുറ്റാരോപിത കോടാലികൊണ്ടു മൂന്നു  തവണ തലയില്‍ അടിച്ചുവെന്നും  മൂന്നു  കുറ്റാരോപിതരും ചേർന്ന് അഭയയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. അഭയയ്ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നുവത്രേ. അടുക്കളയില്‍ ഇത്തരമൊരു ആക്രമണം നടതിന് പിന്‍ബലമേകുന്ന   എന്തെങ്കിലും തെളിവുണ്ടോയെന്നു  ഞാന്‍ നോക്കട്ടെ. 


ഡോ . സി . രാധാകൃഷ്ണൻ നടത്തിയ പോസ്റ്മർട്ടത്തിന്റെ റിപ്പോർട് പ്രകാരം അഭയയുടെ തലയ്ക്കു പിന്നിൽ രണ്ടു മുറിവുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലായി മൂന്നിടത്ത്  ചർമ്മം ഉരഞ്ഞുതുപോലുള്ള പാടുകളും ഉണ്ടായിരുന്നു . തലക്കു പിന്നിൽ വലതുഭാഗത്തായി1.8X0.5X0.2 സെമി ,1.5x0.5x0.3 സെമി വലിപ്പത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത് . പുറത്തും നിതംബത്തിലുമാണ് ചർമ്മം ഉരഞ്ഞ പാടുകൾ കാണപ്പെട്ടത് .

തലയുടെ മുകൾ ഭാഗത്തു മധ്യത്തിലാണ് തലയ്ക്കു പിന്നിലെ രണ്ടു മുറിവുകൾക്കു ചുറ്റിലും ചതഞ്ഞിരുന്നു . തലയോട്ടിക്കു ക്ഷതമൊന്നും ഇട്ടിരുന്നില്ല . ചതഞ്ഞ ഭാഗങ്ങൾക്ക് അടിയിലായി തലച്ചോറിൽ രക്തസ്രാവം കാണപ്പെട്ടു .കേസ് ഡയറി അനുസരിച്ചു അഭയയുടെ തലയ്ക്കു പിന്നിലെ രണ്ടു മുറിവുകളിൽ നിന്നും ചോര വാർന്നിരുന്നു . ഒരിഞ്ചിൽ താഴെ നീളവും അധികം ആഴമില്ലാത്തതുമായ മുറിവുകളായിരുന്നു അവ .മൃദദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു വച്ചശേഷവും തലയിൽ നിന്ന് രക്തം ഒലിച്ചിരുന്നു  . സിബിഐയുടെ വാദം അംഗീകരിക്കുകയാണെകിൽ കൃത്യം നടന്ന സ്ഥലത്തും അഭയയുടെ ശിരോവസ്ത്രത്തിലും തറയിലും ഉപയോഗിച്ച ആയുധത്തിലും രക്തം കാണണം .അഭയയുടെ തലയിൽ രണ്ടു മുറിവുകൾ ഉണ്ടായിരുന്നിട്ടും . അഭയയുടെ തലയിൽ രണ്ടു മുറിവുകളുണ്ടായിരുന്നിട്ടും സംഭവസ്ഥലത്തോ ശിരോവസ്ത്രത്തിലോ സമീപത്തു കാണപ്പെട്ട ആയുധത്തിലോ ഒരു തുള്ളി രക്തം പോലും ആരും കണ്ടില്ല . അവിടെ രക്തമുണ്ടായിരുന്നെകിൽ ഹോസ്റ്റലിലെ ഏതെങ്കിലും അന്തേവാസിയോ ദൃക്‌സാക്ഷിയോ അത് ശ്രദ്ധിക്കുമായിരുന്നു .

പതിനാറു വർഷത്തെ അന്വേഷണത്തിനിടെ സംഭവസ്ഥലത്തും ശിരോവസ്ത്രത്തിലും ആയുധത്തിലും രക്തം കണ്ടതായി ആരും പറഞ്ഞിട്ടില്ല .അങ്ങനെ തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ല . സഭാവസ്ഥലത്തോ അവിടെയുണ്ടായിരുന്ന വസ്തുക്കളിലോ രക്തം കണ്ടോയെന്നു ഏതു അന്വേഷണ ഉദ്യോഗസ്ഥനും ദൃക്‌സാക്ഷികളോട് ചോദിക്കുമെന്നും പ്രേത്യേകം പറയേണ്ടതില്ല . രക്തം കണ്ടെങ്കിൽ ആരും അത് ശ്രദ്ധിക്കാതെ ഇരിക്കില്ല .സംഭവം നടന്ന വനിതാ ഹോസ്റ്റലിലെ 123 അന്തേവാസികളിലും 20 പേർ മാത്രമായിരുന്നു കന്യാസ്ത്രീകൾ .

സംഭവസ്ഥലം അലങ്കോലപ്പെട്ടു കിടന്നു എന്ന് വ്യക്തമായി പറയുന്നുണ്ടെകിലും അവിടെ രക്തമുണ്ടായിരുന്നു എന്ന കാര്യത്തിൽ മൗനം മാത്രമാണ് പ്രോസിക്യഷന്റെ ഭാഗത്തു നിന്നുണ്ടായത് . ഈ  നിർണ്ണായക തെളിവ് ലോക്കൽ പോലീസ് മറച്ചുവെച്ചു എന്ന് ആരോപണമില്ല . സംഭവസ്ഥലത്തു രക്തം കണ്ടിരുന്നോ എന്ന് സിബിഐയും ഇതുവരെ  അന്വേഷിച്ചു കണ്ടു പിടിച്ചില്ല . ഈ സാഹചര്യത്തിൽ ,അടുക്കള  അലങ്കോലമായെങ്കിൽ അതിനു കാരണം മറ്റെന്തെങ്കിലുമായിരിക്കണം .ആരോപിക്കപ്പെടുന്നപോലെ അവിടെ ആക്രമണം നടന്നു കൊണ്ടിരിക്കണമെന്നില്ല. കുറ്റാരോപിതരുടെ ഈ വാദത്തിനു സിബിഐക്കും മറുപടിയില്ല .

ശാസ്ത്രീയ പരിശോധനകളിൽ, പ്രേത്യേകിച്ചു നാർക്കോ അനാലിസിസിൽ ,സംഭവം എങ്ങനെ  നടുന്നുവെന്നതിനെപ്പറ്റിയും അതിൽ കുറ്റാരോപിതരുടെ പങ്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും ലഭിച്ചതായി സിബിഐ അവകാശപ്പെടുന്നുണ്ട് എങ്കിലും സംഭവം നടന്നത് കൃത്യമായി എവിടെയാണെന്നു വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോ സിബിഐ അഭിഭാഷകനോ കഴിചിട്ടില്ലെന്നത് എന്നെ ഏതുഭാതപ്പെടുത്തി . സംഭവം നടന്നത് എവിടെയാണെന്ന് വിശദീകരിക്കാൻ ഞാൻ സിബിഐ അഭിഭാഷകനോട് ചോദിച്ചപ്പോൾ അദ്ദേഹം കോടതിയിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ നോക്കുകയാണ് ചെയ്തത് . പിന്നെ  കുറെ നേരം രണ്ടുപേരും കൂടി ചർച്ച നടത്തിയശേഷം രണ്ടു ഉത്തരങ്ങളുമായി  അഭിഭാഷകനെത്തി . 

വർക്ക്‌ ഏരിയയിലാണ് സംഭവം നടന്നത് എന്നായിരുന്നു ആദ്യത്തെ ഉത്തരം .അത് രേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്നി എനിക്ക് തോന്നിയപ്പോൾ വിശദീകരിക്കാൻ ഞാൻ വീണ്ടും സമയം നൽകി . കുറച്ചു  സാമ്യമെടുത്ത ശേഷം , സംഭവം നടന്നത് വർക്ക്‌ ഏരിയയിൽ തന്നെ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു . കേസ് ഡയറി പ്രകാരം സംഭവം നടന്നത് അടുക്കളയിലായിരിക്കണമല്ലോ എന്ന് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ  അന്വേഷണ ഉദ്യോഗസ്ഥൻ കിച്ചൻ ഏരിയയിലാണ് സംഭവം നടന്നതെന്ന ഉത്തരവുമായി മുന്നോട്ടു വന്നു . ഹോസ്റ്റലിന്റെ ഏതെല്ലാം ഭാഗങ്ങൾ ചേർന്നതാണ് കിച്ചൻ ഏരിയ എന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ല . കാരണം അടുക്കളയും വർക്ക്‌ ഏരിയയും ഭിത്തി കെട്ടി തിരിച്ചിട്ടുണ്ട് .

ഫ്രിസ്‌ഡ്ജ് വർക്ക്‌ ഏരിയയിലാണ് വച്ചിരിക്കുന്നതെന്നും അഭയ അടുക്കളയിൽ എന്തെങ്കിലും കണ്ടിരുന്നെകിൽ വെള്ളമെടുക്കാൻ വർക്ക്‌ ഏരിയായിൽ പോകുമായിരുന്നില്ലെന്നും കുറ്റാരോപിതരുടെ അഭിഭാഷകൻ ഈ ഘട്ടത്തിൽ വിശദീകരിച്ചു . പ്രധാന കാര്യങ്ങൾ പോലും വിശദീകരിക്കാൻ സിബിഐക്ക് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സംഭവം നടന്നത് കിച്ചൻ ഏരിയയിലാണെന്ന് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .അന്വേഷണം അന്ത്യഘട്ടത്തിലേക്കു നീങ്ങിയിട്ടും ഏറ്റവും പ്രസക്തമായ കാര്യങ്ങളെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ അഭിഭാഷകനും ചില അവ്യക്ത ധാരണകൾ മാത്രമേയുള്ളൂ .

കുറ്റകൃത്യത്തിന്‌ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ആയുധം സംബന്ധിച്ചും സിബിഐക്കു വ്യക്തമായ ധാരണയില്ല .ഒരു കോടാലിയാണ് ആയുധമെന്നു പ്രോസിക്യയൂഷൻ അവകാശപ്പെടുന്നു . സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പ്രോസിക്യഷൻ പറയുന്ന കോടാലികൊണ്ടു ചെറിയ ഒരടി കൊടുത്താൽ പോലും അടികൊണ്ട ഭാഗത്തു പൊട്ടലുണ്ടാകും .കണ്ടെടുത്തതായി പ്രോസിക്യയൂഷൻ പറയുന്ന വലിയ കോടാലികൊണ്ടു അഭയയെ അടിച്ചാൽ വളരെ ഗുരുതരമായ മുറിവും പൊട്ടലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം . എന്നാൽ, അഭയയുടെ ശരീരത്തിൽ ഇത്തരത്തിൽ പൊട്ടലുകളൊന്നും കാണപ്പെട്ടിരുന്നില്ല . അഭയയുടെ തലയിലെ മുറിവുകൾ കോടാലികൊണ്ടുള്ള അടിയേറ്റു ഉണ്ടായതാണെന്നാന്ന് പ്രോസിക്യഷൻ പറയുന്നത് .

അഭയയുടെ തലയിലുണ്ടായിരുന്ന മുറിവുകൾക്കു ഒരിഞ്ചിൽ താഴെ ,അതായതു 1.3 സെന്റിമീറ്ററും 1.8 സെന്റിമീറ്ററും .മാത്രമേ നീളമുണ്ടായിരുന്നോള്ളൂ .ആഴവും ഉണ്ടായിരുന്നില്ല .സിബിഐ കണ്ടെടുത്തത് 3.250 കിലോഗ്രാം തൂക്കവും 29 സെ.മി. നീളവും ഏഴു സെ.മി. വീതിയും 3.4 സെ.മി. കൈപ്പിടി നീളമുള്ള ഒരു വലിയ കോടാലിയായിരുന്നു .ഇ കോടാലിയാണ് ആക്രമത്തിന് ഉപയോഗിച്ചതെന്ന് വാദം നേരത്തെ സി‌ബിഐ തന്നെ അതിന്റെ ഫൈനൽ റിപ്പോർട്ടിൽ തള്ളിക്കളഞ്ഞിരുന്നു . ഇത്ര ഭാരമുള്ള കോടാലികൊണ്ടു ചെറിയ ഒരടിപോലും വലിയ മുറിവുണ്ടാക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതുപോലുള്ള മുറിവ് ഇതുകൊണ്ടു ഉണ്ടാകില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടുവെന്നാണ് ഫൈനൽ റിപ്പോർട്ടിൽ സിബിഐ പറഞ്ഞിരുന്നതു.

കോടതിയിൽ ഒരു കോടാലിയും ഹാജരാക്കിയിരുന്നില്ലെന്നും ഡോക്ടർ ഹോസ്റ്റൽ സാന്ദർശിച്ചപ്പോൾ അന്തേവാസികൾ ഏതോ കോടാലി കാണിച്ചുവെന്നേയുള്ളുവെന്നും ഈ ആയുധത്തെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ റിപ്പോർട്ടിന് ഒരു പ്രസക്തിയില്ലെന്നും സിബിഐ അഭിഭാഷകൻ വാദിച്ചു .ഈ  സമയം കുറ്റാരോപിതരുടെ അഭിഭാഷകൻ ,കോടാലി പിടിച്ചെടുത്തതിന്റെയും കോടതിയിൽ ഹാജരാക്കിയതിന്റെയും രേഖകൾ കാണിച്ചു .അപ്പോൾ സിബിഐ അഭിഭാഷകന് വിശദീകരണമൊന്നും നൽകാനുണ്ടായില്ല .

നാർക്കോ അനാലിസിസ് റിപ്പോർട്ടിൽ ഒരു ചുറ്റികയും ഒരു കോടാലിയും ഉപയോഗിച്ചതായി സൂചിപ്പിക്കുന്നുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ രണ്ടു ആയുധങ്ങളും ഒന്നു തന്നെയായിരിക്കും എന്ന് വിശദീകരിക്കാനാണ് സിബിഐ അഭിഭാഷകൻ ശ്രമിച്ചത് . ചുറ്റികയും കോടാലിയും ചേർന്ന ഒരായുധം ഇ കേസിൽ ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല .അഭയയിൽ കാണപ്പെട്ട ചെറിയ മുറിവുകൾ ഉണ്ടാക്കിയതായി കരുതാവുന്ന ആയുധം ഇതുവരെ കണ്ടെടുക്കപ്പെട്ടില്ല .

കുറ്റാരോപിതരുടെ പങ്ക്  തെളിയിക്കാനായി ബ്രെയിൻ ഫിംഗർ പ്രിന്റ് റിപ്പോർട്ടിനെ സിബിഐ അഭിഭാഷകൻ ശക്തമായി ആശ്രയിച്ചിരുന്നു .അഭയ കേസുമായി ബന്ധപ്പെട്ടു കുറ്റാരോപിതർ ഉൾപ്പെടെ സംശയിക്കുന്ന നിരവധി ആളുകളെ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽ ഹെൽത് ആൻഡ് ന്യുറോ സയൻസിൽ (നിംഹാൻസ്) ബ്രെയിൻ ഫിംഗർ പ്രിന്റ് പരിശോധനക്ക് വിദേയമാക്കിയിരുന്നു .

അഭയയുടെ മരണത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടോയെന്നു കണ്ടെത്താൻ രണ്ടും മൂന്നും കുറ്റാരോപിതരിൽ നടത്തിയ ബ്രെയിൻ ഫിഗർ പ്രിന്റ് പരിശാധനയിൽ .പങ്കാളിത്തമുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊരു പ്രതികരണവും അവരുടെ തലച്ചോറിൽ ഉണ്ടായില്ല . ഇക്കാര്യം അഡിഷണൽ എസ്പി ആർ. ആർ. സഹായ് 2005 ഓഗസ്ററ് 25-ന്   നൽകിയ ഫൈനൽ റിപ്പോർട്ടിൽ പറഞ്ഞിട്ടുമുണ്ട് . അഭയയുടെ മരണത്തിൽ ഇവർക്ക് പങ്കാളിത്തമില്ലെന്ന ബ്രെയിൻ ഫിംഗർ പ്രിന്റ് റിപ്പോർട് സിബിഐ തന്നെ അംഗീകരിച്ചിട്ടുണ്ട് എന്നാണു ഇതിനർത്ഥം. എന്നിട്ടും ഇതിനു വിരുദ്ധമായ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ കുറ്റാരോപിതരുടെ പങ്കു തെളിയിക്കുന്നെണ്ടെന്നു സിബിഐ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നതു എന്തിനാണെന്ന് മനസ്സിലാകുന്നില്ല .ആരോപിക്കപ്പെടുന്ന കൊലപാതകത്തിൽ കുറ്റാരോപിതർക്കു പങ്കില്ലെന്നാണ് പോളിഗ്രാഫ് ടെസ്റ്റുകളും പറയുന്നത് . 


എവിഡൻസ്‌  ആക്ട് 21 വകുപ്പ് പ്രകാരം നാർക്കോ അനാലിസിസ് റിപ്പോർട് സ്വീകരിക്കാവുന്ന തെളിവാണെന്ന് സിബിഐ അഭിഭാഷകൻ  വാദിച്ചു .ജാമ്യഹർജി പരിഗണിക്കുമ്പോൾ ആവശ്യമില്ലാത്തതായതിനാൽ ,നാർക്കോ അനാലിസിസ് റിപ്പോർട് തെളിവായി സ്വീകരിക്കാമോ എന്നതിലേക്ക് ഞാൻ കടക്കുന്നില്ല . മൂന്നു കുറ്റാരോപിതരുടെയും നാർക്കോ അനാലിസിസ് വീഡിയോ അടങ്ങിയ ,എനിക്ക് നൽകിയ നാലു സിഡികളും ഞാൻ സൂഷ്മമായി പരിശോധിച്ചു . മൂന്നു കുറ്റാരോപിതർ ഓരോരുത്തരുടെയും പരിശോധന റിപ്പോർട് അടങ്ങിയ ഓരോ സിഡിയും മൂന്നുപേരുടെയും ഓരോ ഫയൽ അടങ്ങിയ മറ്റൊരു സിഡിയും. ബാഗ്ലൂർ നിംഹാൻസിലെ ഡോ. മാലിനിയാണ് ഇവ തയ്യാറാക്കിയതെന്നാണ് പറഞ്ഞിരുന്നത് . ബാംഗ്ലൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് നേരിട്ടാണ് ഇവ എത്തിച്ചതെന്നും പറഞ്ഞിരുന്നു .


നാലു സിഡികളും എഡിറ്റു ചെയ്തതും കൃത്രിമങ്ങൾ കാട്ടിയതുമാണെന്നു പരിശോധനയിൽ മനസ്സിലായി . നാർക്കോ അനാലിസിസ് നടത്തിയ വ്യക്തിയോ , വ്യക്തികളോ ഫോറൻസിക് ലബോറട്ടറിയിൽ വച്ചുതന്നെ സിഡികൾ എഡിറ്റു ചെയ്യുകയും കൃത്രിമം കാട്ടുകയും ചെയ്തിരിക്കാനാണ് സാധ്യത എന്ന് ഞാൻ കരുതുന്നു .നഗ്‌നനേത്രങ്ങൾ കൊണ്ടു തന്നെ സിഡിയിലെ എഡിറ്റിങ് വ്യക്തമായി കാണാനാവും .അതിനു വിദഗ്‌ധരുടെ ആവശ്യമൊന്നുമില്ല .എഡിറ്റു ചെയ്യാത്ത ഒരു സിഡിയും ഉണ്ടായിരുന്നില്ല .ഇപ്പറഞ  കാര്യങ്ങളാൽ നാർക്കോ അനാലിസിസ് സിഡികളെയോ ഡോ മാലിനി നൽകിയ റിപ്പോർട്ടിനെയോ അൽപ്പമെങ്കിലും ആശ്രയിക്കാൻ ഞാൻ ഒരുക്കമല്ല .

കോടതിയിൽ ഹാജരാക്കിയ ഈ  സിഡികൾ ആശ്രയിച്ചാൽ കോടതിയും അന്വേഷണ ഉദ്യോഗസ്ഥനും തെറ്റായ നിഗമങ്ങളിലെത്തും എന്നതിന് എനിക്ക് യാതൊരു സംശയവുമില്ല . അന്വേഷണത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കോടതിക്ക് അധികാരമുള്ളതുകൊണ്ടാണ് ഞാൻ ഈ  നിരീക്ഷണങ്ങൾ നടത്തുന്നത് .അതുകൊണ്ടു കുറ്റാരോപിതരുടെ നാർക്കോ അനാലിസിസ്ന്റെ എഡിറ്റു ചെയ്യാത്ത ഒറിജിനൽ സിഡി കണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എല്ലാ ക്രമീകരണവും നടത്തേണ്ടത് ആവശ്യമാണ് . ഇപ്പോഴത്തെ സിഡികളുടെ വിവരം വെച്ച് മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് ചെയ്യണം .എഡിറ്റു ചെയ്തതും കൃത്രിമത്വം  കാട്ടിയതുമായ സിഡികളും ഡോ . മാലിനി നൽകിയ നാർക്കോ അനാലിസിസ് റിപ്പോർട്ടും അന്വേഷണത്തെ വഴിതെറ്റിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല .

 അഭയാ കേസില്‍ എഎസ്ഐ വി.വി അഗസ്റിന്‍ ഫസ്റ് ഇന്‍ഫര്‍മേഷന്‍ സ്റേറ്റ്മെന്റില്‍ സമയം രാവിലെ 8.30 എന്ന്  മനഃപൂര്‍വം രേഖപ്പെടുത്തിയെന്ന്  ആരോപിക്കപ്പെട്ടിരുന്നു . എഫ്.ഐ.എസ് ആ സമയത്തു രേഖപ്പെടുത്താന്‍ പറ്റില്ലായിരുന്നു എന്ന്  എഫ്.ഐ.എസ് വായിച്ചു നോക്കിയാല്‍ മനസിലാകും. രാവിലെ 8.30 എന്നാണ് എഫ്.ഐ.എസില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയമെന്നതു ശരിയാണ്. എഫ്.ഐ.എസ് രേഖപ്പെടുത്തുന്ന  സമയവും തീയതിയും തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും തെറ്റുവരുത്താന്‍ പാടില്ല. എന്നല്‍, സമയമോ തീയതിയോ തെറ്റായി രേഖപ്പെടുത്തി എന്നതുകൊണ്ടു മാത്രം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനില്‍ ദുരുദ്ദേശ്യം ആരോപിക്കാന്‍ കഴിയുമോ? എങ്കില്‍, കേസ് ഡയറിയില്‍ കാണിച്ചിരിക്കുന്ന  തീയതി തെറ്റിച്ചതിനു സി.ബി.ഐയും മറുപടി പറയേണ്ടിവരും. സി.ബി.ഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നണു കേസ് ഡയറിയില്‍ ( വാല്യം 5, പേജ് 1)രേഖപ്പെടുത്തിയിരിക്കുന്നത്. അഭയ മരിക്കുതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്. അതായത്, എഫ്.ഐ.ആര്‍ റിക്കാര്‍ഡിംഗ് സമയത്തെപ്പറ്റി രേഖപ്പെടുത്തിയ രണ്ട് ഓഫീസര്‍മാരും കാര്യമായ തെറ്റു വരുത്തി. എന്തിന് എന്നണ് ചോദ്യം. എന്തെങ്കിലും കൃത്രിമം കാട്ടാന്‍വേണ്ടിയായിരുന്നു  ഇതെന്ന് പറയാനാവുമോ? സി.ബി.ഐ പറയുന്നതു ലോക്കല്‍ പോലീസും വി.വി അഗസ്റിനും വരുത്തിയ എല്ലാ പിഴവുകളും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായിരുു എന്നണ്. അങ്ങനെയെങ്കില്‍, അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും  ഇതൊരു കൊലപാതകമാകാനാണു സാധ്യതയെന്നും എന്തുകൊണ്ട് അദ്ദേഹം കേസ് ഡയറിയില്‍ എഴുതി. കൊലപാതക വിവരം മറച്ചുവയ്ക്കാനായിരുന്നെങ്കിെല്‍ എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ 'കൊലപാതക' സിദ്ധാന്തവുമായി ഏറെക്കുറെ പൊരുത്തപ്പെടുന്ന വിധത്തിലുള്ള 'കൊലപാതക'ത്തിന്റെ ഒരു സാങ്കല്പിക ചിത്രം കേസ് ഡയറിയില്‍ രേഖപ്പെടുത്തി. മറ്റ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരുത്തിയ ഓരോ പിഴവിലും ദുരുദ്ദേശ്യം ആരോപിക്കും മുമ്പ് ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആഴത്തില്‍ ചിന്തിക്കണം. മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റിന്‍ അത് ഇന്‍ക്വസ്റ് റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ചേര്‍ത്തില്ല എന്നു സി.ബി.ഐ ആരോപിക്കുുണ്ട്. കഴുത്തിലെ പരിക്കുകള്‍ ഇന്‍ക്വസ്റ് റിപ്പോര്‍ട്ടിലില്ല എന്നതു നേരാണ്. അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പാടുകള്‍ കുറ്റാരോപിതര്‍ അവരെ ആക്രമിച്ചു എന്നതിനു മതിയായ തെളിവാണെന്ന്  പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഇതിനു മറുപടി ഒന്നെയുള്ളു. പോസ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അഭയയുടെ കഴുത്തില്‍ എന്തെങ്കിലും പരിക്കുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പോസ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനെ സി.ബി.ഐ അവിശ്വസികുന്നില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടു വിശ്വസിക്കുന്ന സി.ബി.ഐ എന്തുകൊണ്ടു വി.വി. അഗസ്റിനെ മാത്രം ആക്രമിക്കുന്നു ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകാര്യമാണെങ്കില്‍, ഇല്ലാത്ത പരിക്കു രേഖപ്പെടുത്തിയില്ല എന്നു പറഞ്ഞ് എന്തുകൊണ്ട് അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുന്നു? 

സി.ബി.ഐ ആണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന്  കുറിപ്പെഴുതിവച്ചുകൊണ്ടാണ് അഗസ്റിന്‍ ആത്മഹത്യ ചെയ്തതെന്ന് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നോ  എന്നതു സംബന്ധിച്ച്, മറ്റു തെളിവുകളേക്കാള്‍ ഡോക്ടറുടെ റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ പോസ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ കൃത്യത സംശയിക്കാന്‍ കാരണങ്ങളുണ്ടായിരിക്കണം.തൊണ്ടിസാധനങ്ങള്‍ പലതും ക്രൈംബ്രാഞ്ച് മനഃപൂര്‍വം നശിപ്പിച്ചു എന്നൊരു ആരോപണം സി.ബി.ഐ ഉന്നയിച്ചിരുന്നു . പതിവുള്ള ഔദ്യോഗിക രീതിയനുസരിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചതെന്നും  ക്രൈംബ്രാഞ്ചല്ലെന്നും  കേസ് ഡയറിയില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച 1993 ജനുവരി 30-ന് തന്നെ  ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു . അതുകഴിഞ്ഞ് ഏകദേശം ആറുമാസത്തിനുശേഷം ജൂണിലാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചത്. ആ സമയത്ത് ക്രൈംബ്രാഞ്ച് ചിത്രത്തിലൊരിടത്തും ഇല്ലായിരുന്നു.1993 മാര്‍ച്ചില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതായി കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കിെല്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു . അവരതു ചെയ്തില്ല. സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. വസ്തുതകള്‍ ഇതായിരിക്കെ, സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികളെ പഴിചാരുകയാണ്, സത്യത്തിനും രേഖകള്‍ക്കും വിരുദ്ധമായി. ഇതു തികച്ചും നിര്‍ഭാഗ്യകരവും അനുകമ്പയില്ലാത്തതുമാണ്. ഇത്തരം വാദങ്ങള്‍കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാമുെ സി.ബി.ഐ കരുതേണ്ട. അവര്‍ റോംഗ് നമ്പരാണ് ഡയല്‍ ചെയ്തത്. 

ബാഹ്യസമ്മര്‍ദങ്ങള്‍ക്കൊന്നും  വഴങ്ങാത്ത സത്യസന്ധനായ ഒരേയൊരു ഉദ്യോഗസ്ഥനായി അഭയയുടെ പിതാവ് കണ്ടതു വര്‍ഗീസ് പി. തോമസിനെയാണ്. കേസന്വേഷണത്തില്‍ പാകപ്പിഴകളും അഭയയുടെ മരണം കൊലപാതകമാണുെം ആദ്യം കണ്ടെത്തിയത് അദ്ദേഹമാണെന്നാണ് പറയുന്നത്. ബാഹ്യ ഇടപെടല്‍ മൂലം അദ്ദേഹത്തിന് അന്വേഷണം തുടരാനായില്ലെന്നും  അഭയയുടെ പിതാവ് പറയുന്നു. അതുകൊണ്ട് ഈ കേസ് അന്വേഷണത്തില്‍ അദ്ദേഹം എന്തെല്ലാം നടപടികളെടുത്തു എന്നു  ഞാന്‍ പരിഗണിക്കുകയാണ്. ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് 29-03-1993 ന് എഫ്.ഐ.ആര്‍. രജിസ്റര്‍ ചെയ്തുവെന്നാണു സി.ബി.ഐ സൂക്ഷിച്ചിരിക്കുന്ന  കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍, ഏകദേശം രണ്ടു മാസം അദ്ദേഹം ഒരൊറ്റ സാക്ഷിയെപ്പോലും ചോദ്യം ചെയ്യുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും മജിസ്ട്രേറ്റ് നശിപ്പിക്കാതിരിക്കാനും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു രണ്ടു മാസത്തിനുശേഷം 20-5-1993-ലാണ് അദ്ദേഹം ആദ്യമായി എട്ടു സാക്ഷികളെ ചോദ്യംചെയ്യുന്നത്. അന്വേഷണം തുടർന്ന് . 7-7-1993-ല്‍ ഒരു സാക്ഷിയെ ചോദ്യംചെയ്തു. 16-7-1993-ല്‍ സുപ്പീരിയര്‍ ഓഫീസര്‍ എഴുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (കേസ് ഡയറി വാല്യം 5, പേജ് 184) പറഞ്ഞിരിക്കുന്നതു വര്‍ഗീസ് പി. തോമസ് അതുവരെയുള്ള കാലയളവില്‍ ആകെ ചെയ്തത് ഒരു സാക്ഷിയെ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നാണ്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നു നിരീക്ഷിച്ച് സി.ബി.ഐ എസ്പി ഇതിനിടെ വര്‍ഗീസ് പി. തോമസിനെതിരേ റിപ്പോര്‍ട്ട് എഴുതി. കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുടർന്ന് അദ്ദേഹത്തിനു നിര്‍ദേശവും നല്‍കി (കേസ് ഡയറി വാല്യം 5, പേജ് 193). അതുവരെയുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ 13-8-1993-ല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അയയ്ക്കാന്‍ കഴിഞ്ഞില്ലെന്നു കാണിച്ചു സി.ബി.ഐ എസ്പി 18-9-1993-ല്‍ വര്‍ഗീസ് പി. തോമസിനു മെമ്മോ നല്‍കി. പ്രസക്ത വിവരങ്ങള്‍ ഉടനടി നല്‍കാനും ആവശ്യപ്പെട്ടു. ഹംസ കേസിന്റെ വിചാരണയില്‍ വര്‍ഗീസ് പി. തോമസ് പങ്കെടുത്തിരുങ്കിെലും അഭയാ കേസ് അന്വേഷിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു  22-11-1993-ല്‍ അയച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (വാല്യം 5, പേജ് 197) എസ്പി പറയുന്നു . കാരണം, ആഴ്ചയില്‍ നാലു ദിവസം മാത്രമാണു ഹംസ കേസില്‍ വിചാരണ നടന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഇതെന്നും  എസ്പി ചൂണ്ടിക്കാട്ടി.അഞ്ചാംവാല്യം കേസ് ഡയറിയുടെ 199-ാം പേജില്‍ സി.ബി.ഐ ഡിഐജി 10-12-1993-ല്‍ താഴെപ്പറയുന്ന  നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു  ബ്രാഞ്ച് എസ്പിക്ക് ജോലി ഏറ്റെടുക്കാം. മതിയായ കാരണമില്ലാതെ ഏതെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ അതിന്റെ പഴി ആദ്യം ബ്രാഞ്ച് എസ്പിക്കും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനുമായിരിക്കും.''ഈ സാഹചര്യത്തില്‍ അഭയാ കേസിന്റെ അന്വേഷണ ചുമതല വര്‍ഗീസ് പി. തോമസില്‍നിന്നു  മാറ്റി സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.കെ. ബാലകൃഷ്ണന്‍ നായരെ ഏല്പിച്ചു. തുടർന്ന് 30-12-1993-ലെ ഉത്തരവു പ്രകാരം ഡിവൈഎസ്പി കെ.വി. ഹരിവത്സനായി ചുമതല. ബാലകൃഷ്ണന്‍ നായര്‍ കേസില്‍ എന്തെങ്കിലും നടപടി എടുത്തതായി രേഖകളിലില്ല.ഏതായാലും സി.ബി.ഐ കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തോളം വര്‍ഗീസ് പി. തോമസ് അന്വേഷണം നടത്തിയത് ഇങ്ങനെയാണ്. ഇതിനിടെ, സ്വാഭാവികമായി സംഭവിക്കുതുപോലെ തെളിവുകള്‍ പലതും നഷ്ടപ്പെട്ടു. എന്നാല്‍, അതു തടയാന്‍ അദ്ദേഹം യാതൊന്നും  ചെയ്തില്ല. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്, രേഖകള്‍ നശിപ്പിക്കപ്പെടുന്നതു തടയാന്‍ എളുപ്പം കഴിയുമായിരുന്നു . എന്നിട്ടും, ഇപ്പോള്‍ പഴിചാരുന്നതു ക്രൈംബ്രാഞ്ചിനുമേലും. ഈ പശ്ചാത്തലത്തിലാണു ലോക്കല്‍ പോലീസിലെ അഡീഷണല്‍ എസ്ഐ മാത്രമായിരുന്ന  വി.വി അഗസ്റിന്‍ കേസന്വേഷണത്തില്‍ ചെയ്ത കാര്യങ്ങള്‍ പ്രസക്തമാകുന്നത്. രണ്ടു ദിവസം കൊണ്ട് 24 സാക്ഷികളില്‍നിന്ന്  അദ്ദേഹം മൊഴിയെടുത്തു. കേസ് രജിസ്റര്‍ ചെയ്ത് പിറ്റേദിവസംതന്നെ  ഇതൊരു കൊലപാതകം ആയിരിക്കാം എന്ന  മട്ടില്‍ അദ്ദേഹം അന്വേഷണം നീക്കി. ഇന്‍ക്വസ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ അദ്ദേഹം തയാറാക്കി. എന്നാല്‍, തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കുതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു വന്ന  നിസാര പിഴവുകളെപ്പോലും കുറ്റപ്പെടുത്തുകയായിരുന്നു. കുറ്റമറ്റ ഒരു അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ല. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചു എന്നല്ല എണ്ണപ്പെടുന്നത്. ലോക്കല്‍ പോലീസിലെയായാലും ക്രൈംബ്രാഞ്ചിലെയായാലും സി.ബി.ഐയിലെ യായാലും ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ദുരുദ്ദേശ്യം ആരോപിക്കുന്നതു ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാവണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ ഉദ്യോഗസ്ഥന്റെയോ പ്രതിച്ഛായ തകര്‍ക്കാനായി പിഴവുകളെ പെരുപ്പിച്ചു കാണിക്കരുത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നും  അതിനാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും  സി.ബി. ഐയുടെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്ന  കാര്യവും ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്. ഇതെല്ലാമായിട്ടും സി.ബി.ഐയുടെ ഇപ്പോഴത്തെ അന്വേഷണ സംഘം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സഭയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു തങ്ങളുടെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയതെന്നാണോ അവര്‍ അര്‍ഥമാക്കുന്നത്? ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥനെ അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ടോ?

അഭയയുടെ മരണം കൊലപാതകം എതിനേക്കാള്‍ ആത്മഹത്യയാണൊണ് പല ഡോക്ടര്‍മാരുടെയും വൈദ്യശാസ്ത്ര നിഗമനം. കിണറ്റില്‍ വീണശേഷവും അഭയയ്ക്കു ബോധമുണ്ടായിരുുവുെം അതിനാല്‍ മുങ്ങിമരണമാണു സംഭവിച്ചതുെമാണു ഡോ. സി. രാധാകൃഷ്ണന്‍ പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന  നിഗമനം മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെ എതിര്‍ക്കാന്‍ കാരണങ്ങളില്ലാതിരുതിനാല്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചു. വിഷാദാവസ്ഥയിലായിരുന്ന  അഭയയുടെ വിഭ്രാന്തിയാവാം അടുക്കള അലങ്കോലമായതിനു കാരണമൊണു ക്രൈംബ്രാഞ്ച് വിശദീകരിക്കാന്‍ ശ്രമിച്ചത്. അഭയയുടെ അമ്മയ്ക്കും അമ്മാവനും മാനസികരോഗമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. അഭയയുടെ അമ്മയുടെ സഹോദരന്‍ പലതവണ കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്, സംഭവം നടക്കുന്നത് അഭയയുടെ മാസമുറക്കാലത്താണ്. ഇക്കാലത്തു മാനസിക സംഘര്‍ഷം ഉണ്ടാകാമെന്നാണ്  വൈദ്യശാസ്ത്ര അഭിപ്രായം.പരീക്ഷയില്‍ അഭയയ്ക്ക് അഞ്ചു ശതമാനം മാര്‍ക്കേ ലഭിച്ചിരുന്നൊള്ളു. കോവെന്റിലേക്ക് അടയ്ക്കേണ്ടിയിരുന്ന  1000 രൂപയും അടച്ചിരുന്നില്ല. ഇക്കാരണങ്ങളാല്‍ അഭയ മാനസികാസ്വാസ്ഥ്യത്തിലായിരുന്നു .സി.ബി.ഐ സമര്‍പ്പിച്ച മൂന്നാമത്തെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ എസ്.പി ത്യാഗരാജനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു : കേസിന്റെ വിവിധ സാഹചര്യങ്ങളും ഘടകങ്ങളും പൂര്‍ണമായി പഠിച്ചശേഷം ത്യാഗരാജന്‍ എത്തിയ നിഗമനം സി.ബി.ഐ ഈ കേസ് ഏറ്റെടുക്കേണ്ടതില്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിയിലൂടെയായിരുന്നു . സംഭവസ്ഥലത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം അദ്ദേഹം എത്തിയ നിഗമനം അഭയ ആത്മഹത്യ ചെയ്തതാണൊണ്. കൊലപാതക സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞതു മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ്. കോടാലികൊണ്ട് മനഃപൂര്‍വം ആക്രമിക്കപ്പെട്ടെങ്കില്‍ അഭയയ്ക്കു ഗുരുതരമായ പരിക്കുണ്ടാകുമായിരുന്നു . ഡോ. സി. രാധാകൃഷ്ണന്റെയും ഡോ. ഉമാദത്തന്റെയും അഭിപ്രായങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനം. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ഇതു പറഞ്ഞിട്ടുണ്ട്. സി.ബി.ഐയുടെ ആദ്യത്തെ ഫൈനല്‍ റിപ്പോര്‍ട്ടിലും കൊലപാതകസാധ്യത അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭയയുടെ മരണം കൊലപാതകമാണുെ സ്ഥാപിക്കാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഡോ. എസ്.കെ. പഥക് ജയ്പൂര്‍, ഡോ. മഹേഷ് വര്‍മ ജയ്പൂര്‍, ഡോ. ജി.ആര്‍ ഭാസ്കര്‍ ഹൈദരാബാദ് എന്നിവരുടെ അഭിപ്രായമാണു സി.ബി.ഐ തേടിയത്. ഇവരുടെ റിപ്പോര്‍ട്ടു പരിഗണിച്ച ശേഷവും സി.ബി.ഐ എത്തിയ നിഗമനം അഭയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്ര അഭിപ്രായം ഏകകണ്ഠമല്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ നിരസിച്ചോ എന്നു  കേസ് ഡയറിയില്‍ പറയുന്നില്ല. അഭയയുടെ മരണം ആത്മഹത്യയാണോ അല്ലയോ എന്ന  ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിരസിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതിനിപ്പോഴും നിയമപരമായ സാംഗത്യമുണ്ട്. ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു  സ്ഥിരീകരിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഈ കോടതിയുടെ മുമ്പാകെയില്ല. സി.ബി.ഐ പറഞ്ഞ പല കാര്യങ്ങളും വസ്തുതകള്‍ക്കു വിരുദ്ധമാകയാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവു കാണാതെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു  പറയാനാവില്ല. 

അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ സ്റാര്‍ വിറ്റ്നെസ് (മുഖ്യ സാക്ഷി). നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റാര്‍ തീഫ്' (കുപ്രസിദ്ധ മോഷ്ടാവ്) ആണിയാള്‍. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് പയസ് ടെന്‍ത് കോവെന്റിലെ കെട്ടിടത്തിന്റെ ടെറസിലുള്ള മിന്നല്‍ രക്ഷാകവചത്തിന്റെ ഭാഗങ്ങള്‍ രണ്ടു തവണയായി ഇയാള്‍ മോഷ്ടിച്ചു. മൂന്നാംതവണ ബാക്കി ഭാഗങ്ങള്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ രണ്ടുപേര്‍ ടോര്‍ച്ചു തെളിച്ച് തന്റെനേരേ വരുന്നതു കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ എന്താണു ചെയ്യുന്നതെന്ന്  ഇയാള്‍ ഒളിച്ചിരുന്നു  നോക്കി. കെട്ടിടത്തിന്റെ നിലവറയിൽനിന്നു  അഞ്ചാംനിലയിലേക്കും ടെറസിലേക്കും പോകുന്ന പിരിയന്‍ ഗോവണികയറി ഇവര്‍ വരുന്നതു കണ്ടു. ടെറസിലെത്തിയ ഇവര്‍ പരസ്പരം തിരിഞ്ഞുനിന്നു  പല ദിശകളിലേക്കും നോക്കി. പാരപ്പെറ്റിന്റെ മുകളിലൂടെ ടോര്‍ച്ചുതെളിച്ചു താഴെ മുറ്റത്തേക്കും നോക്കി. തന്നെ അവര്‍ തിരിച്ചറിഞ്ഞെന്നു  തോന്നിയപ്പോള്‍ താന്‍ സ്ഥലംവിട്ടു എന്നാണ് അടയ്ക്കാ രാജുവിന്റെ മൊഴി.സംഭവം നടന്നതു പതിനാറര വര്‍ഷം മുമ്പാണ്. എന്നാലിപ്പോള്‍ കുറ്റാരോപിതരെ അറസ്റു ചെയ്യുകയും അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരികയും ചെയ്തശേഷം ഇയാള്‍ സി.ബി.ഐയുടെ പക്കല്‍ ചെന്ന്  താന്‍ അന്നു  കണ്ടവരിലൊരാള്‍ ഒന്നാം കുറ്റാരോപിതനാണെന്ന്   മൊഴി നല്‍കുകയായിരുന്നു . പ്രോസിക്യൂഷന്‍ പറയുന്നത്, മൂന്നാം  കുറ്റാരോപിതയുമായി അവിഹിതബന്ധമുണ്ടായിരുന്ന  മുന്‍പറഞ്ഞ രണ്ടുപേരും അവരെ കാണാനായി കെട്ടിടത്തിന്റെ നിലവറ ഭാഗത്തുളള അടുക്കളയിലേക്കു പോവുകയായിരുന്നു  എന്നാണ്. അടുക്കളയിലേക്ക് എത്രയും വേഗം ചെല്ലുതിനു പകരം അവര്‍ ഗോവണി കയറി അഞ്ചാംനിലയിലെ ടെറസിലെത്തി! നിലവറ ഭാഗത്തുനിന്നാണ് ഈ ഗോവണി തുടങ്ങുന്നത്. ഈ മൊഴിയുടെ ബലത്തിലാണു മൂന്നു കുറ്റാരോപിതരേയും തുടർന്നും  ജയിലില്‍ പാര്‍പ്പിക്കണമെന്നു  പ്രോസിക്യൂഷന്‍ ഈ കോടതിയോട് ആവശ്യപ്പെടുന്നത്. സംഭവദിവസം പാതിരാത്രി ഏകദേശം 12.30-ഓടെ കോവെന്റിനടുത്തുള്ള തന്റെ വീടിനു സമീപം 'കോട്ടൂരച്ച'ന്റെ സ്കൂട്ടര്‍ കണ്ടു എന്ന് മാത്രമേ സഞ്ജു പി. തോമസ് മൊഴി നല്‍കിയിട്ടുള്ളു. ഇതല്ലാതെ കുറ്റാരോപിതര്‍ക്കെതിരേ യാതൊരു മൊഴിയും ഇയാള്‍ നല്‍കിയിട്ടില്ല. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ ജയിലിലടയ്ക്കണമെന്ന  സി.ബി.ഐയുടെ ആവശ്യം ന്യായീകരിക്കത്തക്കതാണോ എന്ന  ചോദ്യം മാത്രമേ കുറ്റാരോപിതരുടെ അഭിഭാഷകന്‍ ചോദിക്കുന്നുള്ളു.മറ്റു പല സാക്ഷികളെയും സി.ബി.ഐ ചോദ്യംചെയ്തു. മൂന്നു  കുറ്റാരോപിതര്‍ക്കും സ്വഭാവഗുണമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും മാത്രമാണ് ഇതിന് അടിസ്ഥാനം. ഇനി ഈ തെളിവുകള്‍ സ്വീകരിച്ചാല്‍ തന്നെ , ഇത്തരം സ്വഭാവദൂഷ്യം കുറ്റാരോപിതരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന  കുറ്റം തെളിയിക്കുന്നുണ്ടോ  എന്നതാണു ചോദ്യം. വേണുഗോപാലന്‍ നായരാണ് മറ്റൊരു പ്രധാന സാക്ഷി. ഇയാളോട് ഒന്നാം കുറ്റാരോപിതന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട് എന്നാണു പ്രോസിക്യൂഷന്റെ വാദം. മുമ്പു ഡ്രൈവറായിരുന്ന  താന്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കുയാളുമാണെന്ന്  ഇയാള്‍ പറയുന്നു . സംഭവം നടതിനുശേഷം ഇയാളെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ്.നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ വിവരങ്ങള്‍ അറിയാന്‍ തത്പരനായിരുന്ന  ഇയാള്‍ ഒന്നാം കുറ്റാരോപിതന്‍ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയനായി എന്നറിഞ്ഞ്, അദ്ദേഹത്തിന്റെ ടെലിഫോണ്  നമ്പര്‍ സംഘടിപ്പിച്ചു അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍ പറയുത്.


ബിഷപ്സ് ഹൌസില്‍വച്ചു കാണാമെന്ന് ഒന്നാം കുറ്റാരോപിതന്‍ സമ്മതിച്ചതനുസരിച്ചു വേണുഗോപാലന്‍ നായര്‍ അവിടെയെത്തി അദ്ദേഹത്തെക്കണ്ടു സംസാരിച്ചു. നാര്‍ക്കോ അനാലിസിസ് പരിശോധന തീര്‍ത്തും അശാസ്ത്രീയമായ പരിശോധനയാണുെള്ള ഒരുവിധി ഹൈക്കോടതിയില്‍നിന്നും  എന്തെങ്കിലും കേസ് കൊടുത്ത് സംഘടിപ്പിച്ചെടുക്കണമെന്ന്  ഒന്നാം കുറ്റാരോപിതന്‍ വേണുഗോപാലന്‍ നായരോട് ആവശ്യപ്പെട്ടുവെന്നാണു വാദം. വേണുഗോപാലന്‍ നായര്‍ കാരണം തിരക്കിയപ്പോള്‍ തനിക്കു മൂന്നാം  കുറ്റാരോപിതയുമായി അവിഹിത ബന്ധമുണ്ടെന്ന്  ഒന്നാം  കുറ്റാരോപിതന്‍ കുറ്റസമ്മതം നടത്തിയെന്നും  (അറസ്റിന് അഞ്ചു മാസം മുമ്പാണിത്) ളോഹയ്ക്കുള്ളില്‍ ഒരു മനുഷ്യനുണ്ടെന്ന്  പറഞ്ഞുവെന്നുമാണു മൊഴി. തന്റെ മേലധികാരികളും ഇതേ വികാരങ്ങളുള്ള മനുഷ്യരാണെന്നും  അതിനാല്‍ അവര്‍ തന്നെ  മനസിലാക്കുകയും ഈ കേസില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും  മൊഴി തുടരുന്നു .അഡ്വ. ജനാര്‍ദന കുറുപ്പിന്റെ ജൂനിയറുമായി സംസാരിച്ചശേഷം വേണുഗോപാലന്‍ നായര്‍ കേസ് ഫയല്‍ ചെയ്യുന്നതിനു വളരെ ചെലവു വരുമെന്നു  കുറ്റാരോപിതനോടു പറഞ്ഞുവത്രേ. ഇക്കാര്യത്തില്‍ ഒരുകോടി രൂപ വരെ മുടക്കാന്‍ സഭാധികൃതര്‍ തയാറാനിന്നു  കുറ്റാരോപിതന്‍ അപ്പോള്‍ പറയുകയും യാത്രാച്ചെലവിനായി 5000 രൂപ തനിക്കു നല്‍കുകയും ചെയ്തതായി വേണുഗോപാലന്‍ നായര്‍ പറയുന്നു . ഒന്നാം  കുറ്റാരോപിതനും സഭാധികൃതരും വളരെ ശക്തരും സമ്പരുമാണുെം സൂര്യനു താഴെ ആരെയും സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നുമാണ്  പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍, തനിക്കു കാര്യമായൊരു ബന്ധവുമില്ലാത്ത വേണുഗോപാലന്‍ നായരുടെ മുമ്പില്‍ കുറ്റാരോപിതന്‍ നാണംകെട്ട കുറ്റസമ്മതം നടത്തുകയും സഹായം തേടുകയും ചെയ്യുന്ന  രീതിയില്‍ പെരുമാറിയെന്നു  പറയുന്നത് തികച്ചും അവിശ്വസനീയമാണെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കോളജ് പ്രഫസറും വൈദികനുമാണ് ഒന്നാം  കുറ്റാരോപിതന്‍. ബിഷപ്സ് ഹൌസിലെ ചാന്‍സലറുമാണ് ഇദ്ദേഹം. ജില്ലയിലും സംസ്ഥാനത്തുമുള്ള നിരവധി പ്രമുഖരുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു . ഇങ്ങനെയൊരാള്‍ക്കെതിരേ സി.ബി.ഐ വേണുഗോപാലന്‍ നായരെപ്പോലൊരാളെ സാക്ഷിയായി കൊണ്ടുവരികയും കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണെന്ന്  അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

സി.ബി.ഐ മൂന്നോട്ടുവച്ച ചില വൈദികരടക്കമുള്ളവരുടെ മൊഴികളും അപ്രസക്തമാണ്. ഹോസ്റലില്‍ ചില കന്യാസ്ത്രീകളും വൈദികരും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. കേട്ടുകേഴ്വികള്‍ മാത്രമാണ് ഈ മൊഴികളിലുള്ളതെന്ന്  സൂക്ഷ്മപരിശോധനയില്‍ ബോധ്യമാകുന്നു . ഇത്തരം കൃത്രിമ തെളിവുകളെ ആശ്രയിച്ച് ജാമ്യം നിഷേധിക്കുന്നതു കടുത്ത അനീതിയാകുമെന്നു  കുറ്റാരോപിതരുടെ അഭിഭാഷകര്‍ വാദിച്ചു.മൂന്നാം കുറ്റാരോപിത ഹോസ്റലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ തനിച്ചു താമസിച്ചത് അവരുടെ സ്വഭാവദൂഷ്യംകൊണ്ടാണെന്ന  വാദമുയർന്നിരുന്നു . ഈ കോടതിക്കു മുമ്പില്‍ ഇത്തരം വാദങ്ങളുയര്‍ത്താന്‍ ശ്രമിച്ചതിന് എനിക്കു സി.ബി.ഐയോടു സഹതാപം തോന്നുന്നു . ഹോസ്റലില്‍ അന്തേവാസികള്‍ക്കു മുറികള്‍ അനുവദിക്കുന്നതു  മദര്‍ സുപ്പീരിയര്‍ ആണെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും മുറിയില്‍ താമസിക്കാനാവില്ല. കുറ്റാരോപിത തനിച്ചല്ല ആ മുറിയില്‍ താമസിച്ചിരുതെന്നും  കേസ് ഡയറി വെളിപ്പെടുത്തുു.മുതിര്‍ന്ന  കന്യാസ്ത്രീയായ സിസ്റര്‍ ഹെലനോടൊപ്പമാണ് അവരുടെ സഹായിയായിരുന്ന കുറ്റാരോപിത ആ മുറിയില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം സിസ്റര്‍ ഹെലന്‍ ഹോസ്റലിലുണ്ടായിരുന്നില്ല. മറ്റൊരു അന്തേവാസിയെ ആ മുറിയില്‍ താമസിപ്പിക്കുതിനായി മുമ്പു താമസിച്ചിരുന്ന മുറിയില്‍നിന്നു  കുറ്റാരോപിതയെ ഇപ്പോഴത്തെ മുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നെന്നും  കേസ് ഡയറിയിലുണ്ട്.

ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം  കുറ്റാരോപിത ഒരു കന്യകയല്ലെന്ന്  സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ ? കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റി) നടത്തിയെന്നു  ആരോപിക്കുകയും സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് അവര്‍ക്കു തെളിയിക്കേണ്ടതുണ്ടെന്ന്  അവരുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു  തെളിയിക്കാന്‍ ഈ കോടതി നിശ്ചയിക്കു ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന്  അവര്‍ ബോധിപ്പിച്ചു. ഹൈമനോപ്ളാസ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും  കുറ്റാരോപിത ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു  എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍ ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നുംകന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ ഇറങ്ങിപ്പുറപ്പെടുമായിരുന്നോ  ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു ! ഇതൊരു ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍ പാലിക്കുകയാണ്.

കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന്  എനിക്ക് മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുതിനു പകരം നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നണ്. വ്യര്‍ഥമായ വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം കണ്ടെത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്നു   കണ്ടെത്തുകയോ ആണ്. അല്ലാതെ ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല. അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്. അന്വേഷകര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട വളരെ പ്രസക്തമായ ചില വിവരങ്ങള്‍ കേസ് ഡയറിയില്‍ ഞാന്‍ കണ്ടു. അന്വേഷണത്തിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും അതുണ്ടായില്ലെങ്കില്‍ സിസ്റര്‍ അഭയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കില്ല.അതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്ന്  ഞാന്‍ കരുതുന്നു . അന്വേഷണവുമായി ഇനി മുന്നോട്ടു പോകുംമുമ്പ് അവര്‍ ഇവ വിശദമായി പഠിക്കണം. ശരിയായ ദിശയില്‍ അന്വേഷണത്തെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള പരിചയസമ്പനായ ഒരു മുതിര്‍ സി.ബി.ഐ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണം ഇതെല്ലാം.ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന  സംഗതികള്‍ ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു .


1. ഹോസ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റര്‍ സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന  സിസ്റര്‍ ഷേര്‍ലി എിവരും തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം ഇവര്‍ക്കറിയാമെന്ന്  ഇതു സൂചിപ്പിക്കുന്നു ).

2. അഭയ അടുക്കളയില്‍ നിന്നു  പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റര്‍ ഷേര്‍ലിയെ ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍ സൂചന നല്‍കുന്നു .

3. സംഭവം കണ്ടിരുന്ന സിസ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍ ഇവരാണ്).

4. അഭയയുടെ കൊലപാതകത്തില്‍ സിസ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുതായിരുന്നില്ല.

5. അഭയയെപ്പറ്റി ഹോസ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നെടുത്ത  മൊഴികള്‍ മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു  എന്നാണു .

6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നെന്ന്  പരിശോധനാ ഫലങ്ങളില്‍ സൂചനയുണ്ട്.

ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍ എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവെന്നാണ് എനിക്കു മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും  ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്. തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന ദിശയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിെല്‍, അന്വേഷകര്‍ വിശദീകരിക്കാന്‍ വിഷമിക്കുന്ന  പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു . അവ ഇവയാണ്.

1. അടുക്കള അലങ്കോലമായത്.

2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുത്.

3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.

4. വാതില്‍പുറത്തുനിന്നു  സാക്ഷയിട്ടിരുന്നത്.

5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.

6. പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന  പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു  കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.

7. കൊലപാതക കാരണമായേക്കാവുന്ന  മുറിവുകളൊന്നും  മൃതദേഹത്തില്‍ കാണാതിരുന്നത്.

8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.

9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.

10. ഹോസ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.

2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ് അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍ അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍ ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ രഹസ്യമാക്കി വച്ചത്?

അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങളും പൊതുസമൂഹവും സ്വന്തം നിഗമനങളുമായി ഏറെ മുന്നോട്ടുപോയി .24 വാല്യങളുള്ള കേസ് ഡയറിയിലെ വിവരങ്ങള്‍ എന്താണൈന്നറിയാതെയാണിത് .വിദഗ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ,മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ,ബ്രെയിന്‍ ഫിന്ഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,കോടതിയുടെ നിരന്തരമായ ശ്രമഭലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നു ശേകരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍ ,അവയുടെ മൂല്യവും നിയമസാധുതയും ,വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ - ഇവയെക്കുറിചൊന്നും പോതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു .അതൊന്നും മാധ്യമങളെയോ പൊതുജനതെയോ ഒരിക്കലും വേവലാധിപ്പെടുത്തിയില്ല .

എന്നല്‍ മുന്പറഞ  കാര്യങങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങള്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു . കേസ് ഡയറിയിലുളള നഗ്നസത്യങളുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങളുടെ സ്വാദീനവലയത്തില്‍പ്പെട്ട പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു .മാദ്യമങളും പൊതുജനവും ചേര്‍ന്നു ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ ദൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സത്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ "ഡമോക്ലീസിന്റെ വാള്‍" തൂങിനിൽക്കുന്നു .മൂന്നുപേരെ ഇതിനകം തന്നെ തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു .പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നത് . നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍ ,ക്രൈസ്തവസഭ, കോണ്‍വെന്റ് അധി്കൃധർ  ,ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍ -ഇവരെല്ലാം പ്രതിക്കൂട്ടിലാണ് . മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമവും പൊതുജനവും ചേർന്നു  വേട്ടയാടുന്നു .

പാവം പൊതുജനം രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല .നിരന്തരമായ മസ്ഥിഷ്കപ്രഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും വിശ്വസിപ്പിച്ചിരുന്നതുമായി യോചിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്പോലും തയ്യാറായേക്കില്ല .കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനതില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു .എന്നാല്‍, പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ് .സത്യം വളരെ അകലെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവർക്കു  കഴിയുന്നില്ല .ഈ രണ്ട് വാചകങള്‍ പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ ,ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ."

എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്തരാണ് ന്യായധിപന്മാര്‍ . അടുത്ത ദിവസത്തെ മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍ .നിയമമനുസരിച്ചും രേഖളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവർക്ക്  പ്രവര്‍ത്തിക്കാന്‍ കഴിയൂ . അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം . ആകാശം ഇടിഞ്ഞുവീണാലും നീതി നിലനില്‍ക്കും .

ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളത്തില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക് തോന്നുന്നില്ല .ഇ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു .കുറേക്കൂടി പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക് മാത്രമായി ഞാന്‍ ചുരുക്കുകയാണ് .

ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം എതെങ്കിലും വധത്തില്‍ പരിധി ലംഘിച്ചിട്ടു്ണ്ടെങ്കില്‍ , അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന ഉദ്യേശത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . അവ ഒരു നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല .സി.ബി.ഐ വേഴ്സസ് പ്രദീപ് ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ ,ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ,ജാമ്യം നല്കുന്ന ഉത്തരവിന് പിന്ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി .ഈ നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ സ്വാദീനിക്കരുത് .

ഹര്ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്നു ,ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും , കേസഡയറിയും, കേസിലെ വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല .അതുകൊണ്ട് ഇവര്ക്ക് ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്നും യാതൊന്നും എന്നെ തടയുന്നില്ല .

എങ്കിലും കുറ്റാരോപിതർ തെളിവ് നശിപ്പിക്കുകയോ ,സാഷികളെ സ്വദീനിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു .താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം അനുവദിക്കുന്നു .ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ടു ആള്‍ജാമ്യത്തിലും ഹര്ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം .അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. പാസ്പോര്‍ട്ട്ള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിനു ഒരാഴ്ചക്കകം സത്യവാങ്മൂലം നല്കുകയും വേണം .മജിസ്ട്രെടിന്റെ മുന്‍‌കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം മാറരുത് .താമസസ്തലം മജിസ്ട്രെടിനെ അറിയിക്കണം .മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല .ഫോണ്‍ വിളിക്കാനോ കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല ,ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദധാക്കും .കേസില സാഷികളെ സ്വാധിനിക്കാനോ ഭീക്ഷണിപ്പെടുത്താനോ തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത് ,ഈ വ്യവസ്ഥ ലങ്കിച്ചാല്‍ ജാമ്യം റദ്ധാക്കും .

ഈ ഉത്തരവില്‍ പറഞിട്ടുള്ള നിരീക്ഷണങളുടെ വെളിച്ചത്തില്‍ സി.ബി.ഐ ലെ കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസംബത്തുമുള്ള മുതിര്ന്ന ഉദ്ധ്യോകസ്തന്റെയോ ഉദ്യോകസ്തരുടെയോ മേല്നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസഘം കേസന്വേഷണം തുടരാവൂ . മേല്‍നോട്ടം വഹിക്കുന്ന ഉദ്യോകസ്ഥരുടെ വിവരങ്ങള്‍ ഇ കോടതിയെ താമസം കൂടാതെ അറിയിക്കണം .


ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു .

ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി (Justice K Hema)

Monday, January 5, 2009

പറയൂ CBI, രഹസ്യമൊഴികള്‍ എങ്ങനെ പരസ്യമാകുന്നു ?

അഭയാ കേസില്‍ ഹൈ ക്കോടതിയില്‍നിന്നു നിശിത വിമര്‍ശനം നേരിട്ട സിബിഐ തലയൂരാനായി വീണ്ടും മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. മാധ്യമസ്വാധീനമില്ലാതെ കേസ് തങ്ങളുടെ തിരക്കഥ പ്രകാരം നീങ്ങില്ലെന്ന ഉറച്ച ബോധ്യമുള്ള സിബിഐക്ക് ഈ വഴി ഉപേക്ഷിക്കാനാവുന്നില്ല.
മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമായി നടത്തുന്ന മൊഴികളെന്ന പേരില്‍ പലതും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പരസ്യമാക്കി മാധ്യമങ്ങളില്‍ നിറയുകയെന്ന തന്ത്രമാണ് സിബിഐ വീണ്ടും പയറ്റുന്നത്. നിറംപിടിപ്പിച്ച നിരവധി കഥകള്‍ ഇങ്ങനെ സി.ബി. ഐ ഇതിനകം പ്രചരിപ്പിച്ചു. ഹൈ ക്കോടതി ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു പുതിയ അന്വേഷണസംഘം അന്വേഷണമാരംഭിക്കുകയും കുറ്റാരോപിതരായ മൂന്നുപേ രെ അറസ്റു ചെയ്യുകയും ചെയ്ത നാള്‍മുതല്‍ തുടങ്ങിയതാണ് സിബിഐയുടെ ഈ നാടകം.
പ്രതികളിലുള്ള കുറ്റങ്ങള്‍ ദിനംപ്രതി മാറിമറിയുന്നു, സിനിമക്കഥയെ വെല്ലുംവിധം സാക്ഷികളേയും സാക്ഷിമൊഴികളെയും അവതരിപ്പിക്കുന്നു. അന്വേഷണം അവസാനഘട്ടത്തോടടുത്തിരിക്കെ, സാക്ഷികളേയും സാക്ഷിമൊഴികളെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയും സര്‍വസാധാരണമായിരിക്കുന്നു.
ഏറ്റവുമൊടുവില്‍ പുതുവര്‍ഷദിനത്തില്‍ ഹൈക്കോടതിയില്‍നിന്നു നേരിട്ട തിരിച്ചടിക്ക് പകരം വീട്ടാനായി സിബിഐ ഇന്നലെ വീണ്ടും മറുതന്ത്രം പയറ്റിയിരിക്കുകയാണ്. സുപ്രധാന മൊഴി രേഖപ്പെടുത്തിയതായുള്ള വാര്‍ ത്ത തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ വിവരം സഹിതം വിളിച്ചുനല്‍കിയാണ് പിടിച്ചുനില്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയിരിക്കുന്നത്. മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ അതീവ രഹ്യമായിരിക്കണമെന്നിരിക്കെ, അതു രേഖപ്പെടുത്തുന്ന നിമിഷം ചാനലുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പൊരുള്‍ സാധാരണജനങ്ങള്‍ക്ക് ഇനിയും വ്യക്തമാകുന്നില്ല.
മാറിമറിയുന്ന സാക്ഷിമൊഴികളെപ്പറ്റി ജനങ്ങള്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടംമുതല്‍ ഇപ്രകാരം രേഖപ്പെടുത്തിയ ചില സാക്ഷിമൊഴികള്‍ അതേപടി മാധ്യമങ്ങള്‍ക്ക് നല്‍കുകവഴി മാധ്യമവിചാരണയ്ക്ക് ശക്തിപകരാനാണ് സിബിഐ ശ്രമിച്ചത്.
അഭയാ കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം വഴിതെറ്റുന്നതായും അന്വേഷണസംഘം മാധ്യമവിചാരണക്കാരുടെ സ്വാധീനവലയത്തിലാണെന്നുമുള്ള കോടതിവിമര്‍ശനത്തേത്തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യതയ്ക്കു വിള്ളല്‍ വീണിട്ടും പിടിച്ചു നില്‍ക്കാന്‍ അതേ തന്ത്രം വീണ്ടും പയറ്റുകയാണ് സി.ബി.ഐ. ഇതുവരെ ചാനലുകള്‍വഴിയും ചില മാധ്യമങ്ങള്‍ വഴിയും സിബിഐ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന വസ്തുകള്‍ കെട്ടുകഥകളാണെന്ന വിശ്വാസം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്

Friday, January 2, 2009

കത്തോലിക്കാസഭ സ്വാധീനിക്കാതെ നോക്കണേ !!

കൊച്ചി: സിസ്റര്‍ അഭയാ കേസില്‍ കത്തോലിക്ക സഭ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണം ഹൈക്കോടതി തള്ളി. ഇത്തരം ആരോപണത്തിനു തെളിവിന്റെ ലവലേശം പിന്തുണയില്ലെന്നു ജസ്റീസ് കെ.ഹേമ അഭിപ്രായപ്പെട്ടു. കേസന്വേഷണ ഡയറി പരിശോധിച്ചതില്‍ ഒരാള്‍ പോലും ഈ ആരോ പണം ശരിവയ്ക്കുന്ന മൊഴി നല്‍കിയിട്ടില്ല. തുടക്കം മുതല്‍ കന്യാസ്ത്രീകളും വൈദികരും അഭയ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
അഭയയുടേത് ആത്മഹത്യ യാണെന്ന നിഗമനത്തില്‍ എ ത്തിചേര്‍ന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷവും വൈദികരും കന്യാസ്ത്രീകളും അതിനെതിരേയാണ് നിലകൊണ്ടത്.
കേസന്വേഷണം സിബിഐയുടെ കൈകളിലെത്തിയതു തന്നെ ചില കന്യാസ്ത്രീകള്‍ മുന്‍കൈ എടുത്തതു മൂലമാണെന്നു കോടതി കണ്െടത്തി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയു ടെ നേതൃത്വത്തിലായിരുന്നു. 69 കന്യാസ്ത്രീകള്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. അഭയയുടേത് ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാനാണ് സഭയും കന്യാസ്ത്രീകളും ആഗ്രഹിച്ചതെങ്കില്‍ ഇത്തരത്തില്‍ എന്തുകൊണ്ട് അവര്‍ നിവേദനം നല്‍കിയെന്ന ചോദ്യത്തിന് സിബിഐക്ക് മറുപടി ഇല്ല. അഭയയുടെ കൊലപാതകം മൂടിവെക്കാനാണ് സഭ ശ്രമിച്ചതെന്ന സിബിഐയുടേയും അഭയയുടെ പിതാവിന്റെയും ആരോപണം മനസിലാ ക്കാന്‍ കഴിയാത്തതാണെന്നും കോടതി പറഞ്ഞു. ഇത്അടിസ്ഥാനമില്ലാത്ത ആരോപ ണമാണത്- കോടതി പറഞ്ഞു.

വഴിതെറ്റിപ്പോയ CBI യെ വഴികണ്ടെത്താന്‍ സഹായിക്കൂ കൂട്ടുകാരെ


സി.ബി.ഐ.യുടെ വാദം കേസ്‌ ഡയറിക്കു വിരുദ്ധം-കോടതി
''കാടുകയറിപ്പോകുന്ന സിബിഐയുടെ നിഗമനങ്ങള്‍ക്ക്‌ കേസ്‌ രേഖയുമായി യാതൊരു ബന്ധവുമില്ല''. കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ ഒരിക്കല്‍പോലും ഇത്‌ ആത്മഹത്യയെന്നു പറഞ്ഞിട്ടില്ല. കോണ്‍വെന്റധികൃതരുടെ പരാതിയിന്മേലാണ്‌ അന്വേഷണം സിബിഐക്കു വിട്ടത്‌. എന്നിട്ടും സഭ/കോണ്‍വെന്റ്‌ കേസൊതുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ സിബിഐ കണ്ണില്‍പ്പൊടിയിടാന്‍ ശ്രമിക്കുന്നതെന്തിനാണ്‌-കോടതി ചോദിക്കുന്നു. ''അടുക്കളയില്‍ പിടിവലിയും അടിയും നടന്നെങ്കില്‍ ഒരു തുള്ളി ചോരയെങ്കിലും സംഭവസ്ഥലത്ത്‌ കാണണം. ചോര കണ്ടതായി ഒരു സാക്ഷിയും പറയുന്നില്ല'' - ഹൈക്കോടതി പറഞ്ഞു. അവ്യക്തമായ ചില പൊതുവിവരങ്ങളേ സിബിഐ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും ഉള്ളൂവെന്നാണ്‌കോടതിയുടെ നിഗമനം. കൊലയ്‌ക്കുപയോഗിച്ച ആയുധത്തെപ്പറ്റിയും സിബിഐക്ക്‌ വ്യക്തമായ ധാരണയില്ല. കോടാലിയെന്നും ചുറ്റികയെന്നും പറയുന്നുണ്ട്‌. ശാസ്‌ത്രീയപരിശോധനാ ഫലങ്ങളും വ്യക്തമായ തെളിവുനല്‍കുന്നില്ലെന്ന്‌ കോടതി വിലയിരുത്തുന്നു. ഫാ. ജോസ്‌ പൂതൃക്കയിലിനും സിസ്റ്റര്‍ സെഫിക്കും സിസ്റ്റര്‍ അഭയയുടെ മരണവുമായി നേരിട്ട്‌ ബന്ധമില്ലെന്നാണ്‌ മസ്‌തിഷ്‌ക വിരലടയാള പരിശോധനയുടെ ഫലം നല്‍കുന്ന സൂചനയെന്ന്‌ കോടതി പറയുന്നു. ഫാ. തോമസ്‌ കോട്ടൂരിന്റെ പരിശോധനാ ഫലത്തെപ്പറ്റി കോടതി പരാമര്‍ശിക്കുന്നില്ല. നാര്‍കോ പരിശോധനാ സിഡിയും ഡോ. മാലിനിയുടെ പരിശോധനാ റിപ്പോര്‍ട്ടും എഡിറ്റ്‌ ചെയ്‌തതാണെന്നു മാത്രമല്ല കൃത്രിമത്വം വരുത്തിയതാണെന്നും കോടതി കുറ്റപ്പെടുത്തുന്നു. എഡിറ്റിങ്‌ നടന്നത്‌ നഗ്നനേത്രംകൊണ്ടുതന്നെ മനസ്സിലാക്കാം. അതിന്‌ വിദഗ്‌ദ്ധ സഹായം വേണ്ട. സിബിഐ നല്‍കിയ ഒരു സിഡിയും ലാബില്‍ നിന്നു ലഭിച്ച മൂന്നു സിഡികളും കൃത്രിമത്വമുള്ളതാണ്‌. ഡോ. മാലിനിയുടെ റിപ്പോര്‍ട്ട്‌, സിഡി എന്നിവയെ ആധാരമാക്കി ഒരു നിഗമനത്തിലെത്താന്‍ തയ്യാറല്ലെന്ന്‌ കോടതി വ്യക്തമാക്കുന്നു. അഭയയുടെ ദേഹത്തുള്ള മുറിവ്‌ വി.വി. അഗസ്റ്റിന്‍ വിട്ടുകളഞ്ഞുവെന്നാണ്‌ മറ്റൊരാരോപണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും കഴുത്തില്‍ മുറിവ്‌ രേഖപ്പെടുത്തിയിട്ടില്ല. ആ റിപ്പോര്‍ട്ട്‌ സ്വീകരിക്കുന്ന സിബിഐ അഗസ്റ്റിന്റെ പിഴവിനെ ആക്രമിക്കുന്നതെന്തിന്‌ എന്നാണ്‌ കോടതിയുടെ മറ്റൊരു ചോദ്യം. 1993 മാര്‍ച്ച്‌ 29-ന്‌ അന്വേഷണച്ചുമതലയേറ്റ സിബിഐ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസ്‌ രണ്ടു മാസത്തോളം ഒറ്റ സാക്ഷിയെപ്പോലും ചോദ്യംചെയ്‌തിട്ടില്ല. മജിസ്‌ട്രേട്ട്‌ തെളിവ്‌ നശിപ്പിക്കുന്നത്‌ തടയാനും നടപടിയെടുത്തില്ല. പിന്നീട്‌, അന്വേഷണ പുരോഗതിയുണ്ടാക്കാനായില്ലെന്ന്‌ വിലയിരുത്തി അന്വേഷണച്ചുമതലയില്‍ നിന്ന്‌ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അതേസമയം, എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ കാര്യമായ ജോലി ചെയ്‌തുവെന്നും കോടതി കണ്ടെത്തുന്നു. രണ്ടുദിവസം കൊണ്ട്‌ 24 സാക്ഷികളെ ചോദ്യം ചെയ്‌ത്‌ കൊലപാതകമെന്ന വിലയിരുത്തലിലെത്തി. സ്വന്തം പിഴ മൂടിവയ്‌ക്കാനാണ്‌ സിബിഐ ശ്രമിച്ചതെന്ന്‌ കോടതി കുറ്റപ്പെടുത്തി. അടയ്‌ക്കാ രാജു, സഞ്‌ജു പി. തോമസ്‌, വൈദികര്‍ എന്നിവരുടെ മൊഴികള്‍ ജാമ്യം നിഷേധിക്കത്തക്കതല്ല എന്നാണ്‌ കോടതിയുടെ വിലയിരുത്തല്‍. 'അടയ്‌ക്കാ രാജു' എന്ന 'കള്ളന്മാരിലെ താര'മാണ്‌ ഈ കേസിലെ സാക്ഷികളിലെ താരം എന്നു കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ ജയിലില്‍ ഇടണമെന്ന്‌ സിബിഐ വാദിക്കുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടുന്നു. സംഭവ ദിവസം രാത്രി 12.30-ന്‌ കോട്ടൂരച്ചന്റെ (ഫാ. തോമസ്‌ കോട്ടൂര്‍) സ്‌കൂട്ടര്‍ കോണ്‍വെന്റിനടുത്തുള്ള തന്റെ വീടിനടുത്ത്‌ കണ്ടുവെന്നുമാത്രമാണ്‌ സഞ്‌ജു പി. തോമസിന്റെ മൊഴിയില്‍ പറയുന്നത്‌. ഈ ഒരു വരിയൊഴിച്ചാല്‍ പ്രതിക്കെതിരെ യാതൊരു പരാമര്‍ശവുമില്ല. ഇതിന്റെ പേരില്‍ ഇവരെ ഇനിയും ജയിലില്‍ ഇടണമെന്ന സിബിഐയുടെ വാദം ശരിയോ? - കോടതി ചോദിക്കുന്നു. മൂന്നു പ്രതികളുടെയും സദാചാരത്തിന്റെ കാര്യത്തില്‍ മോശക്കാരാണെന്ന്‌ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍വേറെയും സാക്ഷിമൊഴികളുണ്ട്‌. ഇത്‌ സ്വീകരിച്ചാല്‍പോലും അവര്‍ കുറ്റക്കാരാണെന്നതിന്‌ തെളിവാകില്ലെന്നു കോടതി പറയുന്നു.

പത്രമാധ്യമങ്ങള്‍ ജനങ്ങളെ വഴിതെറ്റിച്ചു-ഹൈക്കോടതി
കൊച്ചി: കേസ്‌ ഡയറിയിലെ വിവരങ്ങള്‍ അറിയാതെയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ 16 വര്‍ഷം റിപ്പോര്‍ട്ടുകളെഴുതിയതെന്ന്‌ ഹൈക്കോടതി. സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം. കേസ്‌ രേഖകളിലെന്തെന്ന്‌ അവരറിയുന്നില്ല. അവര്‍ വിശ്വസിക്കുന്നതിനപ്പുറമൊരു കോടതിവിധിയുണ്ടായാല്‍ അതിനെ സ്വീകരിക്കാന്‍ പോലും അവര്‍ക്കാവില്ല. തുടര്‍ച്ചയായ മസ്‌തിഷ്‌ക പ്രക്ഷാളനമാണ്‌ കാരണം. സത്യമായും കോടതിക്ക്‌ കേസ്‌ രേഖയിലെ വസ്‌തുതകളുടെ അടിസ്ഥാനത്തിലേ വിധിയെഴുതാനാവൂ. ജഡ്‌ജിമാര്‍ ഉരുക്കുമനുഷ്യരാണ്‌. മാധ്യമങ്ങളിലെ തലവാചകങ്ങളുടെ ഭീഷണിയുടെ ചൂടില്‍ ഉരുകുന്ന മെഴുകുതിരികളല്ല, ന്യായാധിപര്‍. മാധ്യമങ്ങള്‍ക്ക്‌ 24 വാള്യം വരുന്ന കേസ്‌ ഡയറിയിലെന്താണെന്നറിയില്ല. പേജുകള്‍ വരുന്ന ശാസ്‌ത്രീയ പരിശോധനകളുടെയോ, വൈദ്യപരിശോധനയുടെയോ, ഡോക്‌ടര്‍മാരുടെ പ്രസ്‌തുവനകളുടെയോ, മസ്‌തിഷ്‌ക വിരലടയാള പരിശോധന റിപ്പോര്‍ട്ടിന്റെയോ, നാര്‍കോ പരിശോധന സിഡിയുടെയോ മൂല്യമെന്തെന്നറിയില്ല. അവയുടെ നിയമ സാധുത, സ്വീകാര്യത എന്നിവയെപ്പറ്റിയും അറിയില്ല. മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അതേപ്പറ്റിയൊന്നും തെല്ലും വേവലാതിയില്ല. എന്നിരിക്കേ, വസ്‌തുതകളൊന്നും പരിശോധിക്കാതെ തന്നെ മാധ്യമങ്ങള്‍ വിധിപറഞ്ഞുകഴിഞ്ഞു. നഗ്നസത്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പ്രസ്‌തുത റിപ്പോര്‍ട്ടുകള്‍ക്ക്‌ വശംവദരായ ജനവും ഇതോടൊപ്പം നീങ്ങുന്നു. ഈ 'മാധ്യമ-പൊതുജന വിധി'ക്ക്‌ വിരുദ്ധമായി എഴുതുകയോ പറയുകയോ ചെയ്യാന്‍ ധൈര്യപ്പെടുന്ന ന്യായാധിപന്‍ അഥവാ ന്യായാധിപയുടെ തലയ്‌ക്കു മുകളില്‍ ചീത്തപ്പേരെന്ന ഡെമോക്ലീസിന്റെ വാള്‍ തൂങ്ങുകയാണ്‌. മാധ്യമ-പൊതുജനവിധി ഇതിനകം മൂന്നുപേരെ കഴുമരത്തിലേക്കയച്ചിരിക്കുകയാണ്‌. അങ്ങനെയെങ്കില്‍ ഈ രാജ്യത്ത്‌ നീതിന്യായ സംവിധാനമെന്തിനാണ്‌? ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ പല അന്വേഷണ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസുദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചും സഭയും കോണ്‍വെന്റും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌. പല സാക്ഷികളെയും മരണത്തിനു ശേഷവും മാധ്യമവും പൊതുജനവും വേട്ടയാടുകയാണെന്നും ജസ്റ്റിസ്‌ ഹേമ പറഞ്ഞു.
News from http://www.mathrubhumi.com/