
മാധ്യമങ്ങളുടെ വിചാരണ അഭയാ കേസില്‍ കോടതി നടപടികളെ സ്വാധീനിക്കു ന്നുണേ്ടാ? അറസ്റ്റിലായവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ആനുകൂല്യങ്ങളും മാനുഷിക നീതിയും നിഷേധിക്കപ്പെടുന്നു എന്നത് യാഥാര്‍ഥ്യം. മുന്‍ സുപ്രീം കോടതി ന്യായാധിപനും രാജ്യത്തെ പ്രമുഖ നിയമജ്ഞനുമായ ജസ്റ്റീസ് കെ.ടി തോമസ് അഭയാ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ വാദിക്കുകയും രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ വിധി പ്രസ്താവിക്കുകയും ചെയ്ത ജസ്റ്റീസ് കെ.ടി തോമസ് കോടതി നടപടികളെ മാധ്യമങ്ങള്‍ സ്വാധീനിക്കെരുതെന്ന് ശക്തമായി ആവശ്യപ്പെടുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍, ക്രിമിനല്‍ കേസ് നടപടികളില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ നിയമജ്ഞന്‍ എന്ന വിശേഷണത്തോടെ ജസ്റ്റീസ് തോമസ് വിധി പ്രസ്താവിച്ച കേസുകള്‍ സി.ബി.ഐ പുസ്തകമായി പ്രസാധനം ചെയ്തിട്ടുണ്ട്‌അഭയാ കേസില്‍ പല ടിവി ചാനലുകളും പത്രമാധ്യമങ്ങളും തുടര്‍ച്ചയായി നടത്തുന്ന മാധ്യമവിചാരണ കോടതിയെ സ്വാധീനിക്കുമെന്നത് ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്. നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ തീരുമാനിക്കേണ്ട ന്യായാധിപന്റെ മനസിനെയും മസ്തിഷ്ക ത്തെയും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വിചാരണ സ്വാധീനിച്ചു പോയാല്‍ അത് നീതിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും. ന്യായാധിപന്‍മാരും മനുഷ്യ രാണെന്നും അവര്‍ കമ്പ്യൂട്ടറുകള്‍ അല്ലെന്നും മാധ്യമവിചാരണ നടത്തു ന്നവര്‍ ഓര്‍ക്കേണ്ടതാണ്. അഭയ കൊല്ലപ്പെട്ടതല്ല ആത്മഹത്യ ചെയ്തതാണെന്നു കണെ്ടത്തി രണ്ടു അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കിയ ശേഷം, അഭയ കൊല്ലപ്പെട്ടതാണെന്ന് മറ്റൊരു ഏജന്‍സി നാര്‍ക്കോ അനാലിസിസിലൂടെ പറഞ്ഞതിനു പിന്നാ ലെയാണ് ഇത്തരത്തിലുള്ള മാധ്യമ വിചാരണ നടക്കുന്നത്. അഭയയുടേത് ആ ത്മഹത്യയോ കൊലപാതകമോ എന്നു തീരുമാനിക്കേണ്ടതു പ്രയാസമേറിയ ഒരു പ്രക്രിയ ആണ്.സമ്പൂര്‍ണ വിചാരണയ്ക്കുമുമ്പ് അതി ലൊന്ന് ആണെന്നു പൊതുജനാഭിപ്രായം ഉണ്ടാക്കി എടുക്കാനുള്ള ശ്രമം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌ഓരോ ദിവസവും ഓരോ സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നു. പ്രതികള്‍ക്കുപോലും ഇതുവരെ നല്‍കിയിട്ടില്ലാത്ത ആ സാക്ഷിമൊഴികള്‍ എങ്ങനെ മാധ്യമങ്ങളുടെ പക്കല്‍ എത്തിപ്പറ്റി?പ്രതികള്‍ക്കുപോലും ഈ ഘട്ടത്തില്‍ നല്‍കാന്‍ അനുവാദമില്ലാത്ത കേസ് ഡയറിക്കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ ലഭിക്കുന്നുവെന്നു കോടതി അന്വേഷിക്കണം. നാര്‍ക്കോ അനാലിസിസ് നടത്തി അബോധാവസ്ഥയിലായിരിക്കുന്ന പ്രതി പുലമ്പുന്ന വചനങ്ങള്‍ കോടതി മുമ്പാകെ തെളിവായി സ്വീകരിക്കാന്‍ സാധിക്കുന്നതല്ല. അതേപ്പറ്റി ഒരു നിയമജ്ഞനും എതിര്‍ അഭിപ്രായം പറയുകയില്ല. പരിഷ്കൃത രാജ്യങ്ങളൊന്നും നാര്‍ക്കോ അനാലിസിസ് അനുവദിക്കുന്നില്ല. ഇപ്പോള്‍ തന്നെ ഇത്ര വിപുലമായ മാധ്യമ വിചാരണ കൊണ്ടു കോടതി സ്വാധീനിക്കപ്പെടാന്‍ അനുവദിക്കരുത്. അറസ്റ്റിലായ പ്രതികള്‍ തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ അഭിഭാഷകരെ അനുവദിക്കണമെന്ന് അപേ ക്ഷ നല്‍കിയപ്പോള്‍ അതു തിരസ്കരിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ ഇരു പത്തിരണ്ടാം വകുപ്പനുസരിച്ച് മൗലികാവകാശത്തിന്റെ നഗ്നമായ നിഷേധമാണ്. മറ്റൊരും കേള്‍ക്കാതെ, തനിക്ക് ഇഷ്ടമുള്ള വക്കീലുമായി സംസാരിക്കാന്‍ ഇന്ത്യന്‍ എവിഡന്‍സ് ആക് ട് 126-ാം വകുപ്പ് അനുമതി നല്‍കുന്നു. സംസാരിച്ചത് എന്തെന്നു ചോദിക്കാന്‍ കോടതിക്കു പോലും അവകാശമില്ല. അഭയാ കേസില്‍ ഇത്തരത്തിലുള്ള പ്രാഥമിക നീതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിഷേധിച്ചത്, ആ നിയമത്തെപ്പറ്റി അദ്ദേഹം അജ്ഞനായതുകൊണ്ടല്ല മറിച്ച് മാധ്യമ വിചാരണക്കാ രുടെ സ്വാധീനം മൂലം ക്രിമിനല്‍ നിയമത്തിന്റെ മൗലിക തത്ത്വങ്ങള്‍ അന്ധമായി ബലി കഴിച്ചതുകൊണ്ടാണ്. മുമ്പു കേരളത്തില്‍ നടന്ന മൂന്ന് ആത്മഹത്യാ കേസുകള്‍ നരഹത്യയാക്കി മാറ്റി സി.ബി.ഐ കോടതിയില്‍ എത്തിച്ച കാര്യം മറക്കാറായിട്ടില്ല. മാധ്യമ വിചാരണകള്‍ മൂലം ആ കേസുകളില്‍ കീഴ് ക്കോടതി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, മേല്‍ക്കോടതിയില്‍ ചെന്നപ്പോള്‍ മാത്രമാണ് ഇവ ആത്മഹത്യ യാണെന്നു തിരിച്ചറിഞ്ഞു പ്രതികളെ വെറുതേ വിട്ടത്.കൊലപാതകം നടന്നിട്ടില്ലാതിരിക്കെ മാധ്യമ വിചാരണക്കാരുടെ ശക്തമായ സ്വാധീനത്താല്‍ അത് നരഹത്യയായി മാറുകയും കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്ത സംഭവം വിദേശത്ത് ഉണ്ടായിട്ടുണ്ട്. കൊല ചെയ്യപ്പെട്ടു എന്നു കരുതിയ പെണ്‍കുട്ടി 12 വര്‍ഷത്തിനുശേഷം ജീവനോടെ രംഗത്തു വന്നപ്പോഴാണു കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ പ്രതി നിരപരാധിയാണെന്നു ലോകത്തിന് മനസിലായത്. ഇന്ത്യയിലും ഇങ്ങനെ സംഭവിച്ചു കൂടായ്കയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇന്ത്യയിലെ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment