"....എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ നടപടികള്‍ കുറ്റമറ്റതാണ് എന്നാ വിശ്വാസം ഞങ്ങള്‍ക്കില്ല. വൈദികരും കന്യാസ്ത്രീയുമാണ് കൊലനടത്തിയതെന്ന് മനസ്സില്‍ പതിഞ്ഞു പോയ ജനത്തെ തൃപ്തിപ്പെടുത്താനും,കഴിഞ്ഞ 15 വര്‍ഷത്തെ നീതിപീഠതിന്റെ നിരന്തര കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാനും സിബിഐക്ക് ഇപ്പോഴത്തെ അറസ്റ്റ് അനിവാര്യമായിരുന്നിരിക്കാം . നാല് സിബിഐ സംഘങ്ങല്‍ ചെയ്തത് തെറ്റ് ഇപ്പോഴത്തെ സിബിഐ സംഘം ചെയ്തത് ശരി എന്ന് സിബിഐ തന്നെ പറയുന്നത് അപ്പാടെ എങ്ങനെയാണ് വിശ്വസിക്കുക .
കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ ; ഒപ്പം അത് സത്യസന്ധവുമായിരിക്കണം .തെളിവ് നശിപ്പിക്കാനും , കേസ് ഒതുക്കാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കപ്പെടണം . സിബിഐയുടെ മുഖം രക്ഷിക്കാന്നാണ് അറ്റസ്റ്റ് എന്ന അഷേപവും പരിശോധിക്കപ്പെടെണ്ടതാണ് .
അന്വേഷണവും അറസ്റ്റും എത്രമാത്രം സത്യസന്ധമായിരുന്നുവെന്നു നീതിപീഠം തീരുമാനിക്കട്ടെ. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്...."